CPIM Kerala


Channel's geo and language: India, Malayalam
Category: Politics


Official Channel of the Communist Party of India (Marxist) Kerala State Committee

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Politics
Statistics
Posts filter








സിപിഐ എം കടയ്ക്കൽ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന റാലിയും, പൊതുസമ്മേളനവും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.




രാഷ്ട്രീയ കക്ഷികൾ വിരുദ്ധ ചേരിയിലുള്ളവരോട് ആശയപരമായി വിമർശിച്ചും പോരടിച്ചും പ്രവർത്തിച്ചാണ് ജനാധിപത്യപരമായി മുന്നേറുന്നത്. പരസ്പരമുള്ള ആശയ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അവകാശമില്ല എന്ന് മുറവിളി കൂട്ടുകയാണ് മുസ്ലിം ലീഗ്.
സാദിഖലി ശിഹാബ് തങ്ങൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. എന്നുവച്ചാൽ സഹകരണ ബാങ്ക് ഭരണസമിതി മുതൽ പാർലമെന്റ് വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും അധികാരം കൈയ്യാളുകയും ചെയ്യുന്ന പാർട്ടിയുടെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവ്. 55 വർഷമായി യു ഡി എഫ് ചേരിയുടെ അടിത്തറയായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസിനൊപ്പം നിരവധി കാലം അധികാരം നിയന്ത്രിച്ച ലീഗിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി തുടർച്ചയായി അധികാരത്തിന് പുറത്തിരിക്കേണ്ടിവന്നതിന്റെ പ്രയാസം ഉണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി ലീഗ് കൂടുതൽ വർഗീയവൽക്കരിക്കപ്പെടുകയും, ജമാ-അത്തെ ഇസ്‌ലാമി അടക്കമുള്ള കടുത്ത വർഗീയ ശക്തികളുമായി ചേർന്ന് ഒരു മുസ്ലിം കൂട്ടായ്മയുടെ വോട്ടുബാങ്ക് നിർമ്മിക്കാൻ ശ്രമിക്കുകയുമാണ്.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഇത് കൂടുതൽ പ്രകടമായി. ഹിന്ദുത്വവർഗീയ ചേരിയുടെ മറുപുറത്ത് ന്യൂനപക്ഷ വർഗീയചേരി എന്നതാണ് ഇവരുടെ ലക്ഷ്യം. കേരളത്തിലെ കോൺഗ്രസാവട്ടെ, എല്ലാവിധ വർഗീയതയ്ക്കും കുടപിടിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഈ ന്യൂനപക്ഷ വർഗീയ കേന്ദ്രീകരണത്തിന് പൂർണ മാന്യത നൽകുകയാണ്. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വർഗീയത അവകാശമാണെന്നും അതിനെ വിമർശിക്കുന്നത് മതത്തെ വിമർശിക്കുന്നതാണെന്നും വ്യാഖ്യാനിച്ച് മതവിശ്വാസത്തെ രാഷ്ട്രീയ അധികാരം കിട്ടാനായി ദുരുപയോഗം ചെയ്യുന്ന ലീഗിന്റെ യഥാർത്ഥ മുഖം തുറന്നുകാണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. സത്യത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനുമുമ്പ് തങ്ങന്മാർക്കെതിരെ ഇങ്ങനെ വിമർശനം ഉണ്ടായിട്ടില്ലല്ലോ എന്ന് സന്ദേഹിക്കുന്നവർ ഓർക്കുക, ഇതിനുമുൻപുള്ള തങ്ങന്മാർ ഇതുപോലെ ജമാ-അത്തെ ഇസ്ലാമിയെ വെളുപ്പിക്കാൻ നടന്നിട്ടില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പ്രസിഡന്റായിരുന്ന് വർഗീയതയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ അത് ചൂണ്ടിക്കാട്ടാനും വിമർശിക്കാനും ആളുണ്ടാകും. ലീഗിന്റെ ഈ തട്ടിപ്പ് നാടറിഞ്ഞതിന്റെ വിഷമമാണ് അവർക്കിപ്പോൾ.
മുസ്ലിം സമൂഹത്തിലെ ഭൂരിപക്ഷം ലീഗിന്റെ പുതിയ കൂട്ടുകെട്ടിനൊപ്പമല്ല നിൽക്കാൻ പോകുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ ഒട്ടുംതന്നെ സ്വീകര്യതയില്ലാത്ത ജമാ-അത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി മുസ്ലിം സമൂഹത്തിൽ മതമൗലിക വാദത്തിന്റെ വിത്തുപാകാൻ സമുദായത്തിനകത്ത് നിന്നും ലീഗിന് ഒരു പിന്തുണയും ലഭിക്കില്ല. പിന്നെന്തിനാണ് ലീഗ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ ജമാ-അത്ത് സ്നേഹം? അതിനുത്തരം ഒന്നേയുള്ളൂ. എങ്ങനെയെങ്കിലും കേരളത്തിൽ അധികാരത്തിലെത്തണം.
സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം
















സിപിഐ എം കാസറഗോഡ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.


ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്തവുമാണ്. കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം. ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും നമ്മുടെ നാട്ടിൽ പന്ത് തട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ കായിക ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി മാറാൻ പോകുന്ന ഈ അപൂർവ്വ സന്ദർഭം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് സമ്മാനിക്കാനായത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്. അർജന്റീനിയൻ ടീമിന്റെ സന്ദർശനത്തിന്റെ സാമ്പത്തികച്ചെലവുകൾ വഹിക്കാനുള്ള സന്നദ്ധത കേരളത്തിലെ വ്യാപാരി സമൂഹം ഇതിനോടകം സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
കേരളത്തിന്റെ ക്ഷണത്തോട് തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ വൈകാതെ തന്നെ കേരളത്തിലെത്തി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ കായിക മേഖലയ്ക്ക് പുത്തനുണർവ്വാകാൻ അർജന്റീന ദേശീയ ടീമിന്റെയും മെസിയുടേയും വരവിനാകും. ലോക കായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ പോകുന്ന ആ മനോഹര നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി











20 last posts shown.