#Msone Release - 3427
172 Days / 172 ഡെയ്സ് (2023)
എംസോൺ റിലീസ് – 3427
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇന്തോനേഷ്യൻ
------------------------------
സംവിധാനം | Hadrah Daeng Ratu
------------------------------
പരിഭാഷ | റിയാസ് പുളിക്കൽ
------------------------------
ജോണർ | ഡ്രാമ, റൊമാൻസ്, ബയോഗ്രഫി
Biography, Drama, Indonesian, Romance
6.8/10
Download
നദ്സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്സ്”.
നദ്സീറ ശഫ, വളരെ ആധുനിക രീതിയിൽ ജീവിതം ആസ്വദിച്ചു മദ്യവും മയക്കുമരുന്നുമായി ഐഹികജീവിതത്തിൽ അഭിരമിച്ചു ജീവിക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയായിരുന്നു. അങ്ങനെ പെട്ടെന്നൊരു ദിവസം അവൾക്ക് ബോധോദയം ലഭിക്കുകയാണ്, ദൈവീക വഴിയിലേക്ക് മടങ്ങിചെല്ലണം! വിശ്വാസ വഴിയിലേക്ക് തന്നെ തിരിച്ചുവരാൻ ശ്രമിക്കുന്ന പ്രക്രിയയെ ഇൻഡോനേഷ്യയിൽ വിശേഷിപ്പിക്കുന്നത് ഹിജ്റ എന്നാണ്. നദ്സീറ ഹിജ്റയിലേക്ക് സഹായം അഭ്യർത്ഥിക്കുന്നത് സ്വന്തം സഹോദരി ബെല്ലയോടായിരുന്നു. നദ്സീറയെ വിശ്വാസ വഴിയിലേക്ക് വീണ്ടുമടുപ്പിക്കാനും ഇസ്ലാമിക വിശ്വാസ സംഹിതകളെ കൂടുതൽ പഠിപ്പിക്കാനുമായി പ്രശസ്തമായ പല ഇസ്ലാമിക പഠന കേന്ദ്രങ്ങളിലേക്കും ബെല്ല എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും അവർക്ക് പൂർണ്ണ സംതൃപ്തി നൽകുന്നില്ല. അവസാനം അവർ എത്തിപ്പെടുന്നത് ഇൻഡോനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായിരുന്നൊരു ഇസ്ലാമിക പണ്ഡിതന്റെ സുമുഖനായ മകൻ അമീർ അസിക്ര നടത്തുന്ന പഠനകേന്ദ്രത്തിലായിരുന്നു. അവിടെ വെച്ച് നദ്സീറ തന്റെ വിശ്വാസത്തെ കൂടുതൽ തൊട്ടറിയുന്നു, അതിലപ്പുറം തന്റെ ജീവിതത്തിലെ അതിമനോഹരമായ പ്രണയത്തെ അവൾ അവിടെ കണ്ടെത്തുന്നു.
ദൈവം കൂട്ടിയോജിപ്പിച്ചതിനെ വേർപ്പിരിക്കാൻ നശ്വരനായ മനുഷ്യന് സാധ്യമല്ലല്ലോ?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Biography #Drama #Indonesian #Romance