𝑊𝑟𝑖𝑡𝑖𝑛𝑔𝑠 ✍


Гео и язык канала: Индия, Малаялам
Категория: Telegram



Гео и язык канала
Индия, Малаялам
Категория
Telegram
Статистика
Фильтр публикаций


Видео недоступно для предпросмотра
Смотреть в Telegram




ഈ ചാനലിൽ നിങ്ങളുടെ എഴുത്തുകൾ പോസ്റ്റ്‌ ചെയ്യാൻ താല്പര്യമുള്ളവർ ഒന്ന് ഇവിടെ കമന്റ്‌ ചെയ്യുക

ചാനൽ ഒന്ന് Active ആക്കാൻ വേണ്ടിയാണ്.

ചെറുതായി എഴുതി തുടങ്ങുന്നവർക്കും സ്വാഗതം


Waiting for your valuable comment ❤️




.


റാം c/o ആനന്ദി പുസ്തകം PDF രൂപത്തിൽ വളരെ വ്യാപകമായി ഫേസ്ബുക്ക് , ടെലഗ്രാം , വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ Akhilpdharmajan പോലീസിൽ പരാതി നൽകി..

പുസ്തകം ഏതെങ്കിലും തരത്തിൽ രൂപമാറ്റം ചെയ്യുകയോ , പബ്ലിഷ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്...
ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് കണ്ടുപിടിക്കാൻ കഴിയില്ലെന്നുള്ള തെറ്റായ ധാരണ ആർക്കും വേണ്ട..


കറപിടിച്ച ഓർമ്മകൾ🟡




തെക്കൻ കാറ്റിന്റെ ശക്തിയിൽ ശരീരം ആകെ തണുപ്പ് കയറുകയാണ് ഒപ്പം അതി ശക്തമായ മഴയും. വീടിന്റെ മേൽക്കൂര ചോർന്നു വീടിനകം ആകെ വെള്ളം നിറഞ്ഞു.


സ്കൂളിൽ പോകാൻ വേണ്ടി മഴ തോരുന്നതും കാത്തിരിക്കുകയാണ് അപ്പു. ആകെ ഒരു യൂണിഫോം മാത്രമേ സ്വന്തമായി ഉള്ളൂ, തുള വീണ കുടയും കൊണ്ട് ഇപ്പോൾ ഇറങ്ങിയാൽ ആകെ നനയും.മഴയൊന്നു തോർന്നപ്പോൾ അമ്മയോടും കുഞ്ഞനുജത്തിയോടും യാത്ര പറഞ്ഞു അപ്പു സ്കൂളിൽ പോകാൻ ഇറങ്ങി.


മഴ ഇപ്പോഴും ചാറിക്കൊണ്ടിരിക്കുകയാണ്.വഴി ആകെ വെള്ളം കെട്ടി കിടക്കുകയാണ്, മഴയുടെ അവശേഷിപ്പുകൾ. ചെളി ഡ്രസ്സിൽ ആവാതിരിക്കാൻ പരമാവതി ശ്രെമിച്ചുകൊണ്ടാണ് അപ്പു നടന്നത്.


പക്ഷെ പ്രതീക്ഷിക്കാതെ വന്ന ഒരു മഞ്ഞ കാർ അവന്റെ ഡ്രസ്സിൽ ആകെ ചെളി തെറിപ്പിച്ചു.അതിയായ സങ്കടം കൊണ്ട് അവൻ നോക്കുമ്പോൾ കാറിനുള്ളിൽ നിന്നും വന്യമായി ചിരിക്കുന്ന സാം നെ യാണ് അവൻ കണ്ടത്.


ഇത് പതിവുള്ളതാണ്, ഒന്നുകിൽ ഡ്രൈവറെ കൊണ്ട് ഇതുപോലെ വെള്ളം തെറിപ്പിക്കും. അതുമല്ലേൽ വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ചിട്ടു പോകും.


സാം അപ്പുവിന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വിദ്യാർത്ഥിയാണ്.ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ നിന്നായതുകൊണ്ടുതന്നെ സാമിന് പാവപ്പെട്ട വീട്ടിലെ കുട്ടികളോട് വല്ലാത്ത അവഗണനയാണ്.ക്ലാസ്സിൽ പഠനത്തിൽ അപ്പു മുന്നിലായതുകൊണ്ട് അവനോട് വല്ലാത്ത ദേഷ്യമാണ് സാമിന്.


അപ്പുവിന്റെ മുന്നിൽ നിന്നും അകന്നുപോകുന്ന മഞ്ഞ കാർ നോക്കി നിർവികാരനായി അവൻ നിന്ന്. പിന്നീട് അടുത്തുള്ള തോട്ടിൽ പോയി, ഡ്രസ്സ്‌ എല്ലാം വൃത്തിയാക്കി അവൻ സ്കൂളിൽ എത്തി.
സ്കൂളിൽ എത്തിയപ്പോഴേക്കും ലേറ്റ് ആയ കാരണം ആദ്യത്തെ പീരിയഡ് മുഴുവൻ പുറത്ത് നിൽക്കേണ്ടി വന്നു.കൂടെ പഠിക്കുന്ന കുട്ടികൾ ഒക്കെ പരിഹസിച്ചെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്തില്ല, കാരണം ഇത്തരം ദുരനുഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.


അച്ഛൻ കൂലി പണിക്കാരൻ ആണ്, വളരെ കഷ്ടപെട്ടാണ് അപ്പുവിനെ പഠിപ്പിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ കളിയാക്കലുകൾ ഒന്നും അവൻ വീട്ടിൽ അറിയിക്കാറില്ല. നല്ല പോലെ പഠിച്ചു നല്ല ജോലി വാങ്ങണം എന്ന ആഗ്രഹം മാത്രേ അവനുള്ളൂ.


വർഷങ്ങൾ കടന്നു പോയി... ഇന്ന് mbbs പരീക്ഷയുടെ റിസൾട്ട്‌ കാത്തിരിക്കുകയാണ് അപ്പുവും സാമും.സാം ഡോക്ടർ ആയി വലിയ ഹോസ്പിറ്റൽ പണിയുമെന്ന് എല്ലാരോടും പറയുമ്പോൾ, mbbs നു ഗവണ്മെന്റ് സീറ്റ്‌ കിട്ടണേയെന്ന പ്രാർത്ഥനയിൽ ആണ് അപ്പു.അല്ലാതെ പണം കൊടുത്തു സീറ്റ്‌ വാങ്ങാൻ ഒന്നും അവന്റെ കുടുംബത്തിന് കഴിയില്ല.അങ്ങനെ റിസൾട്ട്‌ വന്നു, അപ്പുവിന്റെ പ്രതീക്ഷ കൈവിടാതെ തന്നെ അവനു first റാങ്ക് കിട്ടി. സാം ആകട്ടെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല.


വർഷങ്ങൾ പിന്നെയും അഞ്ചുവർഷം പിന്നിട്ടു.അപ്പു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും നല്ല മാർക്കൊടെ mbbs പാസ്സായി. സാമിന് ഗവണ്മെന്റ് സീറ്റ്‌ കിട്ടിയില്ലെങ്കിലും അപ്പൻ പണം കൊടുത്തു വാങ്ങിയ സീറ്റിൽ mbbs പഠനം പൂർത്തിയാക്കി.ഇന്ന് ആ നാട്ടിൽ ഒരു കൊച്ചു ക്ലിനിക് ഇട്ടു പാവപെട്ടവരെ ചികിൽസിക്കുകയാണ് അപ്പു. സാം ആകട്ടെ  വീട്ടുകാരുടെ പേര് നിലനിർത്താൻ എന്നോണം ഒരു വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ പണിതു അവിടെ ചികിത്സ ആരംഭിച്ചു.


സാം പണിത ഹോസ്പിറ്റലിനു അവർ മെട്രോ എന്ന് പേരുനൽകി. ഇന്നും അപ്പുവിനെക്കാൾ മുന്നിലെത്തണം എന്ന വാശി മാത്രമേ സാമിനുള്ളൂ.അങ്ങനെ ഇരിക്കെ ഒരു ദിവസം സാമിന്റെ പുതിയ മഞ്ഞ ബെൻസ് കാർ ഇടിച്ചു ഒരാൾക്ക് ആക്‌സിഡന്റ് പറ്റി.അയാൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിൽസിച്ചു എങ്കിലും സാമിന്റെ അശ്രദ്ധ കാരണം അയാൾ മരണപെട്ടു.


സാമിനെ അറസ്റ്റ് ചെയ്യുകയും ഹോസ്പിറ്റൽ അടച്ചു പൂട്ടുകയും ചെയ്തു.നിയമത്തെ പോലും പണം കൊണ്ട് സ്വാധീനിക്കാൻ കഴിവുള്ളവർ ആയിരുന്നു എങ്കിലും, പൂർണ്ണമായും കേസിൽ നിന്നും രക്ഷപെടാൻ സാമിന് കഴിഞ്ഞില്ല.


അപ്പു ക്ലിനിക്കിലേക്ക് വരുമ്പോൾ ആണ് സാമിന്റെ കാർ ഒരു ക്രെയിൻ ഉപയോഗിച്ച് തൂക്കികൊണ്ട് പോകുന്നത് അപ്പു ശ്രദ്ധിച്ചത്, അതിനു എന്തൊക്കെയോ പരിക്കുകൾ പറ്റിയിട്ടുണ്ട് . അപ്പോൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നത് വർഷങ്ങൾക്ക് മുമ്പ് സാം യാത്ര ചെയ്തിരുന്ന ആ പഴയ മഞ്ഞ അംബാസ്സഡർ കാർ ആണ്.

എത്ര മറക്കാൻ ശ്രമിച്ചാലും കഴിയാതെ മനസ്സിൽ തിങ്ങി നിൽക്കുന്ന കറപിടിച്ച ഓർമ്മകൾ.

✍️Thasleema sathar💞


മഴ






മഴ പെയ്യാൻ തുടങ്ങി. മണ്ണിന്റെ ഗന്ധം എങ്ങും പരന്നൂ.
ലച്ചു മുറ്റത്തേക്ക് ഓടി ഇറങ്ങി, ആഹ്ലാദത്തോടെ മഴ നനയാൻ തുടങ്ങി.

"ലച്ചു മഴ നനയരുത്, വേഗം കയറി വാ " മുത്തശ്ശി വരാന്തയിൽ നിന്ന് വിളിച്ചു പറഞ്ഞു.

"ഞാൻ ഇപ്പോ വരാം അമ്മുമ്മേ " ലച്ചു

മഴ ശക്തിയായി പെയ്യാൻ തുടങ്ങിയപ്പോൾ ലച്ചു വീട്ടിനുള്ളിലേക്ക് കയറി...

മുത്തശ്ശി അവളുടെ തലയൊക്കെ തുടച് കൊടുത്തു.

"അമ്മുമ്മേ എന്റെ അമ്മയും എന്നെ പോലെ ആയിരുന്നോ " ലച്ചു

ലച്ചുവിന്റെ ചോദ്യം കേട്ട് അറിയാതെ അവരുടെ കണ്ണുകൾ നിറഞ്ഞു.

അവർ അതെ എന്ന അർഥത്തിൽ മൂളി.

അവരുടെ ചിന്തകൾ 6 വർഷം മുന്നോട്ട് പോയി.


രാവിലെ സമയം 8 ആയി.

"പാറു നീ ഇത് വരെ റെഡി ആയില്ലേ " അമ്മ

"കഴിഞ്ഞ് അമ്മേ ദാ വരുന്നൂ " പാറു

അവൾ പെട്ടെന്ന് റെഡി ആയി താഴേക്ക് ചെന്നു.

"പെട്ടെന്ന് കഴിക്ക് സമയം ആയി. നിനക്ക് കോളേജിൽ പോണ്ടേ " അമ്മ

"കഴിക്കുവാ അമ്മേ " പാറു

ആഹാരം ഒക്കെ കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു അവൾ കോളേജിലേക്ക് പോയി.....

"സമയം ഏറെ ആയി. പാറു ഇത് എവിടെ പോയി ഇരിക്കുവാ" എന്നും പറഞ്ഞു അവർ ഫോൺ എടുത്തു നമ്പർ dial ചെയ്തു.
ഫോൺ കണക്ട് ആവുന്നില്ല.

സമയം കടന്നു പോയിക്കൊണ്ടേ ഇരിന്നു. പാറുവിനെ മാത്രം കണ്ടില്ലാ.

പല ഇടത്തും അന്വേഷിച്ചു. അവളുടെ കൂടെ പഠിക്കുന്ന കുട്ടികൾക്ക് പോലും ഒന്നും അറിയില്ല. നാട്ടിൽ പല ഇടത്തും സംസാര വിശയമായി. പലതും പറഞ്ഞു ഉണ്ടാക്കാൻ തുടങ്ങി.


ദിവസങ്ങളും മാസങ്ങളും കടന്നു പോയി.

ഒരു ദിവസം രാത്രി. വീട്ടിൽ കാളിങ് ബെൽ അടിക്കുന്ന കേട്ടാണ് അവർ വാതിൽ തുറന്നത്.
ലൈറ്റ് ഇട്ട് വാതിൽ തുറന്നപ്പോൾ അവിടെ എങ്ങും ആരെയും കാണുന്നില്ലാ. തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ആണ് തറയിൽ കിടക്കുന്ന ഒരു മാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ കണ്ടത്.
കുഞ്ഞു നല്ല ഉറക്കത്തിൽ ആണ്. കുഞ്ഞിനെ ആവരണം ചെയ്ത തുണിയിൽ നിന്നും ഒരു വെള്ള കടലാസ് കിട്ടി.
അതെന്താണെന്ന് അറിയാൻ അവർ പെട്ടെന്ന് പേപ്പർ തുറന്നു വായിക്കാൻ തുടങ്ങി.

"അമ്മേ ഇത് ഞാൻ ആണ് പാറു. എന്നോട് അമ്മ ക്ഷമിക്കണം. ഞാൻ നിങ്ങളെ ഒത്തിരി വിഷമിപ്പിച്ചു. ആരോടും പറയാതെ അയാളെ വിശ്വസിച്ചു എന്നെ സ്നേഹിച്ചവരെ എല്ലാം ഉപേക്ഷിച്ചു ഞാൻ പോയി".......
............................................................
............................................................
വായിച്ചു തുടങ്ങിയപ്പോൾ തന്നെ
അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.


"എനിക്ക് ഒരു കാര്യം മാത്രേ പറയാൻ ഉള്ളൂ. ഇത് എന്റെ മകൾ ആണ് ലച്ചു. അവളെ നിങ്ങൾ നന്നായി നോക്കണം. ഇനി ഇങ്ങോട്ട് തിരിച്ചു വരാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.
അമ്മ എന്നോട് ക്ഷമിക്കണം. എന്നെ വെറുക്കരുത് "

ഓർമ്മകൾ വർഷങ്ങൾ പിന്നിട്ടപ്പോൾ മഴയോടൊപ്പം അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.........


✍️𝑻𝒉𝒂𝒔𝒍𝒆𝒆𝒎𝒂 𝑺𝒂𝒕𝒉𝒂𝒓💞


ആനയുടെ പഴയ പാപ്പാൻ മാറി പകരം മറ്റൊരു ആനക്കാരൻ വന്നാൽ അയാളെ ആന പേടിക്കാനും അനുസരിക്കാനും വേണ്ടി അയാൾ ചെയ്യുന്ന കൊടും ക്രൂരമായ പ്രക്രിയയെയാണ് 'കെട്ടിയഴിക്കൽ' എന്ന് പറയുന്നത്. ഓരോ പാപ്പാന്മാരും മാറി വരുമ്പോൾ ഇതുപോലെ ആനകളെ കെട്ടിയഴിച്ച് ചട്ടത്തിലാക്കണം. എങ്കിൽ മാത്രമേ ആന പുതിയ പാപ്പാനെ അനുസരിക്കുകയുള്ളു. സാധാരണ ഒരു മനുഷ്യനെ കൊണ്ട് കണ്ട് നിൽക്കാൻ പോലും സാധിക്കാത്ത തരത്തിലായിരിക്കും ഈ സമയം പാപ്പാൻ ആനയെ പീഡിപ്പിക്കുന്നത്. എങ്ങനെയാണ് ആനയെ കെട്ടിയഴിക്കുന്നത് എന്ന് നോക്കാം

ആദ്യം പഴയ പാപ്പാൻ ആനയെ ആളൊഴിഞ്ഞ പറമ്പിലോ മറ്റൊ കെട്ടും. മുൻകാലും പിൻകാലും ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടും. അതുകൊണ്ട് ആനയ്ക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കില്ല. ശേഷം അയാൾ പോകും. പിന്നീടാണ് പുതിയ പാപ്പാൻ വരുന്നത്. ആദ്യത്തെ കുറച്ച് ദിവസങ്ങൾ അയാൾ ആനയ്ക്ക് ഭക്ഷണമൊക്കെ കൊടുത്ത് അടുത്ത് കൂടാൻ ശ്രമിക്കും. എന്നാൽ, ആന ഒരിക്കലും അയാളെ അടുപ്പിക്കില്ല. ചിലപ്പോൾ തുമ്പിക്കൈ കൊണ്ട് പട്ടയും കല്ലുമൊക്കെ എടുത്ത് അയാളുടെ നേരെ എറിയുകയും ചെയ്യും.

അപ്പോൾ, അയാൾ ആനയെ പട്ടിണിക്ക് ഇടും. തിന്നാനും കുടിക്കാനും ഒന്നും കൊടുക്കില്ല. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വരുമ്പോൾ ആന മാനസികമായും ശാരീരികമായും തളരും. ഈ അവസ്ഥയെ മുതലെടുത്തുകൊണ്ട് പാപ്പാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കും. പാപ്പാനും അയാളുടെ സഹായികളും ചേർന്ന് തോട്ടിയും കാരക്കോലും കുന്തക്കോലുമായി ആനയുടെ അടുത്ത് ചെല്ലും. "വലത്തോട്ട് കേറി നില്ലാനേ" എന്ന് ആനയോട് ആജ്ഞാപിക്കും. എന്നാൽ ആന അത് അനുസരിക്കില്ലെന്ന് മാത്രമല്ല പാപ്പാന് നേരെ എന്തെങ്കിലുമൊക്കെ എടുത്ത് എറിയുകയും അയാളെ അവിടെന്ന് ഓടിക്കാൻ ശ്രമിക്കുകയും ചെയ്യും. 3 കാലും ചങ്ങലക്ക് ഇട്ടിരിക്കുന്ന ആനയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും.

പിന്നീട് അയാളും സഹായികളും ആനയുടെ പിൻകാലിൻ്റെ അടുത്തേക്ക് ചെല്ലും. എന്നിട്ട് ആനയുടെ വാലും പിടിച്ച് കെട്ടിയിടും, അതോടെ വാല് പോലും ആനക്ക് പൊക്കാൻ പറ്റാതെ വരും. ഇനിയാണ് മർദ്ദനങ്ങൾ തുടങ്ങുന്നത്. ആദ്യം അയാൾ ആനയോട് ഇരിക്കാൻ ആജ്ഞാപിക്കും. 'ഇടത്തെ മെയ്ക്ക് ഇരിയാനേ" "അവിടെ ഇരിയാനേ ഇയ്യ് " എന്നൊക്കെ ആവർത്തിച്ചു പറയും. അതോടൊപ്പം ആനയെ കുന്തക്കോൽ കൊണ്ട് ഇടിക്കുകയും സഹായികൾ ആനയെ കാരക്കോൽ കൊണ്ട് അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്ന് അടിക്കുകയും വലിയകോൽ കൊണ്ട് ഇടിക്കുകയും ചെയ്യും.

പക്ഷെ കീഴടങ്ങില്ല എന്ന് ആനയും കീഴടക്കുമെന്ന് ആനക്കാരും പരസ്‌പരം പോർവിളിക്കും ആനയും പാപ്പാന്മാരും തമ്മിലുള്ള കൊടും ക്രൂരമായ യുദ്ധമായിരിക്കും അവിടെ നടക്കുന്നത്. ഈ യുദ്ധം ദിവസങ്ങൾ നീണ്ടു പോകും. സാധാരണ മനുഷ്യർക്ക് ആർക്കും ഇതൊന്നും കണ്ട് നിൽക്കാൻ പോലും സാധിക്കില്ല. ആനയുടെ ഭയാനമായ കരച്ചിലും പാപ്പന്മാരുടെ മർദ്ദനത്തിൻ്റെ ശബ്ദ‌വും എല്ലാം കൂടിയൊരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കപ്പെടും, വിശപ്പും ദാഹവും പേടിയും വേദനയും ആനയ്ക്ക് അസ്സഹനീയമാകുമ്പോൾ അവിടെ ഇരിക്കും. തീർന്നില്ല. ഉടനെ ആനയോട് കിടക്കാൻ ആവശ്യപ്പെടും. അപ്പോഴും ചില ആനകൾ അനുസരിക്കില്ല. വീണ്ടും ക്രൂരമായി പീഡിപ്പിക്കും.അങ്ങനെ നിരന്തരമായ മർദ്ദനത്തിലൂടെ ആനയെ ഇരുത്തിയും കിടത്തിയും തല പൊക്കി നിർത്തിച്ചും ഒക്കെ ചട്ടത്തിലാക്കും. പിന്നെ ഭക്ഷണം വെള്ളവും കൊടുത്ത് കുളിപ്പിച്ച് മുറിവൊന്നും പുറത്ത് കാണാതിരിക്കാൻ വ്രണങ്ങളിൽ കരിയൊക്കെ തേച്ച് ഉത്തമ ഗജരാജനാക്കി എഴുന്നള്ളിപ്പിന് കൊണ്ടുപോകും. ഇങ്ങനെ പീഡിപ്പിക്കുന്നത് കാരണം ചരിഞ്ഞുപോയ ഒരുപാട് ആനകളുണ്ട്. അസ്ഥികൾക്കും മറ്റും ഗുരുതരമായി പരിക്ക് പറ്റിയത് കാരണം ജീവിതകാലം മുഴുവൻ വേദന അനുഭവിച്ച് നരകിച്ച് ജീവിച്ച ആനകളും കുറവല്ല


ഇതൊക്കെ പണ്ട് കാലത്താണ് ഇപ്പോ ഇങ്ങനെയൊന്നും അല്ല എന്ന് പറയുന്നവരോട് ...ഇപ്പോഴും ഇങ്ങനെ തന്നെയാണ്
#ElephantCruelty























Показано 20 последних публикаций.

61

подписчиков
Статистика канала