🎬 T-34
🗓️ 2019
🔊 Russian
📊 6.7 / 10
⏱️ 2hr 19min
അസാധ്യം അവർണ്ണനീയം.അതിനുമപ്പുറം എനിക്ക് ഈ സിനിമയെ വിശേഷിപ്പിക്കാൻ കഴിയില്ല.
ദൃശ്യ വിസ്മയം കൊണ്ടു പല സിനിമകളും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.അതിൽ തന്നെ എന്നെ ഏറ്റവുമധികം പിടിച്ചിരുത്തിയ ഒന്നാണ് 1917..ലയിച്ചിരുന്നു കാണുക എന്നൊക്കെ പറയുന്നത് പോലെ..അതോടൊപ്പം ഞാൻ ചേർത്തു വയ്ക്കുകയാണ് T-34.
ലോകമഹായുദ്ധകാലത്തു സോവിയറ്റ് യൂണിയൻ ടാങ്ക് കാമണ്ടർ ആയ നിക്കോളായ് ഇവിഷ്കിനെ നാസികൾ പിടികൂടുന്നു.തുടർന്ന് 3 വർഷത്തോളം പലവിധ പീഡനങ്ങൾ.പല തവണ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
ഒടുവിൽ നാസികൾ പിടിച്ചെടുത്ത T-34 ടാങ്കിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടി ഇവിഷ്‌കിനെ നിയോഗിക്കുകയും പിന്നീടുണ്ടാകുന്ന സംഭവ വികസങ്ങളുമാണ് സിനിമയിൽ..
നായകനെടുത്ത effort അത് പറയുക തന്നെ വേണം..
മനുഷ്യന് കുളി എന്നത് ഒരു ജീവിത രീതിയല്ല അതൊരു വലിയ സ്വാതന്ത്ര്യമാണെന്നു പഠിപ്പിച്ച രണ്ടു സിനിമകൾ ഉണ്ട്.12 Years of a slave. അതിലെ ആ സീൻ കണ്ടു പലകുറി അതിനെ മാത്രം ആലോചിച്ചിരുന്നിട്ടു..പിന്നീട് ഞാൻ കണ്ടത് T34 ലാണ്...
https://t.me/+FR6fNKpcJTxmMGQ1