21 Dec, 20:29
21 Dec, 18:04
എംസോൺ റിലീസ് – 3420Dune: Prophecy (2024)ഡ്യൂൺ: പ്രൊഫസി (2024)IMDb ⭐️ 7.5/10• ഭാഷ : #English • സംവിധാനം : Anna Foerster, John Cameron, Richard J. Lewis• പരിഭാഷ : ഹബീബ് ഏന്തയാർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Action #Sci_Fi #Adventure #Drama 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
20 Dec, 21:19
20 Dec, 11:58
എംസോൺ റിലീസ് – 3428Leap Year (2010)ലീപ് ഇയർ (2010)IMDb ⭐️ 5.8/10• ഭാഷ : #Spanish • സംവിധാനം : Michael Rowe• പരിഭാഷ : അഷ്‌കർ ഹൈദർ• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Romance #Drama ഫ്രീലാൻസ് ജേർണലിസ്റ്റായ ലോറയുടെ കഥയാണ് ലീപ് ഇയർ(Año bisiesto).പഴയതും ചെറുതുമായ ഒരു ഫ്ലാറ്റിൽ ഒറ്റക്കാണ് ലോറയുടെ താമസം. ഏറെക്കുറെ ആ ഫ്ലാറ്റിൽ തന്നെയാണ് അവളുടെ ജീവിതം. ഒറ്റപ്പെട്ടൊരു ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ അവൾക്കിഷ്ട്ടം ഏകാന്തതയാണ്. എന്നാലത് മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാട്ടാൻ അവൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് മുമ്പിൽ. അടിച്ചു പൊളിച്ചുള്ള ജീവിതമാണ് തന്റെതെന്ന്, മറ്റുള്ളവരെ അവൾ തെറ്റിധരിപ്പിക്കുന്നു. ഭക്ഷണം പോലും ഉണ്ടാക്കാൻ താൽപ്പര്യപ്പെടാത്ത ലോറയുടെ പ്രധാന വിനോദം, അയൽവാസികളുടെ ജീവിതത്തിലോട്ട് എത്തിനോക്കുക, ഇടയ്ക്ക് ക്ലബ്ബുകളിൽ പോയി, പരിചയപ്പെടുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചു അവരുമായി സെക്സിൽ ഏർപ്പെടുക, പക്ഷേ ഈ വരുന്നവർക്ക് സെക്സിനപ്പുറം ലോറയുമായി ഒരു തരത്തിലുമുള്ള ഇമോഷണൽ കണക്ഷനും ഉണ്ടാവാറില്ല. ഒരു പക്ഷേ അവളത് ആഗ്രഹിക്കുന്നുണ്ടാവാം.കഥ തുടങ്ങുന്നതൊരു ഫെബ്രുവരി 1 നാണ്. ഫെബ്രുവരി 29 ന്, ലോറയുടെ അച്ഛന്റെ ഓർമ ദിവസമാണ്. ആ ദിവസം അടുക്കുന്നതിന്റെ ഇടയിൽ ലോറ, അർതുറോ എന്നൊരാളുമായി റിലേഷനിലാവുന്നു. വൈകൃതമായ സെക്സിൽ തൽപ്പരനായ അർതുറയുമായി ലോറ എന്തിനു റിലേഷൻഷിപ്പിലായി. എന്തായിരിക്കും അവളുടെ മനസ്സിൽ? ആർതുറയുമായി മനസ്സറിഞ്ഞുള്ള ബന്ധമോ, അതോ മനപ്പൂർവം ഉണ്ടാക്കിയെടുത്ത ബന്ധമാണോ? ആണെങ്കിൽ എന്തിനു വേണ്ടി? അർതുറയുടെ മുമ്പിൽ അവൾ മനസ്സു തുറക്കുമോ? ബാക്കി അറിയാൻ സിനിമ കാണുക . ഇച്ചിരി പയ്യേയാണ് പടം പോവുന്നത്.⚠️ നഗ്നതയുടെ അതിപ്രസരം ഉള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം കാണുക.
19 Dec, 17:31
19 Dec, 17:07
എംസോൺ റിലീസ് – 3427172 Days (2023)172 ഡെയ്സ് (2023)IMDb ⭐️ 6.8/10• ഭാഷ : #Indonesian • സംവിധാനം : Hadrah Daeng Ratu• പരിഭാഷ : റിയാസ് പുളിക്കൽ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama #Romance #Biography നദ്‌സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്‌സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്‌സ്”.നദ്‌സീറ ശഫ, വളരെ ആധുനിക രീതിയിൽ ജീവിതം ആസ്വദിച്ചു മദ്യവും മയക്കുമരുന്നുമായി ഐഹികജീവിതത്തിൽ അഭിരമിച്ചു ജീവിക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയായിരുന്നു. അങ്ങനെ പെട്ടെന്നൊരു ദിവസം അവൾക്ക് ബോധോദയം ലഭിക്കുകയാണ്, ദൈവീക വഴിയിലേക്ക് മടങ്ങിചെല്ലണം! വിശ്വാസ വഴിയിലേക്ക് തന്നെ തിരിച്ചുവരാൻ ശ്രമിക്കുന്ന പ്രക്രിയയെ ഇൻഡോനേഷ്യയിൽ വിശേഷിപ്പിക്കുന്നത് ഹിജ്‌റ എന്നാണ്. നദ്‌സീറ ഹിജ്റയിലേക്ക് സഹായം അഭ്യർത്ഥിക്കുന്നത് സ്വന്തം സഹോദരി ബെല്ലയോടായിരുന്നു. നദ്‌സീറയെ വിശ്വാസ വഴിയിലേക്ക് വീണ്ടുമടുപ്പിക്കാനും ഇസ്ലാമിക വിശ്വാസ സംഹിതകളെ കൂടുതൽ പഠിപ്പിക്കാനുമായി പ്രശസ്തമായ പല ഇസ്ലാമിക പഠന കേന്ദ്രങ്ങളിലേക്കും ബെല്ല എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും അവർക്ക് പൂർണ്ണ സംതൃപ്തി നൽകുന്നില്ല. അവസാനം അവർ എത്തിപ്പെടുന്നത് ഇൻഡോനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായിരുന്നൊരു ഇസ്ലാമിക പണ്ഡിതന്റെ സുമുഖനായ മകൻ അമീർ അസിക്ര നടത്തുന്ന പഠനകേന്ദ്രത്തിലായിരുന്നു. അവിടെ വെച്ച് നദ്‌സീറ തന്റെ വിശ്വാസത്തെ കൂടുതൽ തൊട്ടറിയുന്നു, അതിലപ്പുറം തന്റെ ജീവിതത്തിലെ അതിമനോഹരമായ പ്രണയത്തെ അവൾ അവിടെ കണ്ടെത്തുന്നു.ദൈവം കൂട്ടിയോജിപ്പിച്ചതിനെ വേർപ്പിരിക്കാൻ നശ്വരനായ മനുഷ്യന് സാധ്യമല്ലല്ലോ?
18 Dec, 09:34
എംസോൺ റിലീസ് – 243OSS 117: Cairo, Nest of Spies (2006)ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)IMDb ⭐️ 7.0/10• ഭാഷ : #French • സംവിധാനം : Michel Hazanavicius• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Action #Adventure #Comedy മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന്‍ കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന്‍ കൈറോയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ജാക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഫ്രഞ്ച് ചാര സംഘടനയിലെ മിന്നും താരവുമായ ഒഎസ്എസ് 117 (OSS 117) എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന “ഹ്യൂബേര്‍ ബോനിസോര്‍ ഡെ ലാ ബത്ത്” കേസന്വേഷിക്കാനായി ഈജിപ്തില്‍ എത്തുന്നു. ജാക്ക് ഒരു കോഴിഫാമിന്റെ മുതലാളിയുടെ വേഷം കെട്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹ്യൂബേര്‍ ആ കോഴി ഫാം ഏറ്റെടുത്ത് കൊണ്ട് ജാക്കിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ വേറെ ചാരന്മാരെയും, മതമൗലിക വാദികളെയും, തരുണിമണികളായ സുന്ദരിമാരെയും ഈ “കോഴിക്കച്ചവടക്കാരന്” നേരിടേണ്ടി വരുന്നു.
17 Dec, 18:11
എംസോൺ റിലീസ് – 277Harry Potter and the Prisoner of Azkaban (2004)ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004)IMDb ⭐ 7.9/10• ഭാഷ : #English • സംവിധാനം : Alfonso Cuarón• പരിഭാഷ : മാജിത് നാസർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Fantasy #Mystery #Adventure ഹാരി പോട്ടർ ആൻഡ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ (👉 /237) തുടർച്ചയായി പുറത്തിറങ്ങിയ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ.ഹോഗ്വാർട്സിലെ മൂന്നാം വർഷം വിദ്യാർത്ഥിയായ ഹാരി, ആസ്ക്കബാൻ തടവറയിൽ നിന്നും രക്ഷപ്പെട്ട സിറിയസ് ബ്ലാക്ക് എന്ന കൊലയാളിക്ക് തന്റെ ഭൂതകാലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു. ഹാരിയുടെ അന്വേഷണങ്ങളും, തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് ആസ്ക്കബാൻ അനാവരണം ചെയ്യുന്നത്. നിരൂപകപ്രശംസയും, മികച്ച ജനപിന്തുണയും നേടിയ ചിത്രം, 2004ലെ ഏറ്റവും വലിയ പണം വാരിയ പടങ്ങളിൽ ഒന്നു കൂടിയാണ്.
17 Dec, 08:54
എംസോൺ റിലീസ് – 3411Person of Interest Season 4 (2014)പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)IMDb ⭐️ 8.5/10• ഭാഷ : #English • രചയിതാവ് : Jonathan Nolan• പരിഭാഷ : പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ്• പോസ്റ്റർ : നിഷാദ് ജെ എന്‍• ജോണർ : #Action #Crime #Drama എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
16 Dec, 09:08
15 Dec, 19:43
15 Dec, 18:28
എംസോൺ റിലീസ് – 3426Arcane: League of Legends Season 2 (2024)ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് സീസൺ 2 (2024)IMDb ⭐️ 9.1/10• ഭാഷ : #English • നിർമ്മാണം : Fortiche, Riot Games• പരിഭാഷ : വിഷ് ആസാദ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Action #Adventure #Animation പിൽറ്റോവർ, സോൺ എന്നീ നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയാണ് രണ്ടാം സീസണിന്റെയും കാതല്‍. പിൽറ്റോവറിലുണ്ടാകുന്ന ഒരു ആക്രമണത്തെത്തുടര്‍ന്ന് ജിന്‍ക്സിനെ പിടിക്കാന്‍ കൗണ്‍സില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. ജിന്‍ക്സും വൈയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കും ഈ സീസണ്‍ ആഴ്ന്നിറങ്ങുന്നു. അതേസമയം ഹെക്സ്ടെക് സ്വന്തമാക്കാന്‍ നോക്സിയന്‍സ് കൂടെ കളത്തില്‍ ഇറങ്ങുന്നതിലൂടെ കഥാഗതി കൂടുതല്‍ സങ്കീർണ്ണമാകുന്നു.ആദ്യസീസണിലെയും രണ്ടാം സീസണില്‍ പുതുതായി വന്ന കഥാപാത്രങ്ങള്‍ക്കുമുള്ള ആഴവും പരിണാമങ്ങളുമാണ് ഈ സീസണിനെ വേറിട്ട് നിര്‍ത്തുന്നത്. 2D, 3D ശൈലികൾ ചേരുന്ന അതിമനോഹരമായ ആനിമേഷന്‍ രംഗങ്ങളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങൾ വളരെ നന്നായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഡബ്ബിംഗും ആദ്യ സീസണിനെ കടത്തിവെട്ടുന്ന ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.മികച്ച ആഖ്യാനവും കലാപരമായ മേന്മയും മനംകവരുന്ന ദൃശ്യാവിഷ്കാരവുള്ള, ഫാന്റസി സീരീസുകളുടെ നിലവാരമുയർത്തുന്ന മികച്ച സൃഷ്ടിയാണ് ഇതെന്ന് നിരൂപകർ വിലയിരുത്തുന്നു.
8 Dec, 17:19
എംസോൺ റിലീസ് – 187Django Unchained (2012)ജാങ്കോ അൺചെയിൻഡ് (2012)IMDb ⭐️ 8.5/10• ഭാഷ : #English • സംവിധാനം : Quentin Tarantino• പരിഭാഷ : ഗിരി പി. എസ്.• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama #Western അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“.ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ ജീവിതത്തിൽ. ശേഷം ജാങ്കോയും Dr.ഷൂൾട്സും ചേർന്ന് നടത്തുന്ന യാത്ര അവരെ എത്തിക്കുന്നത് കാൽവിൻ കാൻഡിയുടെ ഉടമസ്ഥതയിലുള്ള കാൻഡിലാൻണ്ടെന്ന ലക്ഷ്യത്തിലേക്കാണ്. പക്ഷേ അവര് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാൻഡിലാൻണ്ടിലെ കാര്യങ്ങളും ഉടമ കാൽവിൻ കാൻഡിയും.സിനിമയുടെ പല മേഖലകളിലും ഓസ്കാർ ഉൾപ്പടെ ഒരുപാട് പുരസ്കാരവും പ്രശംസയുമേറ്റുവാങ്ങിയ ചിത്രത്തിന്റെ കഥയും അവതരണവും അഭിനയവും ഇന്നും ലോക സിനിയുടെ പാഠപുസ്തമാണ്. അതിൽ തന്നെ കാൽവിൻ കാൻഡിയെന്ന വില്ലൻ കഥാപാത്രം ചെയ്ത ലിയോനാർഡോ ഡികാപ്രിയോയുടെ അഭിനയം സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പോന്നതായിരുന്നു.
5 Dec, 18:27
എംസോൺ റിലീസ് – 3425UFO Sweden (2022)യുഎഫ്ഒ സ്വീഡൻ (2022)IMDb ⭐️ 6.5/10• ഭാഷ : #Swedish • സംവിധാനം : Victor Danell• പരിഭാഷ : എബിൻ മർക്കോസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Sci_Fi #Action #Adventure #Mystery സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല.ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് തന്റെ അച്ഛനെ തട്ടിക്കൊണ്ട് പോയതെന്ന് വിശ്വസിച്ചിരുന്ന ഉനോയുടെ മകളായ ഡെനിസ്, ഈ സംഭവത്തിന് തന്റെ അച്ഛന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് തോന്നി ആ സംഭവത്തിന്റെ ചുരുളുകൾ അഴിക്കാൻ ഇറങ്ങിത്തിരിക്കുന്നു. അതിന് ഡെനിസ് സഹായം തേടുന്നത് UFO സ്വീഡന്റെ അടുക്കലും. അച്ഛന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ഡെനിസിന്റെ അന്വേഷണങ്ങളാണ് പിന്നീടങ്ങോട്ട്.
4 Dec, 19:28
4 Dec, 09:24
എംസോൺ റിലീസ് – 54Breakdown (1997)ബ്രേക്ക്ഡൗൺ (1997)IMDb ⭐️ 7.0/10• ഭാഷ : #English • സംവിധാനം : Jonathan Mostow• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Crime #Drama #Thriller 1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ”മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന്‍ വണ്ടി നിര്‍ത്തി അവരെ സഹായിക്കാമെന്ന് പറഞ്ഞ് ഏമിക്ക് അടുത്തുള്ള കടയിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ ലോറിക്കാരന്‍ അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ജെഫ്, അവരെ കണ്ടുപിടിക്കാന്‍ വേണ്ടി ഇറങ്ങി തിരിക്കുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളറിയാന്‍ സിനിമ കാണുക.
3 Dec, 15:28
3 Dec, 11:38
എംസോൺ റിലീസ് – 3424Robot Dreams (2023)റോബോട്ട് ഡ്രീംസ് (2023)IMDb ⭐️ 7.6/10• സംവിധാനം : Pablo Berger• പരിഭാഷ : വിഷ്ണു പ്രസാദ്• പോസ്റ്റർ : നിഷാദ് ജെ എന്‍• ജോണർ : അനിമേഷന്‍, കോമഡി, ഡ്രാമന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.
2 Dec, 17:10
എംസോൺ റിലീസ് – 3423Lee (2023)ലീ (2023)IMDb ⭐️ 6.9/10• ഭാഷ : #English • സംവിധാനം : Ellen Kuras• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Biography #Drama #History മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.അവരെടുത്ത തടങ്കൽപ്പാളയത്തിലേയും കൂട്ടക്കൊലയുടേയും യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.