തറാവീഹ് : അറിയേണ്ട മസ്അലകൾ • ഇശാഇന് ശേഷമാവൽ നിബന്ധനയാണ്.
• മഗ്‌രിബിലേക്ക് മുന്തിച്ച് ജംആക്കുന്നവർക്ക് ഇശാഇന്റെ യഥാർത്ഥ സമയം കടക്കും മുമ്പും നിസ്കരിക്കാവുന്നതാണ്.
• പത്ത് സലാമിലായി രണ്ട് റക്അത്തുകളായി തന്നെ നിസ്കരിക്കണം.
• ഇരുപത് സാധിച്ചില്ലെങ്കിൽ ഉപേക്ഷിക്കരുത്. കഴിയുന്നത് നിസ്കരിക്കുക.
• ഓരോ രണ്ട് റക്അത്തിനും പ്രത്യേകം നിയ്യത്ത് വെക്കണം.
• ഇരുപത് എന്ന ഒറ്റ നിയ്യത്ത് മതി എന്ന് ചിലർ ധരിച്ചത് അബദ്ധമാണ്.
• ദുആഉൽ ഇഫ്തിതാഹ് എല്ലാ നിസ്കാരത്തിലും പോലെ സുന്നത്താണ്. ഉപേക്ഷിക്കൽ കറാഹത്തുമാണ്.
• ഉപേക്ഷിച്ചാൽ 10 കറാഹത് നിസ്കാരതിൽ വന്ന് ചേരും.
• ദുആഉൽ ഇഫ്തിതാഹിൽ വജ്ജഹ്തുവിന് പകരം ചെറിയ ദിക്റും ഉപയോഗിക്കാവുന്നതാണ്.
• "സുബ്ഹാനകല്ലാഹുമ്മ വബി ഹംദിക" എന്നത് ഉദാഹരണമാണ്.
• അത്തഹിയ്യാത്തിന് ശേഷമുള്ള ദുആയും സുന്നത്താണ്.
• അതിൽ അല്ലാഹുമ്മ ഇന്നീ അഊദു ബിക മുതൽ മസീഹു ദജ്ജാൽ വരെ ഉപേക്ഷിക്കൽ കറാഹത്തുമാണ്.
• ഒഴിവാക്കിയാൽ വീണ്ടും പത്ത് കറാഹത് നിസ്കാരത്തിൽ വരും.
• അഊദു ഉപേക്ഷിക്കലും ഇത് പോലെ തന്നെ കറാഹത്ത് ആണ്.
• ഓരോ അത്തഹിയ്യാത്തിലും തവർറുകിന്റെ (അവസാനത്തെ അത്തഹിയ്യാത്തിന്റെ )ഇരുത്തമാണ് ഇരിക്കേണ്ടത്.
• കാരണം, സലാം വീട്ടുന്ന ഇരുത്തം എന്നാണ് അവസാനത്തെ അത്തഹിയ്യാത് എന്നത് കൊണ്ടുള്ള വിവക്ഷ.
-
റഈസ് ചാവട്ട്