മുരിഞ്ഞപ്പേരീം ചോറും
കഥകളിയെക്കാൾ പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ വിദൂഷകന്റെ പുറപ്പാട് എന്ന ഭാഗത്തു നിന്നുള്ള വിവരണമാണിത്. കൌണ്ഡിന്യന്‍ എന്ന വിദൂഷകന്‍ തന്റെ കഥ പറയുന്നു. ധര്‍മ്മപുത്ര മഹാരാജാവിന്റെ സേവകനായി വിദൂഷകനെ ഗ്രാമ പ്രമുഖരെല്ലാം ചേര്‍ന്ന് തെരഞ്ഞെടുക്കുന്നു. അയാള്‍ രാജാവിനെ ചെന്നു കണ്ട് തന്റെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞ് രാജാവിന്റെ പ്രീതി സമ്പാദിക്കുകയും രാജസേവകനായി കൊട്ടാരത്തില്‍ കഴിയുകയും ചെയ്യുന്നു. ആക്ഷേപഹാസ്യമാണ് വിദൂഷകകൂത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹികാവസ്ഥകളുടെ ചിത്രീകരണവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ് .