PSC Thriller


Гео и язык канала: Индия, Тамильский
Категория: не указана


ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Связанные каналы

Гео и язык канала
Индия, Тамильский
Категория
не указана
Статистика
Фильтр публикаций


നാളെ കഴിഞ്ഞ നാല് ദിവസത്തെ ടോപ്പിക്ക് റിവിഷൻ ചെയ്തു കൊള്ളുക




D. കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകൾ കേൾക്കുന്നു      
12. ഇന്ത്യയുടെ ഇപ്പോഴത്തെ
(16 ആമത് )അറ്റോർണി ജനറൽ ആരാണ് :
A. മുകുൾ റോഹത്ഗി
B. ആർ വെങ്കടരമണി
C. കെ കെ വേണുഗോപാൽ
D. എം കെ ബാനർജി
13. സിഎജിയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധന വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക എന്നതാണ് സിഎജിയുടെ പ്രധാന ചുമതല
(2) സിഎജി പദവിയിൽ നിന്ന് വിരമിച്ച ഒരാൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ വീണ്ടുമൊരു ഉദ്യോഗത്തിൽ പ്രവേശിക്കാൻ യാതൊരു തടസ്സവുമില്ല 
(3) സിഎജി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ് 
(4) സിഎജി പൊതു ഖജനാവിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നു
A. (1), (2), (3), (4) എന്നിവ  
B. (1), (4) എന്നിവ
C. (1), (3), (4) എന്നിവ
D. (2), (3) എന്നിവ
14. അറ്റോർണി ജനറലിന്റെ കാലാവധി എത്ര വർഷമാണ് :
A. 4 വർഷം
B. 5 വർഷം
C. 6 വർഷം  
D. കാലാവധിയില്ല    
15. ചുവടെ തന്നിരിക്കുന്നവയിൽ സുപ്രീം കോടതിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(1) രാജ്യത്തെ ഏതു കോടതിയിൽ നിന്നും വ്യവഹാരങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റാം
(2) ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള അധികാരം സുപ്രീംകോടതിയിൽ നിക്ഷിപ്തമല്ല 
(3) ഒരു ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് വ്യവഹാരങ്ങൾ മാറ്റുന്നതിനുള്ള അധികാരം സുപ്രീംകോടതിക്കില്ല
(4) സുപ്രീംകോടതിയുടെ തീരുമാനങ്ങൾ രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ് 
A. (1), (2), (3), (4) എന്നിവ  
B. (1), (3), (4) എന്നിവ
C. (2), (3) എന്നിവ   
D. (1), (4) എന്നിവ  
16. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ഏതായിരുന്നു :
A. ബോംബെ ഹൈക്കോടതി  
B. മദ്രാസ് ഹൈക്കോടതി
C. അലഹബാദ് ഹൈക്കോടതി 
D. കൊൽക്കത്ത ഹൈക്കോടതി
17. അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഏതു കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന് അധികാരമുണ്ട് 
(2) ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള വ്യക്തിയെ അറ്റോർണി ജനറലായി രാഷ്ട്രപതിക്ക് നിയമിക്കാം
(3) സി കെ ദഫ്തരിയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ
(4) നിയമപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുള്ള ഉദ്യോഗസ്ഥനാണ് ആറ്റോർണി ജനറൽ
A. (1), (3), (4) എന്നിവ
B. (1), (2), (4) എന്നിവ
C. (2), (3) എന്നിവ
D. (1), (4) എന്നിവ
18. ചുവടെ പറയുന്നവയിൽ ഏത് ഗണിത ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് ശരിയായ ഉത്തരം ലഭിക്കുന്നത് :
9 + 5 ÷ 4 × 3 - 6 = 12
A. +, × എന്നിവ B. ÷, × എന്നിവ
C. ÷, - എന്നിവ D. +, - എന്നിവ
19. ചുവടെ നൽകിയിരിക്കുന്നവയിൽ രാത്രി എന്ന പദത്തിന്റെ പര്യായപദം ഏതാണ് :
A. ത്രപ     B. ദിവം  
C. രജനി   D. അക്ഷി
20. Find out the compound word.
A. Laptop    B. Books 
C. Warden   D. Gardening


1. ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായ ഉത്തരം എഴുതുക.
(1) സ്വഭാവ ദൂഷ്യം, അപ്രാപ്തി എന്നിവ തെളിയിക്കപ്പെട്ടാൽ മാത്രമേ ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ 
(2) ഒരു ജഡ്ജിയെ നീക്കം ചെയ്യണമെങ്കിൽ അദ്ദേഹത്തിന് എതിരെയുള്ള കുറ്റാരോപണങ്ങൾ അടങ്ങിയ പ്രമേയം പാർലമെന്റിന്റെ ഇരു സഭകളും പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം
A. പ്രസ്താവന (1) ശരിയാണ് (2) തെറ്റാണ്
B. പ്രസ്താവന (2) ശരിയാണ് (1) തെറ്റാണ്
C. പ്രസ്താവന (1) ഉം (2) ഉം ശരിയാണ്
D. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ്
2. ഇന്ത്യയിൽ പൊതു താൽപ്പര്യ ഹർജി എന്ന ആശയം നടപ്പിൽ വരാൻ കാരണക്കാരനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :
A. പി എൻ ഭഗവതി
B. എം ഹിദായത്തുള്ള
C. കമൽ നാരായൺ സിംഗ് 
D. വൈ വി ചന്ദ്രചൂഡ്
3. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ഗുണങ്ങളിൽ ഉൾപ്പെടാത്തത് :
A. പൊതുതാൽപര്യ ഹർജികളിലൂടെ കോടതി, അവകാശങ്ങൾ എന്ന ആശയത്തെ വികസിപ്പിച്ചു
B. എക്സിക്യൂട്ടീവിനെ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ജുഡീഷ്യൽ ആക്ടിവിസം നിർബന്ധിതമാക്കി 
C. ജുഡീഷ്യൽ ആക്ടിവിസം കോടതിയുടെ ജോലിഭാരത്തെ കുറച്ചു 
D. ജുഡീഷ്യൽ ആക്ടിവിസം തെരഞ്ഞെടുപ്പ് വ്യവസ്ഥയെ സ്വതന്ത്രവും നീതിയുക്തവുമാക്കി
4. ഹൈക്കോടതി ജഡ്ജിയുടെ നിയമനവും ഉദ്യോഗ വ്യവസ്ഥകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് :
A. അനുച്ഛേദം 215    B. അനുച്ഛേദം 217
C. അനുച്ഛേദം 219    D. അനുച്ഛേദം 221
5. ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്  :
(1) മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ 
(2) ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം ആവശ്യമായ കേസുകൾ
(3) സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ 
(4) സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ 
A. (1), (4) എന്നിവ
B. (2), (3) എന്നിവ
C. (1), (2), (3), (4) എന്നിവ
D. (1), (2), (4) എന്നിവ
6. ഇന്ത്യൻ നീതിന്യായ പുന പരിശോധനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ചു ശരിയായ ഉത്തരമെഴുതുക.
(1) കേന്ദ്രവും സംസ്ഥാനങ്ങളും സംബന്ധിച്ച വിഷയത്തിൽ കോടതിക്ക് നീതിന്യായ പരിശോധനാധികാരം ഉപയോഗിക്കാം
(2) ഏതെങ്കിലും ഒരു നിയമം ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണെങ്കിൽ കോടതിക്ക് നീതിന്യായ പുനഃ പരിശോധനാധികാരം  ഉപയോഗപ്പെടുത്താം
A. പ്രസ്താവന (1) ശരിയാണ് (2) തെറ്റാണ്
B. പ്രസ്താവന (2) ശരിയാണ് (1) തെറ്റാണ്
C. പ്രസ്താവന (1) ഉം (2) ഉം ശരിയാണ്
D. പ്രസ്താവന (1) ഉം (2) ഉം തെറ്റാണ്
7. ചേരുംപടി ചേർക്കുക.
(1) അറ്റോർണി ജനറൽ
(2) ഹൈക്കോടതി
(3) കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
(4) സുപ്രീംകോടതി 

a. അനുച്ഛേദം 76
b. അനുച്ഛേദം 124
c. അനുച്ഛേദം 148
d. അനുച്ഛേദം 214
A. 1-d, 2-b, 3-a, 4-c
B. 1-a, 2-d, 3-c, 4-b
C. 1-c, 2-a, 3-b, 4-d
D. 1-b, 2-c, 3-d, 4-a
8. താഴെ പറയുന്നവയിൽ സുപ്രീം കോടതിയുടെ തനത് അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏത് :
A. പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമത്തിലും രാഷ്ട്രപതിക്ക് ഉപദേശം നൽകുന്നു
B. സിവിൽ, ക്രിമിനൽ ഭരണഘടന വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കീഴ് കോടതികളിൽ നിന്നുള്ള അപ്പീലുകൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്നു
C. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നു  
D. ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലെ ഏതൊരു കോടതിയും പുറപ്പെടുവിക്കുന്ന ഉത്തരവോ തീരുമാനമോ സംബന്ധിച്ചുള്ള അപ്പീലുകൾ അനുവദിക്കുവാനുള്ള അധികാരം
9. നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം :
(1) ജഡ്ജിമാരുടെ നിയമനങ്ങൾ രാഷ്ട്രീയപരമാകാൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്
(2) ജഡ്ജിമാർക്ക് നിശ്ചിതമായ ഔദ്യോഗിക കാലാവധിയുടെ സംരക്ഷണം നൽകുന്നു
(3) ജഡ്ജിമാർക്ക് ആകർഷകമായ ശമ്പളം നൽകുന്നു
(4) വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം  
A. (2), (3) എന്നിവ
B. ഇവയെല്ലാം
C. (1), (4) എന്നിവ
D. (2), (3), (4) എന്നിവ
10. അബ്കാരി നിയമത്തിന്റെ കീഴിലുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായുള്ള പ്രത്യേക കോടതികൾ സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം :
A. തൊടുപുഴ, വടകര 
B. നെയ്യാറ്റിൻകര, കൊട്ടാരക്കര 
C. മൂവാറ്റുപുഴ, തലശ്ശേരി  
D. മഞ്ചേരി, മാനന്തവാടി
11. ഹൈക്കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത് :
A. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിലുണ്ടാവുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നു
B. കീഴ് കോടതികളുടെ മേൽനോട്ട, നിയന്ത്രണ ചുമതലകൾ നിർവഹിക്കുന്നു
C. മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ പുനസ്ഥാപിക്കുന്നതിനായി റിട്ടുകൾ പുറപ്പെടുവിക്കുന്നു


Репост из: PSC Thriller
Supreme Court and High Court _watermark.pdf
1.3Мб
Supreme Court and High Court _watermark.pdf


Репост из: PSC Thriller
നീതിന്യായവിഭാഗം .pdf
1.0Мб
നീതിന്യായവിഭാഗം .pdf


Репост из: PSC Thriller
AG and CAG.pdf
284.6Кб
AG and CAG.pdf


Репост из: PSC Thriller


Репост из: PSC Thriller
പര്യായ പദങ്ങൾ

1. അമ്മ - മാതാവ്‌, അംബ, ജനനി

2. അച്ഛന്‍ - പിതാവ്‌, ജനകന്‍, താതന്‍

3. അങ്കം - യുദ്ധം, പോര്‍, അടര്‍


4. അഗ്നി - പാവകന്‍, അനലന്‍, വഹ്നി

5. അടയാളം - ചിഹ്നം, മുദ്ര, അങ്കം

6. അതിഥി - ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍

7. അതിര്‌ - അതിര്‍ത്തി, പരിധി, സീമ

8. അമൃത്‌ - പിയൂഷം, സുധ

9. അഭിപ്രായം - മതം, ആശയം, ഛന്ദസ്സ്‌

10. അരയന്നം - ഹംസം, അന്നം, മരാളം

11. അമ്പ്‌ - ബാണം, അസ്ത്രം, ശരം

12. അവല്‍ -- ചിപിടകം, പൃഥുകം, ചിപിടം

13. ആകാശം - വാനം, ഗഗനം, വിഹായസ്സ്‌

14. ആന - ഗജം, കരി, ഹസ്തി

15. ആമ - കൂര്‍മം, കച്ഛപം, കമഠം

16. ആമ്പല്‍ - കൈരവം, കുവലയം, കുമുദം

17. മുറ്റം - അങ്കണം, അജിരം, ചത്വരം

18. കണ്ണാടി - മുകുരം, ദര്‍പ്പണം, ആദര്‍ശം

19. കടല്‍ - സമുദ്രം, സാഗരം, ആഴി

20. കണ്ണീര്‍ - അശ്രു, നേത്രാംബു, അസ്രം

21. കല്ല്‌ - ശില, പാഷാണം, ഉപലം

22. കണ്ണ്‌ - അക്ഷി, നയനം, നേത്രം

23. ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം

24. ആഹാരം - ഭോജനം, ഭോജ്യം, ഭക്ഷണം

25. അവയവം - അംഗം, അപഘനം, പ്രതീകം

26. ആഗ്രഹം - ഇച്ഛ, അഭിലാഷം, കാംക്ഷ

27. ഇല - പത്രം, പര്‍ണം, ദളം

28. ഇറച്ചി - മാംസം, പലലം, അമിഷം

29. ഈച്ച - മക്ഷിക, നീല, വര്‍വണ

30. ഉദരം - കുക്ഷി, കുംഭ, ജഠരം

31. ഉപ്പ്‌ - ലവണം, സാമുദ്രം, അക്ഷീബം

32. കാട്‌ - കാനനം, വനം, അടവി

33. കഴുത്ത് - കണ്ഠം, ഗളം, ഗ്രീവം

34. ഐശ്വര്യം - ശ്രീ, വിഭൂതി, ഭൂതി

35. കളി - ക്രീഡ, ലീല, ലേഖനം

36. പക്ഷിക്കൂട് - പഞ്ജരം, നീഡം, കുലായം

3
43. കൂട്ടം - സംഘം, സമൂഹം, വ്യൂഹം

44. കൂട്ടുകാരൻ - ചങ്ങാതി, സതീർഥ്യൻ, വയസ്യൻ

45. കൈ - പാണി, കരം, ബാഹു

46. കൊടി - പതാക, ദ്വജം, വൈജയന്തി

47. ചന്ദനം - മാലേയം, ഗന്ധസാരം, മലയജം

48. ചന്ദ്രന്‍ - തിങ്കൾ, ഇന്ദു, ശശി

49. ചാരം - ഭസ്മം, ക്ഷാരം, ചാമ്പല്‍

50. ചിന്ത - വിചാരം, സ്മൃതി, നിനവ്‌

51. ചിരി - ഹാസം, സ്മേരം, ഹാസ്യം

52. ഗുഹ - കന്ദരം, ഗഹ്വരം, ദരി

53. ചിറക്‌ - പത്രം, പക്ഷം, പദത്രം

54. തല - ശീര്‍ഷം, ശിരസ്സ്‌, മസ്തകം

55. തലമുടി - കേശം, കുന്തളം, കചം

56. നഗരം - പട്ടണം, പുരം, പത്തനം

57. നദി - പുഴ, വാഹിനി, തരംഗിണി

58. പൂവ്‌ - മലര്‍, കുസുമം, പുഷ്പം

59. പൂന്തോട്ടം - ഉദ്യാനം, ആരാമം, മലര്‍വാടി

60. പൂമൊട്ട്‌ - മുകുളം, കലിക, കുഡ്മളം

61. മണല്‍തിട്ട - പുളിനം, സൈകതം

62. ബുദ്ധി - ധി, മതി, പ്രജ്ഞ

63. ബന്ധു - ജ്ഞാതി, ബാന്ധവന്‍, സ്വജനം

64. പ്രഭാതം - പുലരി, ഉഷസ്സ്‌, വിഭാതം

65. പ്രകാശം - പ്രഭ, ജ്യോതിസ്സ്‌, വെളിച്ചം

66. ശബ്ദം - ആരവം, ഒലി, നിനാദം

67. ശരീരം - ഗാത്രം, കായം, വപുസ്സ്‌

68. ശോഭ - പ്രഭ, ആഭ, ദ്യുതി

69. വെളുപ്പ്‌ - സിതം, ശുഭ്രം, ശ്വേതം

70. സത്യം - ആര്‍ജവം, ഋതം, തഥ്യ

71. സൂര്യന്‍ - ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍

72. ചിറക്‌- പത്രം, പക്ഷം, പര്‍ണം

73. ചെരുപ്പ് - പാദരക്ഷ, പാദുകം, ഉപാനത്ത്

74. ചുണ്ട് - അധരം, ഓഷ്ഠം 

75. താമര - കമലം, അംബുജം, നളിനം

76. തളിര്‌ - പല്ലവം, കിസലയം, പ്രവാളം

77. തവള - മണ്ഡൂകം, പ്ലവം, ദര്‍ദുരം

78. തിര - തരംഗം, വീചി, അല

79. തേന്‍ - മധു, മരന്ദം, മടു

80. തേര് ‌- രഥം, സ്യന്ദനം, ശതാംഗം

81. നാവ് ‌- ജിഹ്വ, രസന, രസജ്ഞ

82. ദുഃഖം - ആടല്‍, ഇണ്ടല്‍, വ്യഥ

83. പക്ഷി - പറവ, ഹഗം, വിഹഗം

84. നക്ഷത്രം - താരകം, ഉഡു, ഋക്ഷം

85. പര്‍വതം - അദ്രി, അചലം, ശൈലം

86. മഞ്ഞ് ‌- നീഹാരം, തുഷാരം, പ്രാലേയം

87. പല്ല് - ദന്തം, ദശനം, രദനം

88. പാമ്പ്‌ - നാഗം, ഉരഗം, അഹി

89. പാല്‍ - ക്ഷീരം, പയസ്‌, ദുഗ്ദ്ധ

90. ജലം - സലിലം, തോയം, വാരി

91. തത്ത - ശുകം, കീരം, ശാരിക

92. സ്വര്‍ണം - കനകം, കാഞ്ചനം, ഹേമം

93. വെള്ളി - രജതം, ശ്വേതം, രൂപ്യം

94. വാക്ക്‌ - ഉക്തി, വാ106. പുണ്യം - സുകൃതം, ധര്‍മം, ശ്രേയസ്സ്‌

107. മഴ - മാരി, വര്‍ഷം, വൃഷ്ടി

108. മേഘം - ഘനം, നീരദം


Репост из: PSC Thriller


Day 34
ഇന്ന് പഠിക്കാനുള്ള വിഷയം
സുപ്രീംകോടതി ഹൈക്കോടതി
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോണി ജനറൽ സോളിസിറ്റർ ജനറൽ

Maths  - സംഖ്യവലോകന പ്രശ്നങ്ങൾ

മലയാളം - പര്യായം

English - Compound Words

(Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം)




D. ഇവയെല്ലാം
11. അശോക് മെഹ്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അശോക് മെഹ്ത കമ്മിറ്റിയെ നിയമിച്ചത്
(2) പഞ്ചായത്തീരാജ് സംവിധാനത്തിന് കരുത്ത് പകരാൻ മാർഗ്ഗനിർദേശം നൽകുക എന്നതായിരുന്നു കമ്മിറ്റിയുടെ ചുമതല
(3) അശോക് മെഹ്ത കമ്മിറ്റി ദ്വിതല പഞ്ചായത്തീരാജ് സംവിധാനം നിർദ്ദേശിച്ചു
(4) അധികാര വികേന്ദ്രീകരണവും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനപരമായ സുരക്ഷയും കമ്മിറ്റി നിർദേശിച്ചു 
A. (1), (3), (4) എന്നിവ
B. (2), (4) എന്നിവ  
C. (1), (2) എന്നിവ
D. (2), (3), (4) എന്നിവ
12. നഗരപാലിക സ്ഥാപനങ്ങളിൽ ഉൾപ്പെട്ട നഗരസഭയിലെ ജനസംഖ്യ എത്രയായിരിക്കും :
A. 10,000 മുതൽ 20,000 വരെ
B. 20,000 മുതൽ 3 ലക്ഷം വരെ
C. 3 ലക്ഷം മുതൽ 5 ലക്ഷം വരെ
D. 5 ലക്ഷം മുതൽ 10 ലക്ഷം വരെ
13. താഴെ പറയുന്നവയിൽ പ്രാദേശിക സ്വയം ഭരണത്തെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മീഷനുകൾ ഏതെല്ലാം :
(1) ഹനുമന്ത റാവു കമ്മിറ്റി 
(2) എസ് കെ ധർ കമ്മിറ്റി
(3) പി കെ തുംഗൻ കമ്മിറ്റി
(4) ശിവരാമൻ കമ്മിറ്റി
A. (2), (3) എന്നിവ
B. (1), (4) എന്നിവ
C. (1), (3) എന്നിവ
D. (2), (4) എന്നിവ      
14. ആധുനിക ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ചുവടെ പറയുന്നവയിൽ ആരുടെ ഭരണപരിഷ്കാരങ്ങളാണ് :
A. ലിട്ടൺ പ്രഭു
B. റിപ്പൺ പ്രഭു
C. കോൺവാലിസ് പ്രഭു
D. ഇർവിൻ പ്രഭു
15. തദ്ദേശ ഗവൺമെന്റുകളുടെ ആവശ്യകതയെന്ത് :
(1) അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം എന്നിവ മുഖ്യമായും നടപ്പിലാക്കപ്പെടുന്നത് തദ്ദേശ ഗവൺമെന്റുകൾ വഴിയാണ്
(2) തദ്ദേശ ഗവൺമെന്റുകൾ ജനങ്ങളോട് അടുത്തു നിൽക്കുന്നവയും സാധാരണ പൗരന്മാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ ചെലവിലും വേഗതയിലും പരിഹരിക്കപ്പെടുന്നവയുമാണ് 
(3) തദ്ദേശീയ വിജ്ഞാനം, തദ്ദേശീയരുടെ കൂട്ടായ ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്താൻ തദ്ദേശ ഗവൺമെന്റുകൾ ആവശ്യമാണ്
(4) പ്രാദേശിക താൽപ്പര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കാൻ തദ്ദേശ ഗവൺമെന്റ്കൾക്ക് കഴിയും
A. (2), (3) എന്നിവ  
B. (1), (3), (4) എന്നിവ
C. (1), (2), (4) എന്നിവ   
D. ഇവയെല്ലാം  
16. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ സൂത്രധാരനാര് :
A. വി ടി കൃഷ്ണമാചാരി   
B. എൽ എം സിംഗ്വി
C. വി എൻ ഗാഡ്ഗിൽ   
D. ജി വി കെ റാവു  
17. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ  തെറ്റായ പ്രസ്താവന ഏത് : 
A. തദ്ദേശ ഗവൺമെന്റുകളെ ശക്തിപ്പെടുത്തുക, എല്ലാ തദ്ദേശ ഗവൺമെന്റുകളുടെയും ഘടനയിലും പ്രവർത്തനത്തിലും ഒരു ഏകീകൃത സ്വഭാവം ഉറപ്പ് വരുത്തുക എന്നിവയായിരുന്നു 73, 74 ഭേദഗതികളുടെ ലക്ഷ്യം
B. 73 ആം ഭേദഗതി ഗ്രാമീണ പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്  
C. 74 ആം ഭേദഗതി നഗരപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ളതാണ്
D. 73, 74 ഭരണഘടന ഭേദഗതികൾ നിലവിൽ വന്നത് 1992 ലാണ്
18. പ്രവിശ്യകളിൽ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടത് ചുവടെ തന്നിരിക്കുന്നവയിൽ ഏത് നിയമ പ്രകാരമാണ് :
A. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919
B. മിന്റോ-മോർലി ഭരണപരിഷ്കാരങ്ങൾ 
C. പിറ്റ്സ് ഇന്ത്യ നിയമം
D. ശാരദ ആക്ട്
19. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രതിനിധികളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത് 
(2) ഓരോ തലത്തിലുള്ള പഞ്ചായത്ത് പ്രതിനിധി സഭകളുടെ കാലാവധി 5 വർഷമാണ് 
(3) 5 വർഷ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സംസ്ഥാന ഗവൺമെന്റ് പഞ്ചായത്തിനെ പിരിച്ചുവിട്ടാൽ 3 മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണം 
(4) പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ ചുരുങ്ങിയത് നാലിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കണം
A. (1), (4) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (2) എന്നിവ
D. (1), (2), (3), (4) എന്നിവ
20. 'x' എന്നത് '+' നെയും '÷' എന്നത് '-' നെയും, '+' എന്നത് '×' നെയും '-' എന്നത് '÷' നെയും സൂചിപ്പിക്കുകയാണെങ്കിൽ
20 × 8 ÷ 8 - 4 + 2 = ?
A. 80    B. 25    C. 24    D. 5
21. താഴെ പറയുന്നവയിൽ  കിണർ എന്ന പദത്തിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് :
A. കൂപം    B. അന്ധു
C. തൽപം D. ഉദപാനം
22. Choose the compound word from the words given below.
A. Upstream
B. Telephone
C. Unlikely 
D. Disestablishment 
23. താഴെ നൽകിയിരിക്കുന്നവയിൽ കാറ്റിന്റെ നിക്ഷേപ പ്രക്രിയ മൂലം രൂപം കൊള്ളുന്ന ഭൂരൂപം ഏതാണ് :
A. ലോയ്‌സ്
B. ബസാൾട്ട്
C. ഗ്രാനൈറ്റ്
D. ചോക്ക്
24. റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗം ഏതാണ് :
A. കടുവ
B. സിംഹം
C. ആന
D. കുതിര
25. മംഗളാദേവി ക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് :
A. ഇരവികുളം
B. തട്ടേക്കാട് 
C. പെരിയാർ 
D. നീലഗിരി


1. താഴെ പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശരിയായ പ്രവർത്തനങ്ങൾ എന്തെല്ലാം :
(1) സംസ്ഥാനത്തിലെ തദ്ദേശ ഗവൺമെന്റുകളുടെ ധനസ്ഥിതി പരിശോധിക്കുന്നു
(2) സംസ്ഥാനത്തിനും തദ്ദേശ ഗവൺമെന്റുകൾക്കും ഇടയിലുള്ള വരുമാന വിതരണത്തെ പുന പരിശോധിക്കുന്നു
(3) ഗ്രാമത്തിലെയും നഗരത്തിലെയും തദ്ദേശ ഗവൺമെന്റുകൾക്കിടയിലുള്ള വരുമാന വിതരണം പരിശോധിക്കുന്നു 
(4) തദ്ദേശ ഗവൺമെന്റുകൾക്ക് ഫണ്ട് അനുവദിക്കുന്നത് ഒരു രാഷ്ട്രീയ വിഷയമാണെന്ന് ഉറപ്പുവരുത്തുന്നു
A. (1), (2) എന്നിവ
B. (3), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (2), (3), (4) എന്നിവ
2. മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചതാര് :
A. ബൽവന്ത്‌റായ് മെഹ്ത കമ്മിറ്റി  
B. അശോക് മെഹ്ത കമ്മിറ്റി  
C. സന്താനം കമ്മിറ്റി
D. പി കെ തുംഗൻ കമ്മിറ്റി
3. ചുവടെ തന്നിരിക്കുന്നവയിൽ പതിനൊന്നാം പട്ടികയിലെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) ഗ്രാമീണ വൈദ്യുതീകരണം
(2) സാങ്കേതിക വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും 
(3) ദാരിദ്ര നിർമ്മാർജ്ജന പരിപാടി 
(4) ആരോഗ്യ പരിപാലനവും ശുചീകരണവും
A. (1), (2) എന്നിവ
B. (2), (3), (4) എന്നിവ
C. (1), (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
4. പഞ്ചായത്തീരാജ് സംവിധാനവുമായി ബന്ധപ്പെട്ട് മണ്ഡൽ പഞ്ചായത്ത് എന്നറിയപ്പെടുന്നത് :
A. ഗ്രാമപഞ്ചായത്ത്
B. ബ്ലോക്ക് പഞ്ചായത്ത് 
C. ജില്ലാ പഞ്ചായത്ത്
D. ഇവയെല്ലാം
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികൾ എന്തെല്ലാം :
(1) തദ്ദേശ ഗവൺമെന്റുകൾക്ക് പരിമിത സ്വയം ഭരണാധികാരം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതിനാൽ ഏൽപ്പിച്ച ചുമതലകൾ വേണ്ട രീതിയിൽ നിർവഹിക്കാൻ സാധിച്ചിട്ടില്ല
(2) പല സംസ്ഥാനങ്ങളിലും 29 വിഷയങ്ങളിൽ ഭൂരിഭാഗവും തദ്ദേശ ഭരണസമിതികൾക്ക് കൈമാറിയിട്ടില്ലാത്തതിനാൽ ഈ സമിതികൾ നോക്കുകുത്തികളായി മാറുന്നു
(3) തദ്ദേശഭരണ സമിതികൾ രൂപീകരിക്കപ്പെട്ടിട്ടും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ തന്നെ തീരുമാനങ്ങൾ എടുക്കുന്ന രീതിക്ക് പ്രതീക്ഷിച്ച മാറ്റം കൈ വന്നിട്ടില്ല 
(4) തദ്ദേശ ഭരണസമിതികൾക്ക് സ്വന്തമായ ഫണ്ട് വളരെ കുറവായതിനാൽ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി അവർക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ ആശ്രയിക്കേണ്ടിവരുന്നു
A. ഇവയെല്ലാം
B. (2), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (3), (4) എന്നിവ
6. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് :
A. അനുച്ഛേദം 243 A
B. അനുച്ഛേദം 40
C. അനുച്ഛേദം 76
D. അനുച്ഛേദം 164
7. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പഞ്ചായത്ത്, നഗരസഭ, മുൻസിപ്പൽ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് 
(2) 73 ആം ഭേദഗതി പ്രകാരം ഓരോ സംസ്ഥാനങ്ങളിലും സംസ്ഥാന ഗവൺമെന്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനുകളെ നിയമിക്കേണ്ടതുണ്ട് 
(3) പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്കും നഗരപാലികകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കാണ് 
(4) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറെ പോലെ  സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനല്ല
A. (1), (3) എന്നിവ
B. (1), (2), (3) എന്നിവ
C. (2), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
8. പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട 29 വിഷയങ്ങൾ ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് :
A. ഒമ്പതാം പട്ടിക 
B. പത്താം പട്ടിക
C. പതിനൊന്നാം പട്ടിക
D. പന്ത്രണ്ടാം പട്ടിക  
9. ഗ്രാമസഭയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ് :
A. 73 ആം ഭരണഘടനാ ഭേദഗതിയിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന വ്യവസ്ഥയുണ്ട് 
B. പഞ്ചായത്ത് പ്രദേശത്ത് വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ള പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന സമിതിയാണ് ഗ്രാമസഭ എന്ന് പറയുന്നത്
C. ഗ്രാമസഭ വർഷത്തിൽ മൂന്നു പ്രാവശ്യം ചേർന്നിരിക്കണം
D. ഗ്രാമസഭയുടെ പങ്കും പ്രവർത്തനങ്ങളും നിശ്ചയിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസാക്കുന്ന നിയമമനുസരിച്ചാണ് 
10. ചുവടെ നൽകിയിരിക്കുന്നവയിൽ ബൽവന്ത്‌റായ് മെഹ്ത കമ്മിറ്റിയുടെ ശരിയായ നിർദ്ദേശങ്ങൾ ഏതെല്ലാം :
(1) ഗ്രാമ - ജില്ലാ തലം വരെ ബന്ധപ്പെടുത്തി ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിൽ വരുത്തുക
(2) ശരിയായ അധികാരവും ഉത്തരവാദിത്വവും ഇത്തരം സമിതികൾക്ക് കൈമാറുക
(3) ക്ഷേമ വികസന പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്തുകളിലൂടെ നടത്താതിരിക്കുക
(4) ദുർബല വിഭാഗങ്ങൾക്ക് സീറ്റുകൾ സംവരണം ചെയ്യുക 
A. (1), (2) എന്നിവ
B. (1), (2), (4) എന്നിവ
C. (3), (4) എന്നിവ


Репост из: PSC Thriller
Panchayati Raj .pdf
858.8Кб
Panchayati Raj .pdf


Репост из: PSC Thriller
POLITICAL SCIENCE PART 1 (2) (1)-137-152.pdf
1.0Мб
POLITICAL SCIENCE PART 1 (2) (1)-137-152.pdf


Репост из: PSC Thriller


Репост из: PSC Thriller
5_6115991575047701578.pdf
1.7Мб
5_6115991575047701578.pdf


Репост из: PSC Thriller
*പഞ്ചായത്തീ രാജ് *


🖍️ പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് - *ജവാഹർലാൽ നെഹ്‌റു*

🖍️ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് - *മഹാത്മാ ഗാന്ധി*

🖍️ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് - *എം. എൻ.റോയ്‌*

🖍️ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് - *1959 0ct 2*

🖍️ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ - *നാഗൂർ ( രാജസ്ഥാൻ )*

🖍️പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാാനം - *ആന്ധ്രാ പ്രദേശ്*

🖍️ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം - *മധ്യപ്രദേശ്‌*

🖍️പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള്‍ - നാഗാലാന്‍ഡ് , മേഘാലയ, മിസോറാം*

🖍️പഞ്ചായത്തീരാജ് ഉള്‍പ്പെടുന്ന ലിസ്റ്റ് - *സ്റ്റേറ്റ് ലിസ്റ്റ്*

🖍️പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി - *ജവഹര്‍ലാല്‍ നെഹ്റു*

🖍️ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം - *ബല്‍വന്ത്റായ് മേത്ത കമ്മിറ്റി*

🖍️പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി - *എല്‍.എം. സിംഗ്വി കമ്മിറ്റി*

🖍️കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നറിയപ്പെടുന്നത് - *അശോക് മേത്ത കമ്മിറ്റി*

🖍️പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ 1985 -ല്‍ പ്ലാനിങ്ങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി - *ജി.വി.കെ റാവു കമ്മിറ്റി*

🖍️മണ്ഡല്‍ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് - *അശോക് മേത്ത കമ്മിറ്റി*

🖍️ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി - *അശോക് മേത്ത കമ്മിറ്റി*


🖍️ത്രിതല പഞ്ചായത്ത് ഭരണഘടനയുടെ ഭാഗമായ ഭേദഗതി - *73*

🖍️പഞ്ചായത്തുകളുടെ രൂപികരണം - ഭരണടഘടനാ വകുപ്പ്
-അനുഛേദം 40

🖍️ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്നഭരണടഘടനാ വകുപ്പ് - *അനുഛേദം 243 A*

🖍️ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന തീയ്യതി - *1993 ഏപ്രിൽ 24*

🖍️കേരളത്തില്‍‍ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന തീയ്യതി - *1994 ഏപ്രിൽ 23*

🖍️ഇന്ത്യയില്‍ ഗ്രാമസഭ വര്‍ഷമായി ആഘോഷിച്ചത് - *1999-2000*

🖍️പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം - *ഗ്രാമസഭ*

🖍️ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് - *വാര്‍ഡ് മെമ്പര്‍*

🖍️ഗ്രാമസഭയുടെ അദ്ധ്യക്ഷന്‍ - *പഞ്ചായത്ത് പ്രസിഡന്റ്*

🖍️ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് - *3 മാസത്തിലൊരിക്കല്‍*

🖍️പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക - *11*

🖍️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് - *സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍*

🖍️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം - *21*

🖍️കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില്‍ വനിത സംവരണം - *50%*

🖍️തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി - *5 വര്‍ഷം*

🖍️പഞ്ചായത്തിരാജ് ദിനം - *ഏപ്രില്‍ 24*

🖍️2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് - *ഫെബ്രുവരി 19*

🖍️ആരുടെ ജന്മദിനമാണ് തുടക്കത്തില്‍ പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത് - *ബല്‍വന്ത്റായ് മേത്ത*


Day 33
പഠിക്കാനുള്ള വിഷയം
പഞ്ചായത്തീരാജ് സംവിധാനം

Maths  - സംഖ്യവലോകന പ്രശ്നങ്ങൾ

മലയാളം - പര്യായം

English - Compound Words

(Maths English malayalam ഒരേ ടോപ്പിക്ക് തന്നെ രണ്ടുദിവസം വെച്ച് നോക്കി പോകാം)

Question Paper -85/2021 (GK 50 Questions)

Показано 20 последних публикаций.