Фильтр публикаций


❤️#MSone Release 3340

Hello, Love, Goodbye (2019)
ഹലോ, ലൗ, ഗുഡ്ബൈ (2019)


💕ഭാഷ: ടാഗലോഗ് 🇵🇭
💕സംവിധാനം: Cathy Garcia-Sampana
💕പരിഭാഷ: വിഷ്‌ണു വിജയൻ
💕പോസ്റ്റർ: നിഷാദ് ജെ എന്‍
💕ജോണർ: ഡ്രാമ, റൊമാൻസ്

🎥🎥 ⭐️ 7.3/10
📽📽 🍿 86%

ജീവിതത്തിൽ പലപ്പോഴും ആകസ്മികമായാണ് പ്രണയം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെയും, കണ്ടെത്തലിന്റെയും കഥയാണ് “ഹലോ, ലൗ, ഗുഡ് ബൈ.”

ഈഥന്റെയും, ജോയിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, വഴിതിരിവുകളുമാണ് ചിത്രത്തിന്റെ പ്രേമേയം. ഇവരുവരുടെയും വ്യക്തി ജീവിതതിലേക്കും, കുടുംബം, പ്രണയം, വിരഹം, സൗഹൃദം, തൊഴിൽ എന്നിവയിലേക്കും ആഴത്തിൽ എത്തിനോക്കുന്ന മനോഹരമായൊരു റൊമാന്റിക് ചിത്രം കൂടിയാണിത്. ഏത് പ്രായക്കാർക്കും ഈ സിനിമയെ സമീപിക്കാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Romance #Tagalog




❤️❤️❤️❤️

ഏവർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

❤️❤️❤️❤️


❤️#MSone Release 3339

Reality of Kerala Story (2024)
കേരള സ്റ്റോറിയുട യഥാർത്ഥ കഥ (2024)


🔺ഭാഷ: ഹിന്ദി 🇮🇳
🔺അവതരണം: Dhruv Rathee
🔺പരിഭാഷ: എംസോൺ
🔺പോസ്റ്റർ: നിഷാദ് ജെ എന്‍

മറ്റു ഭാഷകൾ അറിയാത്ത മലയാളിക്ക്, മറുഭാഷ സിനിമ ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു സഹായം എന്ന നിലയിലല്ല എംസോൺ പ്രവർത്തിക്കുന്നത്. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്, അത്, മലയാളിയുടെ ഭാവുകത്വത്തെ വിപുലീകരിക്കുന്നതോടൊപ്പം, ഇന്നിന്റെ രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ കൂടിയാണ്. തുടക്കം മുതൽ ഇന്ന് വരെ ക്ലാസിക്കുകൾക്കും മാസ്റ്റർ ഡയറക്ടമാരുടെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കുമൊക്കെ മുടക്കം കൂടാതെ മലയാളം സബ്ടൈറ്റിൽ തയാറാക്കുന്നതൊക്കെ അത്തരം രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്.

സാമ്പ്രദായിക ഇടതു വലതു കക്ഷി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി, മനുഷ്വത്വ വിരുദ്ധമാകുന്ന അധികാര കേന്ദ്രങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയും അതിനോടുള്ള പ്രതിരോധം തീർക്കുകയുമാണ് ആ രാഷ്ട്രീയം. ഇന്ത്യയിൽ ആ രീതിയിൽ സസൂക്ഷ്മമായി രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ നടത്തുന്ന യൂട്യൂബർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ധ്രുവ് റാഠി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോകളും, അപ്ലോഡ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കണക്കിന് പേരാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വീഡിയോകൾക്ക് എംസോൺ മലയാളം സബ്ടൈറ്റിൽ തയാറാക്കുകയാണ്. കേരളസ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമയുടെ പൊളിച്ചെഴുത്താണ് ആദ്യമായി നിങ്ങളിലേക്ക് എത്തുന്നത്. തുടർന്ന് തിരഞ്ഞെടുത്ത പതിനഞ്ചോളം വീഡിയോകൾക്കും അണിയറയിൽ സബ്ടൈറ്റിൽ ഒരുങ്ങുന്നു. സത്യം എല്ലാവരിലേക്കുമെത്താൻ പരമാവധി ഷെയർ ചെയ്യുക, കൂടെക്കൂടുക.

രാജ്യം നമുക്ക് ഏവർക്കും വലിയ വികാരമാണ്. അതിൽ, മനുഷ്യത്വം ഇല്ലാത്ത രാഷ്ട്രീയം സ്നേഹിക്കാൻ പറ്റാത്ത രാഷ്ട്രീയം, ആ രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയും ഇല്ല. മനുഷ്യരെ മനസ്സിലാക്കാത്ത, മനുഷ്യരെ തുല്യരായി കണക്കാക്കാത്ത, എല്ലാ ശബ്ദങ്ങൾക്കും പ്രാധാന്യം നൽകാത്ത, ആജ്ഞാപിക്കുന്ന, അനുസരിപ്പിക്കുന്ന, പേടിപ്പിക്കുന്ന, മുട്ടുകുത്തിക്കുന്ന, തമ്മിലടിപ്പിക്കുന്ന ഒരു ഏകാധിപതിയുടെ രാഷ്ട്രീയത്തിന് പ്രാധാന്യം ഉണ്ടാകാൻ പാടില്ല.

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Hindi



27.2k 0 37 98 327

പരത്തേണ്ടത് ഹേറ്റ് ക്യാമ്പെയ്നുകളല്ല, വസ്തുതകളാണ്, സ്നേഹമാണ്...

53.8k 2 27 84 596

❤️#MSone Release 🔷 3338

Dune: Part Two (2024)
ഡ്യൂൺ: പാർട്ട് ടൂ (2024)


ഭാഷ: ഇംഗ്ലീഷ് 🇺🇸
സംവിധാനം: Denis Villeneuve
പരിഭാഷകർ: എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

🎥🎥 🌟 8.8/10
📽📽 🍅 93% 🍿95%

1965-ൽ പുറത്തിറങ്ങിയ ഫ്രാങ്ക് ഹെർബർട്ടിൻ്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗമാണ് 2024-ൽ പുറത്തിറങ്ങിയ ഡെനി വിൽനേവ് സംവിധാനം ചെയ്ത ഡ്യൂൺ: പാർട്ട് ടൂ.

ഒന്നാം ഭാഗം നിർത്തിയ ഇടത്ത് നിന്നാണ് രണ്ടാം ഭാഗത്തിൻ്റെ കഥ തുടരുന്നത്. അറാക്കിസ്സിലെ ഹാർക്കോനൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് മരുഭൂമിയിലേക്ക് പോയ പോളും അമ്മ ജെസിക്കയും മരുഭൂമിയിലെ നിവാസികളായ ഫ്രെമനെ കണ്ടുമുട്ടുന്നു. ശേഷം പോൾ അവരുടെ കൂടെ ചേർന്ന് തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാനും, തൻ്റെ അച്ഛനെ ചതിച്ചു കൊന്നവരോട് പ്രതികാരം വീട്ടാനും ശ്രമിക്കുന്നതാണ് രണ്ടാം ഭാഗത്തിൻ്റെ ഇതിവൃത്തം.

ഒട്ടേറെ നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടുകയുണ്ടായി.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English



35.1k 0 113 15 61

❤️#MSone Release 💬 3337

Perunnal Special Release 
🌙

Inshallah A Boy (2023)
ഇൻഷാ അല്ലാഹ് എ ബോയ് (2023)

🟢ഭാഷ: അറബിക് 🇯🇴
🟢സംവിധാനം: Amjad Al Rasheed
🟢പരിഭാഷ: ഡോ. ജമാൽ
🟢പോസ്റ്റർ: നിഷാദ് ജെ എന്‍
🟢ജോണർ: ക്രെെം, ഡ്രാമ

🎥🎥 ⭐️ 7.2/10
📽📽 🍅 100% 🍿 53%

ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ പകച്ചു പോയ ഒരു മുസ്ലിം സ്ത്രീക്ക്, ഒരു ആൺകുട്ടിയില്ലാത്തതിന്റെ പേരിൽ തന്റെ ഫ്ലാറ്റുൾപ്പെടെയുള്ള സ്വത്തുക്കളുടെ നല്ലൊരു ഭാഗം ഭർത്താവിന്റെ സഹോദരന്റെ കൈയിൽ അകപ്പെടുമെന്ന യാഥാർഥ്യം അതിലേറെ വലിയ ആഘാതമാവുന്നു.
സ്വത്ത് കൈയടക്കാൻ സഹോദരനും അത് പിടിവിട്ടു പോകാതിരിക്കാൻ ആ യുവതിയും ശ്രമിക്കുന്നതാണ് കഥ. മുസ്ലിം വ്യക്തി നിയമങ്ങളെ അതി നിശിതമായി വിമർശിക്കുന്ന ഈ ജോർദാനി സിനിമ, ഒരു മുസ്ലിം രാജ്യമായിട്ട് പോലും എന്തെങ്കിലും തരത്തിലുള്ള എതിർപ്പുകൾ നേരിട്ടതായി അറിവില്ല.

വളരെ പിരിമുറുക്കമേറിയ മൂഡിലാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. മൗന ഹവ എന്ന പലസ്തീനി നടിയുടെത് മാത്രമാണ് ഈ സിനിമ എന്ന് പറയേണ്ടി വരും. അത്രയും ഗംഭീരമാണ് അവരുടെ അഭിനയം. തീർത്തും നിസ്സഹായയായ ഒരാളിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ പിടിച്ചു നിൽക്കാൻ തീരുമാനിക്കുന്ന ഒരാളിലേക്കുള്ള അവരുടെ പകർന്നാട്ടം ഗംഭീരം. വളരെ കൈയടക്കത്തോടെ, ഗംഭീരമായ രീതിയിലാണ് സംവിധായകൻ അത് അവതരിപ്പിച്ചിട്ടുള്ളത്.

2023 IFFK യിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 96 ത് അകാദമി അവാർഡിന് ജോർദാന്റെ ഒഫീഷ്യൽ സബ്‌മിഷൻ കൂടിയാണ് ഈ ചിത്രം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Arabic #Drama




❤️❤️
❤️❤️

ഏവർക്കും എംസോണിന്റെ ഹൃദയം
നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

🌙📖🤲🤲🧎‍♀️

43.9k 1 10 18 331

🔤🔤🔤🔤🔤🔤🔤🔤🔤🔤
❤️#MSone Release 🟣2436

Aliens (1986)
ഏലിയന്‍സ് (1986)

👽ഭാഷ : ഇംഗ്ലീഷ് 🇺🇸
👽സംവിധാനം: James Cameron
👽പരിഭാഷകർ: എല്‍വിന്‍ ജോണ്‍ പോള്‍
👽പോസ്റ്റർ: ഉണ്ണി ജയേഷ്
👽ജോണർ: ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

🎥🎥 🌟 8.4/10
📽📽 🍅 98% 🍿94%

1979-ൽ റിലീസ് ചെയ്ത റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ് 1986-ല്‍ ഇറങ്ങിയ ജെയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്“.

ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് “ഏലിയന്‍സ്“.

ആദ്യ സിനിമയില്‍ പര്യവേഷണം ചെയ്യപ്പെട്ട ഗ്രഹത്തില്‍ ഈ 57 വര്‍ഷത്തിനിടയില്‍ ഒരു കോളനി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ പെട്ടെന്നൊരു ദിവസം കോളനിയും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. എന്താണ് കോളനിക്ക് സംഭവിച്ചതെന്ന് അറിയാന്‍ ഒരു പട്ടാള സംഘം ആ ഗ്രഹത്തിലേക്ക് പോകുന്നു. കോളനിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ സിനിമ കാണുക.

കഥാതുടര്‍ച്ച മനസ്സിലാക്കാനായി ആദ്യ ഭാഗമായ “ഏലിയന്‍” കാണേണ്ടതാണ്.

⚠️മുന്നറിയിപ്പ് : ചെറിയ കുട്ടികളെ ഈ സിനിമകള്‍ കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Sci_Fi




#MSone Release 👾 3336

World War III (2022)
വേൾഡ് വാർ III (2022)


📧ഭാഷ: പേർഷ്യൻ 🇮🇷
📧സംവിധാനം: Houman Seyyedi
📧പരിഭാഷ: നിഷാദ് ജെ എന്‍
📧പോസ്റ്റർ: നിഷാദ് ജെ എന്‍
📧ജോണർ: ക്രെെം, ഡ്രാമ

🧩🧩 7.1/10
📽📽 🍅 100%

ഹൗമാൻ സെയ്യിദി സഹ-രചനയും സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചു 2022-ൽ പുറത്തിറങ്ങിയ ഇറാനിയൻ ത്രില്ലർ ഡ്രാമ ചിത്രമാണ് വേൾഡ് വാർ III.

വർഷങ്ങൾക്കുമുമ്പ് ഒരു ഭൂകമ്പത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഭവനരഹിതനായ ദിവസക്കൂലിക്കാരനാണ് ഷാഖിബ്. സ്വന്തമായി താമസ സ്ഥലം പോലുമില്ലാത്ത ഷാഖിബ് ഊമയും ബധിരയുമായ കാമുകിയുടെ റൂമിലാണ് തൽക്കാലികമായി താമസിക്കുന്നത്. ഷാഖിബിന്റെ ജീവിതം മാറി മറിയുന്നത് അയാളുടെ നാട്ടിൽ ഒരു സിനിമാ ഷൂട്ടിങ് വരുമ്പോഴാണ്, സിനിമയിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കാനുള്ള അവസരം ഷകീബിനും ലഭിക്കുകയാണ്, ദിവസക്കൂലിയും ആഹാരവും പുറമെ തല്ക്കാലം താമസിക്കാൻ ഒരിടവും കിട്ടും എന്നതിനാൽ അയാൾ അതിന് തയ്യാറാവുകയാണ്,

എന്നാൽ അവിചാരിതമായി ഒരു കഥാപാത്രത്തെ അയാൾക്ക് അവതരിപ്പിക്കേണ്ടി വരികയാണ്, ആ കഥാപാത്രം ആണെങ്കിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറും. പിന്നീട് ഉണ്ടാകുന്ന വളരെ അവിചാരിതമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.

95-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള ഇറാൻ എൻട്രിയായിരുന്നു ചിത്രം, 79-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി അവാർഡിനായി മത്സരിച്ചു, മികച്ച നടനുള്ള ഒറിസോണ്ടി അവാർഡും മികച്ച ചിത്രത്തിനുള്ള ഒറിസോണ്ടി അവാർഡും കരസ്ഥമാക്കി.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Persian




Видео недоступно для предпросмотра
Смотреть в Telegram
🧩🧩
🧩🧩 🚩🚩🚩🚩🚩🚩 🚩🚩🚩🚩

15 അവാർഡുകൾ കരസ്ഥമാക്കി,
2023-ൽ ഇറാന്റെ
🇮🇷 ഓഫീഷ്യൽ
ഓസ്കാർ എൻട്രികൂടിയായ ചിത്രം.
ഉടൻ വരുന്നു നമ്മുടെ എംസോണിൽ
💫

പരിഭാഷ & ട്രൈലെർ: നിഷാദ് ജെ എന്‍

49.8k 1 25 31 157

#Msone Release -

Bridge to Terabithia / ബ്രിഡ്ജ് ടൂ ടെറബിത്തിയ (2007)

എംസോൺ റിലീസ് – 3335

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Gabor Csupo
------------------------------
പരിഭാഷ | ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഫാന്റസി, ഫാമിലി

7.2/10

Download

ക്യാതറിൻ പാറ്റേഴ്സണിന്റെ ഇതേ പേരിൽതന്നെയുള്ള നോവലിനെ ആസ്പദമാക്കി 2007-യിൽ ഗാബോർ ക്സുപ്പോ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രങ്ങളായി ജോഷ് ഹച്ചേഴ്സണും അന്നസോഫിയ റോബും അഭിനയിച്ചു പുറത്ത് വന്ന ചിത്രമാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“.

ജോഷ് ഹച്ചേഴ്സണ് അവതരിപ്പിക്കുന്ന ജെസ്സി ആരോൺസെന്ന സ്കൂൾ കുട്ടി ചിത്രവരയും സ്പോർട്സും മാത്രമായി തന്റെ ലോകത്ത് ഒതുങ്ങി കൂടി കഴിയുന്നൊരു കഥാപാത്രമാണ്. കൃഷിക്കാരനും ഷോപ്പ് കീപ്പറുമായ അച്ഛനും, അമ്മയും നാല് പെങ്ങന്മാരും അടങ്ങുന്നതാണ് അവന്റെ കുടുംബം. അന്നന്നത്തെ വരുമാനത്തിൽ നിന്നായിരുന്നു ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് നന്നേ ചെറുപ്പത്തിലെ ജെസ്സിയെയും ബാധിച്ചിരുന്നു. എങ്കിലും അവന് ആരോടും പരിഭവം ഉണ്ടായിരുന്നില്ല. രാവിലെ ഉണരും, ഓടാൻ പോകും, അച്ഛൻ ഏൽപ്പിച്ച പണികൾ തീർക്കും സ്കൂൾ ബസ് വരുമ്പോൾ കാന്തരിയായ കുഞ്ഞനുജത്തിക്ക് ഒപ്പം സ്കൂളിൽ പോകും, സ്കൂളിൽ ജെസ്സിക്ക് കൂട്ടുകാരും ഉണ്ടായിരുന്നില്ല, എന്നാൽ തന്റെ മ്യൂസിക് ടീച്ചറോട് അവന് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. സ്കൂൾ വിട്ടാൽ തോട്ടത്തിലെ ജോലികൾ തീർത്ത് അവൻ വരയ്ക്കാൻ തുടങ്ങും. അങ്ങനെയിരിക്കെയാണ് ജെസ്സിയുടെ വീടിനടുത്ത് പുതിയൊരു താമസക്കാര് വരുന്നത്, പുതിയ അയൽക്കാരിൽ, അവന്റെ അതെ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്ന ലെസ്ലിയെന്ന പെൺകുട്ടിയുമായി അവൻ സുഹൃത്ത് ബന്ധത്തിൽ എത്തുന്നു, അവനെപ്പോലെ അവളും തീരേ ചെറുപ്പത്തിലേ ഒരുപാട് ഏകാന്തത അനുഭവിക്കുന്നുണ്ടായിരുന്നു. ആ ഏകാന്തത അവസാനിപ്പിക്കാൻ അവനും അവളും അവരുടേതായ ഒരു ലോകം തന്നെ സൃഷ്ടിക്കുന്ന കഥയാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Family #Fantasy #Languages




#Msone Release -

The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)

എംസോൺ റിലീസ് – 3326

Episodes 01-06 / എപ്പിസോഡ്‌സ് 01-06

പോസ്റ്റർ : ഉണ്ണി ജയേഷ്

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Skybound Entertainment
------------------------------
പരിഭാഷ | ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, ത്രില്ലർ

8.3/10

Download

ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്

2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.

വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller #Web_Series



Показано 20 последних публикаций.