20 Apr, 04:13
18 Apr, 17:49
17 Apr, 07:12
ഡ്രാമ സിനിമകളിൽ എക്കാലത്തെയും മികച്ചവയിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ‘ദ ടെൻ കമാൻഡ്മെൻ്റ്സ്’. ഈജിപ്തിൽ കൊടും പീഢനമനുഭവിച്ച് കഴിഞ്ഞുവന്നിരുന്ന ഹീബ്രൂ അടിമകളുടെയും, മോസസി(മോശ)ലൂടെയുള്ള അവരുടെ വിമോചനത്തിൻ്റെയും കഥ പറഞ്ഞ ചിത്രം പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാചരിത്രത്തിലെ അതുല്യ സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു.ഫറവോയുടെ കീഴിൽ നൂറ്റാണ്ടുകളായി അടിമത്തത്തിൽ കഴിയുന്ന ഇസ്രായേൽ ജനതയ്ക്ക് രക്ഷകനായി ഒരു വിമോചകൻ വരുന്നു എന്ന വാർത്ത അതിവേഗം പരക്കുന്നു. അടിമകളുടെ നവജാത ശിശുക്കളെ കൊല്ലാൻ ഫറവോ ഉത്തരവിടുന്നു. അടിമസ്ത്രീയായ യോഷബേൽ, ഫറവോയുടെ ഭടന്മാരുടെ കണ്ണിൽ തൻ്റെ കുഞ്ഞ് പെടാതിരിക്കാൻ അവനെ ഒരു കൊട്ടയിലാക്കി നൈൽ നദിയിലൂടെ ഒഴുക്കിവിടുന്നു. അവൻ ചെന്നെത്തുന്നത് ഫറവോയുടെ കുടുംബത്തിൽതന്നെയാണ്. ഈജിപ്തിൻ്റെ രാജകുമാരനായി വളരുന്ന അവൻ ഒരിക്കൽ തൻ്റെ യഥാർത്ഥ നിയോഗമെന്തെന്ന് തിരിച്ചറിയുന്നു.സിനിമയിൽ പരിമിതമായ സാങ്കേതികവിദ്യകൾ മാത്രമുണ്ടായിരുന്ന കാലത്ത് മികച്ച വിഷ്വൽ ഇഫക്ടുമായി ഇറങ്ങിയ ചിത്രം, അതുവരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായിരുന്നു. വിഷ്വൽ ഇഫക്ട്സിന് ഓസ്കർ പുരസ്കാരം നേടി. ചാൾട്ടൻ ഹെസ്റ്റണാണ് മോസസായി വേഷമിട്ടിരിക്കുന്നത്.
15 Apr, 17:10
14 Apr, 15:44
സന്ധ്യസൂരി തിരക്കഥയും സംവിധാനവും നിർവഹിച്ച് ഷഹാന ഗോസാമി കേന്ദ്ര കഥാപാത്രമായി വരുന്ന ‘സന്തോഷ്’ എന്ന ഹിന്ദി ചലച്ചിത്രം 77ആമത് ക്യാൻ ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ധാരാളം പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം 97-മത് അക്കാദമി അവാർഡിലേക്കുള്ള യു. കെ യുടെ എൻട്രിയായി നോമിനേഷൻ ചെയ്യപ്പെടുകയുമുണ്ടായി. യു. കെ, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ നിർമാണസഹകരണത്തിൽ ചിത്രീകരിച്ച സിനിമയുടെ പ്രദർശനം ഇസ്ലാമോഫോബിയ, ജാതീയത, സ്ത്രീ വിരുദ്ധത, പൊലീസ് ക്രൂരത എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലുള്ള ആശങ്കയെതുടർന്ന് ഇന്ത്യയിൽ പ്രദർശന അനുമതി നിഷേധിക്കുകയുണ്ടായി.ആശ്രിത നിയമനം വഴി പോലീസാകാൻ അവസരം ലഭിച്ച വിധവയായ സന്തോഷിന് ഒരു ദളിത് ബാലികയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ പങ്കാളിയാകേണ്ടി വരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
14 Apr, 04:21
13 Apr, 04:48
പുരാതന കെട്ടിടങ്ങളാൽ സമ്പന്നമായ, ചരിത്ര പ്രാധാന്യം ഏറെയുള്ള ഒരിടം.അർമേനിയൻ, ക്രിസ്ത്യൻ, ഇസ്‌ലാമിക, യഹൂദ വിശ്വാസങ്ങൾ അടിസ്ഥാനമാക്കിയ ഒരുകൂട്ടം മനുഷ്യർ തോളോട് തോൾ ചേർന്ന് വസിക്കുന്ന ഒരിടം.രണ്ടുതവണ നശിപ്പിക്കപ്പെട്ട, 23 തവണ ഉപരോധിക്കപ്പെട്ട, 44 തവണ പിടിച്ചെടുക്കപ്പെടുകയും തിരിച്ചുപിടിക്കുകയും, 52 തവണ ആക്രമിക്കപ്പെടുകയും ചെയ്ത ഒരിടം.ജെറുസേലം എന്ന ഈ നഗരത്തിന് വിശേഷണങ്ങൾ അനവധിയാണ്.എന്തുകൊണ്ടാണ്, ഈചെറുപട്ടണം, ഭൂമിയിലെ പ്രമുഖ മൂന്ന് മതങ്ങളും പവിത്രമായി കരുതുന്നത്?എന്തുകൊണ്ടാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ജെറുസലേമും വിശുദ്ധ ഭൂമിയും കോടിക്കണക്കിന് ആളുകളുടെ ഭാവനയെ ഉണർത്തുന്നത്?ജെറുസലേമിൽ സ്ഥിര താമസമാക്കിയ യഹൂദ, ക്രൈസ്തവ, മുസ്ലീം പെൺകുട്ടികളുടെ കണ്ണിലൂടെ അവിടുത്തെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലേക്കും, അതിൻ്റെ പിന്നിലെ വിശ്വാസങ്ങളിലക്കും നമുക്ക് കടന്നു ചെല്ലാം, സമഗ്രമായി.2013 ൽ ഡാനിയൽ ഫെർഗൂസൻ സംവിധാനം ചെയ്ത്, IMAX ഫോർമാറ്റിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെൻ്ററി, വൈജ്ഞാനികാനുഭവം കൊണ്ടും, മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം പകർന്ന് നൽകുന്നു.
12 Apr, 17:01
സാത്താനുമായുള്ള ഉടമ്പടി ലംഘിച്ചാൽ എന്താകും ഉണ്ടാവുക. നാട്ടിലെ ജന്മി കുടുംബത്തിലെ ദമ്പതികൾ കുട്ടികളില്ലാതെ വളരെ അസ്വസ്ഥരാണ്. ഒരു ദിവസം വീട്ടുജോലിക്കാരുടെ സംസാരം കേൾക്കാനിടയായ ‘ഭാര്യ’ വേറൊരു ഗ്രാമത്തിലുള്ള, സ്ത്രീകളെ ഗർഭിണിയാക്കാൻ ശേഷിയുള്ള മന്ത്രവാദിയുടെ അടുത്തേക്ക് പോകുന്നു. സാത്താനുമായൊരു ഉടമ്പടി ഉണ്ടാക്കിയാൽ രണ്ട് മാസത്തിനുള്ളിൽ ഇരട്ടകുട്ടികളെ ഗർഭം ധരിക്കുമെന്ന് മന്ത്രവാദി ഉറപ്പ് കൊടുക്കുന്നു. മനുഷ്യകുലത്തിൽ നിന്നും സാത്താനിൽ നിന്നുമായി ഇരട്ട കുട്ടികൾ ഉണ്ടാകുമെന്നും രണ്ട് കുട്ടികളെയും പത്ത് വയസ് വരെ വളർത്തണമെന്നും അതിനു ശേഷം സാത്താനിൽ നിന്നുണ്ടായ കുട്ടിയെ സാത്താൻ തിരികെ എടുക്കുമെന്നും അവരീ സഹായത്തിന് ഉപാധി വെക്കുന്നു. ഇത് സമ്മതിക്കുന്ന യുവതിക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും അറിയാത്ത ഭർത്താവ് അതിൽ സാത്താന്റെ കുട്ടിയെ നിഷ്കരുണം കൊല്ലുന്നു. സാത്താനുമായുള്ള ഉടമ്പടി തെറ്റിച്ചതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും. ഇൻഡോനേഷ്യയിലെ സമരങ് പ്രവിശ്യയിൽ ഇന്നും പ്രചാരത്തിലുള്ള ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് ‘സുമല.’
10 Apr, 16:31
എവൻ ട്രെബോൺ (ആഷ്ടൺ കുച്ചർ)-നു കുട്ടിക്കാലത്തെ ചില സുപ്രധാന ഘട്ടങ്ങളിൽ ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകുന്നു. ഈ സമയത്തു നടക്കുന്ന കാര്യങ്ങൾ അവനു പിന്നീട് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൻ ഈ സംഭവങ്ങളെപ്പറ്റി കുറിപ്പുകൾ എഴുതാൻ തുടങ്ങുന്നു. വലുതാകുമ്പോൾ, അപ്രതീക്ഷിതമായി ഈ കുറിപ്പുകൾ വീണ്ടും വായിക്കുന്ന എവന് ബ്ലാക്ക്ഔട്ടുകൾ സംഭവിച്ച സമയത്തേക്ക് ടൈം ട്രാവൽ ചെയ്യാനും അതുവഴി തന്റെയും തന്റെ ചുറ്റിനുമുള്ളവരുടെയും ജീവിതത്തിൽ മാറ്റം വരുത്താനും സാധിക്കുന്നു.തുടർന്ന് എന്ത് നടക്കുന്നു എന്നതാണ് ദ ബട്ടർഫ്ലൈ ഇഫക്റ്റ് എന്ന ഈ ടൈം ട്രാവൽ ത്രില്ലർ ചിത്രം പറയുന്നത്.
6 Apr, 12:46
അന്നത്തെ രാത്രിയിൽ സുർയാനിക്ക് നഷ്ടമായത് അവളുടെ ജീവിതത്തിലെ വലിയ ഒരു കാര്യമായിരുന്നു. മുന്നോട്ട് പഠിക്കാൻ ഉള്ള സ്കോളർഷിപ്. എന്നാലന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ഒന്നും ഓർമയില്ലത്ത അവൾ തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ആരും അവളുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല. സ്വന്തം മാതാപിതാക്കൾ പോലും. കാരണം അവളന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും സ്വയം വിശ്വസിപ്പിക്കാനായി എങ്കിലും അവൾക്ക് സത്യം കണ്ടെത്തണമായിരുന്നു. സൂര്യാനി സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി.സുർയാനി മുൻ നിർത്തുന്ന ഓരോ വാദവും മറു വാദത്തിൽ തകരുമ്പോഴും അവളുടെ അന്വേഷണം തുടരുകയാണ്. അത് അവളെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കുറെ സത്യങ്ങളിലേക്കും. ആ സത്യങ്ങൾ ബാധിക്കുന്ന ധാരാളം ആളുകളെയും കാണാം ചിത്രത്തിൽ. എന്നാലും മറ്റുള്ളവരുടെ തെറ്റുകൾ അവളെ ബാധിക്കുന്നു എന്നത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സുർയാനിയുടെ വാദത്തിൽ എന്തെങ്കിലും സത്യമുണ്ടോ? അതോ എല്ലാം അവളുടെ തോന്നൽ ആയിരുന്നോ?തൻ്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്റേയും അന്വേഷണത്തിന്റേയും കഥയാണ് 2021ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ ക്രൈം മിസ്റ്ററി ചിത്രം പറയുന്നത്. ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പന്ത്രണ്ട് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു ഈ ചിത്രം.
4 Apr, 17:02
1995-ൽ റ്ററ്റ്സുയ എഗാവയുടെ അതേ പേരിലുള്ള മാങ്കയെ ആസ്പദമാക്കി ഇറക്കിയ ആറ് എപ്പിസോഡ് ഉള്ള അഡൾട്ട് കോമഡി അനിമെയാണ് “ഗോൾഡൻ ബോയ്“.25 വയസ്സുള്ള ഓയെ കിന്ററോ എന്ന ചെറുപ്പക്കാരന് തന്റെ ജോലികൾക്കും യാത്രകൾക്കിടയിലും നേരിടേണ്ടി വരുന്ന പല പ്രശ്നങ്ങളും വെല്ലുവിളികളുമാണ് ഈ അനിമേയുടെ ഇതിവൃത്തം.ജപ്പാന്‍ മുഴുവന്‍ തന്റെ സൈക്കിളില്‍ കറങ്ങി കിട്ടുന്ന എന്ത് പണിയും ചെയ്യുന്നയാളാണ് കിന്റ്റോ. ഓരോ എപ്പിസോഡിലും താന്‍ ജോലി ചെയ്യാന്‍ എത്തുന്ന സ്ഥലത്തെ ഒരു പെണ്ണില്‍ ആകൃഷ്ടനാകുന്ന കിന്ററോ ഓരോ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നു, ശേഷം ഒരു വലിയ കുഴപ്പത്തില്‍ നിന്ന് ചുറ്റുമുള്ളവരെ രക്ഷിക്കാനും സഹായിക്കുന്നു.ഒഴുക്കുള്ള അനിമേഷനും, കഥാപാത്രങ്ങളുടെ ശബ്ദവും, മികച്ച രീതിയിലുള്ള ആവിഷ്കരണവും ഗോൾഡൻ ബോയിക്ക് “കൾട്ട് ക്ലാസ്സിക്ക്” എന്ന പദവി സമ്മാനിച്ചു.ശേഷമിറങ്ങിയ, ഗ്രാന്ഡ് ബ്ലൂ, പ്രിസ്സൺ സ്കൂൾ പോലെയുള്ള പല കോമഡി അനിമേകളുടെയും ബ്ലൂപ്രിന്റ് എന്ന് വിഷേശിപ്പിക്കാവുന്ന ഗോൾഡൻ ബോയ് ഇന്നും അനിമേ ഗ്രൂപ്പികളിലൊരു ചർച്ചാ വിഷയമാണ്.ചില രംഗങ്ങളുടെ സ്വഭാവം കാരണം പ്രായപൂര്‍ത്തിയായവരും, പെട്ടെന്ന് നീരസമുണ്ടാകാത്തവര്‍ക്കും മാത്രം സീരീസ് സജസ്റ്റ് ചെയ്യുന്നു.
1 Apr, 16:31
2025 ൽ നെറ്റ്‌ഫ്ലിക്സിൽ പുറത്തിറങ്ങിയ മിനി സീരിസ് ആണ് അഡൊളസെൻസ്.തന്റെ ക്ലാസ്‌മേറ്റിനെ കൊലപ്പെടുത്തി എന്ന സംശയത്താൽ 13 വയസ്സുകാരൻ ജെയ്മിയെ അറസ്റ്റ് ചെയ്യുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന സീരീസ് കൊലപാതകി ആരാണെന്ന സസ്പെൻസിന് പുറകെയല്ല നീങ്ങുന്നത്, മറിച്ച് അത് ചെയ്തതിനുള്ള കാരണങ്ങൾ തേടിയാണ്.സോഷ്യൽമീഡിയയുടെ കുത്തൊഴുക്കിൽ കൗമാരക്കാർ അതിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇൻസെൽ, 80-20 റൂൾ, റെഡ്പിൽ-ബ്ലൂപിൽ, മനോസ്ഫിയർ തുടങ്ങി ജെൻ സി തലമുറയുടെ വാക്കുകളും അവയെങ്ങനെ അവരുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു എന്നും ചർച്ച ചെയ്യുന്ന സീരിസ് മുതിർന്നവർക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയെയും ചൂണ്ടിക്കാണിക്കുന്നു.എല്ലാ എപ്പിസോഡുകളും കട്ടുകൾ ഇല്ലാതെ ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. മുഖ്യ കഥാപാത്രമായ കൗമാരക്കാരനെ അവതരിപ്പിച്ച ഓവൻ കൂപ്പറിൻ്റെയും കുട്ടിയുടെ അച്ഛനായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമിൻ്റെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്.രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരിസ് ആണിത്.