23 Nov, 17:38
എംസോൺ റിലീസ് – 3418The 8-Year Engagement (2017)ദി 8-ഇയർ എൻഗേജ്‌മെന്റ് (2017)IMDb ⭐️ 7.0/10• ഭാഷ : #Japanese • സംവിധാനം : Takahisa Zeze• പരിഭാഷ : സജിത്ത് ടി. എസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Romance #Drama Rurouni Kenshin, Ajin-Demi Human, Inuyashiki എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ തകെരു സാതോയും, Alice In Borderland, Orange എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ താവോ ത്‌സുചിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് “The 8-year Engagement”.ഒരു ഡ്രിങ്ക് പാർട്ടിക്കിടയിലാണ് ഹിസാഷിയും മായിയും കണ്ടുമുട്ടുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ഹിസാഷിക്ക് അന്ന് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ നിർബന്ധപ്രകാരം ചെന്ന അവന് ഡ്രിങ്ക് പാർട്ടി ആസ്വദിക്കാനായില്ല. അത് ശ്രദ്ധയിൽപ്പെട്ട മായി പാർട്ടിക്ക് ശേഷം അവനോട് ഈ കാര്യവും ചോദിച്ച് ചെല്ലുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് പാർട്ടിയിൽ അങ്ങനെ ഇരിക്കേണ്ടി വന്നതെന്ന് പറഞ്ഞപ്പോ അവൾ യാത്ര പറഞ്ഞ് പോകുന്നു. പതിയെ അവർ തമ്മിൽ കൂടുതൽ അടുത്ത്, പ്രണയത്തിലകപ്പെടുന്നു.വിവാഹത്തിനായുള്ള ഹാൾ ബുക്ക് ചെയ്ത് ഒരുക്കങ്ങൾ നടത്തുന്നതിനിടയ്ക്കാണ് മായിയ്ക്ക് ആദ്യം തല വേദന വരുകയും, പിന്നീട് ഓർമ്മകൾ മങ്ങിതുടങ്ങുകയും ചെയ്യുന്നത്. കോമയിലായ അവളെ കൈവിടാതെ അവൻ കൂടെ നിന്ന് പരിപാലിക്കുന്നു.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച അനശ്വര പ്രണത്തെക്കുറിച്ചുള്ളതാണ് ഈ ചിത്രം.
22 Nov, 17:53
എംസോൺ റിലീസ് – 3417Drawing Closer (2024)ഡ്രോയിങ് ക്ലോസർ (2024)IMDb ⭐️ 7.6/10• ഭാഷ : #Japanese • സംവിധാനം : Takahiro Miki• പരിഭാഷ : സജിത്ത് ടി. എസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Romance #Drama നത്‌സുകി ദെകുചി, റെൻ നഗാസെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് തകഹിരോ മികിയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് Drawing Closer.ഹോസ്പിറ്റലിലെ റൂഫ് ടോപ്പിൽ നിക്കുമ്പോഴാണ് ഇരിപ്പിടത്തിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന ഹാറുനയെ തൊരു കാണുന്നത്. അവൾ വരയ്ക്കുന്ന ചിത്രമെന്താണെന്ന് ചോദിച്ചപ്പോ, താൻ അധികം വൈകാതെ പോകുന്ന സ്വർഗമാണെന്നാണ് അവൾ മറുപടിയായി പറഞ്ഞത്. 6 മാസം മാത്രമേ തനിക്ക് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. സ്വർഗത്തിലേക്ക് പോകുന്നതും പ്രതീക്ഷിച്ച് ത്രില്ലടിച്ചിരിക്കുകയാണെന്ന അവളുടെ വാക്കുകൾ തൊരുവിന് ഉൾക്കൊള്ളാനായില്ല. പക്ഷേ, അതവൾ 6 മാസത്തിനുള്ളിൽ മരിക്കുമെന്നത് കൊണ്ടല്ല. മറിച്ച്, അവൾക്കെങ്ങനെ ത്രില്ലടിച്ചിരിക്കാൻ പറ്റുന്നു എന്നതിലാണ്. ഹൃദയത്തിലെ ട്യൂമർ മൂലം 1 വർഷത്തിനുള്ളിൽ താൻ മരിക്കുമെന്ന് തൊരുവിനും അറിയാം. അതുമൂലം പേടിച്ച് നടക്കുന്ന അവന് അവളൊരു അത്ഭുതമായിരുന്നു. അവളുടെ സന്തോഷത്തിന്റെ രഹസ്യം മനസ്സിലാക്കാൻ അവൻ അവളുമായി കൂടുതൽ അടുക്കുന്നു.
21 Nov, 17:08
എംസോൺ റിലീസ് – 3416Someday or One Day (2022)സം ഡേ ഓർ വൺ ഡേ (2022)IMDb ⭐️ 5.9/10• ഭാഷ : #Mandarin • സംവിധാനം : Tien-Jen Huang• പരിഭാഷ : സജിത്ത് ടി. എസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Romance #Drama #Fantasy ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്. അങ്ങനെ, അവിടുത്തെ ഡെയ്‌ലി കസ്റ്റമറായ ലി സു-വേയും ഹ്വാങ് യു-ഷാനും തമ്മിൽ അടുപ്പത്തിലാവുന്നു. തന്റെ കൂട്ടുകാരനെ ഹ്വാങ് യു-ഷാന് പരിചയപ്പെടുത്തി കൊടുക്കുന്ന വേളയിലാണ് തന്നെ പോലെത്തന്നെയുള്ള ചെൻ യെൻ-രുവിന്റെ ഫോട്ടോ അവൾ കാണുന്നത്.അപ്രതീക്ഷിതമായ ലി സു-വേയുടെ മരണം തളർത്തി കളഞ്ഞ ഹ്വാങ് യു-ഷാന്, പുതുതായി ചെന്ന ജോലി സ്ഥലത്ത് വെച്ച് ഒരു ടേപ്പ് കൊറിയറായി കിട്ടുന്നു. തന്നെയും ലി സു-വേയെയും കണ്ടുമുട്ടാൻ ഇടയാക്കിയ ആ പാട്ട് അവൾ കേൾക്കുന്നു. എന്നാൽ, പാട്ട് കേട്ട് കഴിഞ്ഞ് അവൾ ഉണരുന്നത് ചെൻ യെൻ-രുവിന്റെ ശരീരത്തിലാണ്. അതും ലി സു-വേ മരിക്കുന്നതിന് 2 ദിവസം മുമ്പ്. തന്നെക്കൊണ്ട് ലി സു-വേയെ രക്ഷിക്കാൻ കഴിഞ്ഞേക്കും എന്ന് മനസ്സിലാക്കിയ അവൾ അവന്റെ അടുത്തേക്ക് ചെല്ലുന്നു.
20 Nov, 17:41
എംസോൺ റിലീസ് – 3415Silent Love (2024)സൈലന്റ് ലൗ (2024)IMDb ⭐️ 6.3/10• ഭാഷ : #Japanese • സംവിധാനം : Eiji Uchida• പരിഭാഷ : സജിത്ത് ടി. എസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Romance #Drama മിനാമി ഹമാബെ, ര്യോസുകെ യമാദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് എയ്‌ജി ഉചിദയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Silent Love”.ഒരു മ്യൂസിക് സ്കൂളിലെ ഹൗസ് കീപ്പിങ് ജോലിക്കാരനാണ് അവോയി. ഒരു അപകടത്തിൽ സംസാരശേഷി നഷ്ടമായ അവന് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. അതേ സ്കൂളിലെ പിയാനോ സ്റ്റുഡന്റാണ് ജിന്ന മികായ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട അവൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. എന്നാൽ, അവോയി അത് കാണുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പതിയെ അവർ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നു. താൻ ഒരു പിയാനോ സ്റ്റുഡന്റാണെന്ന് തെറ്റിദ്ധരിച്ച മികയ്ക്ക്, അവൻ പിയാനോ വായിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നു. അങ്ങനെ സ്കൂളിൽ വെച്ച് കാണുന്ന ഒരു പിയാനോയ്സ്റ്റിനെ അവൻ തനിക്ക് പകരം പിയാനോ വായിക്കാനായി സമീപിക്കുന്നു.
19 Nov, 17:17
എംസോൺ റിലീസ് – 3398From Season 3 (2024)ഫ്രം സീസൺ 3 (2024)IMDb ⭐️ 7.7/10• ഭാഷ : #English • നിർമ്മാണം : Midnight Radio• പരിഭാഷ : സാമിർ & ഗിരി പി. എസ്.• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama #Horror #Mystery #Thriller നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
15 Nov, 08:59
14 Nov, 09:02
എംസോൺ റിലീസ് – 3414Look Back (2024)ലുക്ക് ബാക്ക് (2024)IMDb ⭐️ 8.1/10• ഭാഷ : #Japanese • സംവിധാനം : Kiyotaka Oshiyama• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Animation #Drama ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്‍സോ മാന്‍ 2022) എഴുതിയ അതേ പേരിലുള്ള വൺ-ഷോട്ട് മാങ്കയെ ആസ്പദമാക്കി 2024-ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേ ചിത്രമാണ് ലുക്ക് ബാക്ക്.ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് ബാക്ക്.
13 Nov, 17:22
9 Nov, 13:42
എംസോൺ റിലീസ് – 3413Strange Darling (2023)സ്ട്രേഞ്ച് ഡാർലിങ് (2023)IMDb ⭐️ 7.1/10• ഭാഷ : #English • സംവിധാനം : JT Mollner• പരിഭാഷ : വിഷ്ണു പ്രസാദ്• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Drama #Thriller തന്നെ കൊല്ലാൻ വരുന്ന ഒരു സീരിയൽ കില്ലറിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സ്ത്രീയെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആരാണ് അവൾ, എന്തിനാണ് ആ കില്ലർ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്?എന്നതിനുള്ള ഉത്തരങ്ങളാണ് 6 അധ്യായങ്ങളിലായി നോൺ ലീനിയർ രീതിയിൽ സ്ട്രേഞ്ച് ഡാർലിങ് എന്ന ഈ സൈക്കോ ത്രില്ലർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ജെടി മോൾനർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ല ഫിറ്റ്സ്ജെറാൾഡും കൈൽ ഗാൽനറൂമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.⚠️ ഒരു സീരിയൽ കില്ലർ മൂവി ആയതിനാൽ ബ്രൂട്ടൽ സീനുകളും, ന്യൂഡിറ്റിയും, വയലൻസും കൊണ്ട് സമ്പന്നമായ ഒരു അഡൾട്ട് ഒൺലി സിനിമ കൂടിയാണിത്. അതുകൊണ്ട് 18 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം കാണുക.
7 Nov, 18:19
എംസോൺ റിലീസ് – 36Getting Home (2007)ഗെറ്റിങ് ഹോം (2007)IMDb ⭐️ 7.4/10• ഭാഷ : #Mandarin • സംവിധാനം : Yang Zhang• പരിഭാഷ : വിഷ്ണു എം കൃഷ്ണന്‍• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Comedy #Drama കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും അതിന്റെ വേരുകളിൽതന്നെ ചെന്നുചേരണം എന്ന ചൈനീസ് ചൊല്ലിൽനിന്നും ഉരുത്തിരിഞ്ഞ സിനിമയാണ് ‘ഗെറ്റിങ് ഹോം’. ആത്മാർത്ഥ സുഹൃത്തിന്റെ മൃതശരീരവും ചുമന്ന്, അയാളുടെ വീട്ടിലേക്ക് സ്നേഹിതൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. ആ പ്രയാണത്തിലുടനീളം, പല തരക്കാരും ഭൂപ്രകൃതിയും സംസ്കാരങ്ങളും വന്നുപോകുന്നു. കേവലമൊരു സുഹൃദ്ബന്ധത്തിന്റെ കഥയിലൂടെ, മാനവികതയുടെ മുഴുവൻ അർത്ഥതലങ്ങളെയും ലളിതമായും ഹൃദ്യമായും കാണിച്ചുതരാൻ ശ്രമിക്കുകയാണ് ചലച്ചിത്രകാരൻ. കണ്ണിനു കുളിർമ്മയേകുന്ന ദൃശ്യഭാഷ സ്വന്തമായുള്ള ഈ സിനിമ IFFK-യുടെ പന്ത്രണ്ടാമത് എഡിഷനിൽ പ്രദർശിപ്പിക്കുകയുണ്ടായി.
5 Nov, 14:46
എംസോൺ റിലീസ് – 3412The Wild Robot (2024)ദ വൈൽഡ് റോബോട്ട് (2024)IMDb ⭐️ 8.3/10• ഭാഷ : #English • സംവിധാനം : Chris Sanders• പരിഭാഷ : മുജീബ് സി പി വൈ, ഗിരി പി. എസ്.• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Animation #Survival #Sci_Fi പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്‌സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്”വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ ദൗത്യത്തേയും തിരക്കി ഇറങ്ങുകയും വളരെ യാദൃശ്ചികമായി തന്റെ നിർമിതിക്ക് വിപരീതമായി കാട്ടിലെ മൃഗങ്ങളുമായി സഹവാസത്തിലാകുകയും ചെയ്യുന്നു… കൂടാതെ പുതിയൊരു ദൗത്യവും ഏറ്റെടുക്കുന്നു. വന്യ മൃഗങ്ങളുടെയും മനുഷ്യ നിർമിതിയുടെയും മറ്റൊരു തലത്തിലുള്ള ബന്ധമാണ് ചിത്രം പ്രഷകരിലേക്ക് എത്തിക്കുന്നത്.
5 Nov, 10:22
4 Nov, 17:20
4 Nov, 16:32
4 Nov, 16:29
3 Nov, 18:56
എംസോൺ റിലീസ് – 18#MsoneGoldRelease How Much Further (2006)ഹൗ മച്ച് ഫർദർ (2006)IMDb ⭐️ 7.0/10• ഭാഷ : #Spanish • സംവിധാനം : Tania Hermida• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama 2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്‌പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ വ്യക്തിത്വത്തിലെ അന്തരങ്ങളും ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതികളും രാഷ്ട്രീയവും ഒരു രാജ്യത്തെ സംഭവവികാസങ്ങളെ തദ്ദേശീയനും സഞ്ചാരിയും നോക്കിക്കാണുന്നതിലെ അന്തരങ്ങളുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സിനിമയിലുടനീളം ഇക്വഡോറിലെ പ്രകൃതിഭംഗി നമുക്ക് കാണാവുന്നതാണ്.
1 Nov, 09:09
എംസോൺ റിലീസ് – 3411Person of Interest Season 4 (2014)പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)IMDb ⭐️ 8.5/10• ഭാഷ : #English • രചയിതാവ് : Jonathan Nolan• പരിഭാഷ : പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ്• പോസ്റ്റർ : നിഷാദ് ജെ എന്‍• ജോണർ : #Action #Crime #Drama എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
31 Oct, 15:15
എംസോൺ റിലീസ് – 3410Deadpool & Wolverine (2024)ഡെഡ്പൂൾ & വോൾവറിൻ (2024)IMDb ⭐️ 7.8/10• ഭാഷ : #English • സംവിധാനം : Shawn Levy• പരിഭാഷ : മാജിത് നാസർ• പോസ്റ്റർ : നിഖിൽ ഇ കൈതേരി• ജോണർ : #Action #Comedy #Adventure ഡെഡ്പൂൾ 2 വിന്റെ (👉 /1211) തുടർച്ചയായി മാർവൽ പുറത്തിറക്കിയ സൂപ്പർഹീറോ ആക്ഷൻ കോമഡി ചിത്രമാണ് ‘ഡെഡ്പൂൾ & വോൾവറിൻ’.ഡെഡ്പൂൾ 2വിന് ശേഷം സൂപ്പർഹീറോ ജീവിതം ഉപേക്ഷിച്ച വേഡ് വിൽസൺ ഒരു കാർ ഡീലറായി ജീവിക്കുകയാണ്. അങ്ങനെയിരിക്കേ ഒരുനാൾ അയാൾക്കായി ടൈം വേരിയൻസ് അതോറിറ്റി (TVA) ആളെ വിടുന്നു. വേഡ് ആഗ്രഹിക്കുന്ന ഒരു ജീവിതം ഓഫർ ചെയ്യുന്ന TVA പക്ഷേ പകരമായി അയാളോട് സ്വന്തം ടൈംലൈൻ ഉപേക്ഷിച്ച് തങ്ങളുടെ കൂടെ ചേരാൻ ആവശ്യപ്പെടുകയാണ്.വേഡ് തന്റെ യൂണിവേഴ്സിനെ കൈവിടുമോ, വോൾവറിന് ഇവിടെന്താ കാര്യം? തുടങ്ങിയ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമാണ് ഡെഡ്പൂൾ & വോൾവറിൻ നൽകുന്നത്.നിരൂപക പ്രശംസകൾക്ക് പുറമേ നിലവിൽ ഏറ്റവും കളക്ഷൻ നേടിയ R-റേറ്റഡ് ചിത്രം എന്ന റെക്കോർഡും ഡെഡ്പൂൾ & വോൾവറിന് സ്വന്തമാണ്. വയലന്റ് രംഗങ്ങളും, അശ്ലീലമായ ഭാഷാ പ്രയോഗങ്ങളും ഉൾച്ചേർന്നിട്ടുള്ളതിനാൽ മുതിർന്നവർ മാത്രം ചിത്രം കാണാൻ ശ്രമിക്കുക.ഡെഡ്പൂൾ & വോൾവറിൻ കാണുന്നതിന് മുൻപായി ലോക്കി സീസൺ 1 & 2 (👉 /2722 & /3264), ലോഗൻ {👉 /946) എന്നിവ കാണുന്നത് ഗുണകരമായിരിക്കും.
31 Oct, 09:37
എംസോൺ റിലീസ് – 3409Panchayat Season 03 (2024)പഞ്ചായത്ത് സീസൺ 03 (2024)IMDb ⭐️ 9.0/10• ഭാഷ : #Hindi • സംവിധാനം : Deepak Kumar Mishra• പരിഭാഷ : സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ്• പോസ്റ്റർ : ഉണ്ണി ജയേഷ്• ജോണർ : #Comedy #Drama 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ.2024-ൽ റിലീസ് ചെയ്ത സീസൺ 3 യുടെ കഥ തുടങ്ങുന്നത് രണ്ടാം സീസണിൽ കഥ എവിടെ അവസാനിച്ചോ അതിന്റെ ഏതാനും മാസങ്ങൾക്ക് ശേഷമാണ്. ഫുലേരയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ട അഭിഷേക് വീണ്ടും ഫുലേരയിലേക്ക് തിരിച്ചു വരുമോ? വന്നാൽ പിന്നീട് എന്തൊക്കെ സംഭവിക്കും? ഇങ്ങനെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സീസൺ 3 യിൽ നിങ്ങളെ കാത്തിരിപ്പുണ്ട്.
30 Oct, 22:49