CPIM Kerala


Гео и язык канала: Индия, Малаялам
Категория: Политика


Official Channel of the Communist Party of India (Marxist) Kerala State Committee

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Политика
Статистика
Фильтр публикаций


https://www.facebook.com/share/p/1B5M2nBxws/

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുത്തു. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് 15 തിയേറ്ററുകളിലായി ഇത്തവണ പ്രദർശനത്തിനെത്തിയത്. പ്രമേയം കൊണ്ടും ദൃശ്യാനുഭവം കൊണ്ടും നിരവധി സിനിമകൾ ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു.

കാൻ മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ കണ്ടു. സ്ത്രീ ജീവിതങ്ങളിലൂടെ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീക്ഷയുടെയുമൊക്കെ കഥ പറയുന്ന സിനിമ മികച്ച അനുഭവമായിരുന്നു. വ്യത്യസ്തമായ കഥപറച്ചിൽ രീതിയും സ്ത്രീ കഥാപാത്രങ്ങളുടെ അഭിനയ മികവും ഈ ചലച്ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കി. സിനിമയുടെ അണിയറ പ്രവർത്തകരെ നേരിട്ട് കാണുകയും അഭിനന്ദനം അറിക്കുകയും ചെയ്തു.

മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷനും നവ്യാനുഭവമായി. ലോകത്തെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളയായി ഇതിനോടകം മാറിക്കഴിഞ്ഞ ഈ മേള ക്രിയാത്മകമായ ചർച്ചകൾക്കും നാളെയുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾക്കും വഴിയൊരുക്കുകയാണ്. സിനിമാ സ്നേഹികളുടെ സംഗമം കൂടിയായ ആസ്വാദനത്തിന്റെയും ആഹ്ലാദത്തിന്റെയും മേളയ്ക്ക് നാളെ തിരശ്ശീല വീഴുകയാണ്.


സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ എം സ്വരാജ്, കെ കെ ജയചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.




https://www.facebook.com/share/v/181EQeXx4D/

സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തുന്നു.


സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 23 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 20 വർഷവുമാകുന്നു.
പുന്നപ്ര– വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയിലേക്കു വന്ന സുശീല 18-ാം വയസ്സിൽ പാർടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് മരിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര– വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എകെജിയുമായി ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്‌തു.

സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. ലോക്‌സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും ശോഭിച്ചു. പത്തുവർഷം ലോക്‌സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 1971ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ നേതൃത്വത്തിലിരുന്ന അവർ, കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശത്തും പ്രവർത്തകരുമായി അടുപ്പം കാത്തുസൂക്ഷിച്ചു.

അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് സഖാവ് എ കണാരൻ. പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. പാർലമെന്റേറിയൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു.

ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ സഖാവ് അനീതിക്കെതിരെ അനന്യമായ കാർക്കശ്യം പുലർത്തി. കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നു.

ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്‌പ്രവണതകൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരൻ നയിച്ചത്. കർഷകത്തൊഴിലാളികൾക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്ക്ക് വലിയപാഠംതന്നെ. കർഷകത്തൊഴിലാളിക്ക് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരംതന്നെയായിരുന്നു.പോരാട്ടപാതകളിൽ എന്നും ആവേശമായിരുന്നു ഇരുനേതാക്കളും. എല്ലാ പ്രതിസന്ധികളെയും നേരിട്ട്‌ പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാൻ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ നമുക്ക്‌ എക്കാലവും ഊർജമേകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി






https://www.facebook.com/share/v/15KZuKb6GC/ ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജ് മാധ്യമങ്ങളെ കാണുന്നു.


https://www.facebook.com/share/p/185kVB7XZ5/ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പയെടുത്ത് വിവിധ സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഈ സാമ്പത്തികവർഷം 35.77 ലക്ഷം രൂപ സബ്സിഡിയായി അനുവദിച്ചു.
കോർപ്പറേഷനിൽ നിന്ന് നേരിട്ടും മറ്റ് ദേശസാത്കൃത ബാങ്കുകളിൽ നിന്നും 2024-25 സാമ്പത്തികവർഷം ഡിസംബർ പത്തുവരെ അനുവദിച്ച സബ്സിഡി തുകയാണിത്. കൃത്യമായി വായ്പ തിരിച്ചടക്കുന്ന ഒരു ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ഭിന്നശേഷിക്കാർക്കാണ് സബ്സിഡി. 46 ഗുണഭോക്താക്കൾക്ക് വിവിധ ബാങ്കുകളിലേക്ക് 10.31 ലക്ഷം രൂപയും, കോർപ്പറേഷൻ നേരിട്ട് വായ്പ നൽകുന്ന പദ്ധതിയിൽ 40 പേർക്ക് 25.46 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കോർപ്പറേഷന് സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണ് ഇങ്ങനെ 86 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുന്നത്. സ്വയംതൊഴിലിനായും, വാഹന-ഭവന ആവശ്യങ്ങൾക്കായും അമ്പത് ലക്ഷം രൂപ വരെയാണ് നാമമാത്ര പലിശനിരക്കിൽ കോർപ്പറേഷൻ നേരിട്ട് വായ്പ നൽകി വരുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നാലു ശതമാനം പലിശനിരക്കിൽ അമ്പത് ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നൽകി വരുന്നു.
കടുത്ത സാമ്പത്തികപ്രയാസങ്ങളിലും ഭിന്നശേഷിക്കാരെയും മറ്റ് അവശവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാർ നിലപാടിന് ഉദാഹരണമാണ് ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സബ്സിഡി അനുവദിച്ചുകൊണ്ടുള്ള ഈ നടപടി.
സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി


https://www.facebook.com/share/v/1DygJdFjVf/ സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.


https://www.facebook.com/share/v/15THLjUpRk/ സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ജലഘോഷയാത്ര പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് സ. പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു.


https://www.facebook.com/share/v/19xdj91AoZ/ സിപിഐ എം തൃശൂർ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു.


https://www.facebook.com/share/p/15jEy43TL5/ സിപിഐ എം വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാർ "വയനാടിന്റെ ടൂറിസം സാധ്യതകൾ" ബാണാസുരയിൽ ടൂറിസം വകുപ്പ് മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 21,22,23 തീയതികളിൽ സുൽത്താൻ ബത്തേരിയിലാണ് ജില്ലാ സമ്മേളനം.


Видео недоступно для предпросмотра
Смотреть в Telegram
എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നു.




https://www.facebook.com/share/p/1LHJuFMViX/ രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം കേരളത്തിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനം കേരളമാണെന്ന് ആർബിഐയുടെ 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്കിൽ പറയുന്നു.
നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നു. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നു. കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു. ഇത് ദേശീയ ശരാശരിയായ 372 രൂപയേക്കാൾ നേക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരിയായ 371 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കർഷകേതര തൊഴിലാളികൾ പ്രതിദിനം 735 രൂപ സമ്പാദിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കീഴിലുള്ള ശക്തമായ സംസ്ഥാന നയങ്ങൾ, ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടത്തിന് കാരണം. ഈ നടപടികൾ തൊഴിലാളികൾക്ക് ന്യായമായ വേതനവും മികച്ച വാങ്ങൽ ശേഷിയും ഉറപ്പാക്കി, കൂടുതൽ സുസ്ഥിരവും തുല്യവുമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകി. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തൊഴിൽ മേഖലയിലെ തർക്കങ്ങൾ കേരളത്തിൽ തുലോം കുറവാണ്. തർക്കങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ലേബർ ഓഫീസർമാർ ഇക്കാര്യത്തിൽ ഇടപെട്ട് രമ്യമായ പരിഹാരങ്ങൾ കാണുന്നുണ്ട്.
രാജ്യത്ത് തന്നെ പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു




വയനാട്‌ ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും കേരളത്തിന്‌ സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി മനുഷ്യത്വരഹിതമാണ്. സഹായത്തിനയച്ച ഹെലികോപ്‌റ്റർ ബിൽ അടക്കണമെന്നാണ്‌ ഇപ്പോൾ കേന്ദ്രം ആവശ്യപ്പെടുന്നത്‌. ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി മോദി വന്ന വിമാനക്കൂലി ചോദിക്കാത്തത്‌ ഭാഗ്യം. കേരളത്തോട്‌ ഇത്തരം ക്രൂരമായ അവഗണന കാട്ടിയിട്ടും കുത്തക മാധ്യമങ്ങൾ ഇത്‌ ചർച്ച ചെയ്യുന്നില്ല. പകരം ഇടതുപക്ഷ സർക്കാരിനെയും തകർക്കാനുള്ള കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയാണ്‌. കേരളത്തിലെ പുരോഗമന മനസ്‌ തകർക്കാനും ശ്രമിക്കുന്നു. കോർപറേറ്റ്‌ മാധ്യമ ശൃംഖല ആസൂത്രിതമായാണ്‌ ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നത്‌.
കേരളത്തിന്‌ അർഹമായ ഫണ്ടുകളെല്ലാം കേന്ദ്രം വെട്ടിക്കുറക്കുകയാണ്‌. ഇതെല്ലാം അതിജീവിച്ച്‌ കിഫ്‌ബി വഴി സർക്കാർ പണം കണ്ടെത്തി. വിദ്യാഭ്യാസം, ആരോഗ്യം, വീട്‌, വ്യവസായമേഖലകളിൽ വൻ മുന്നേറ്റമാണ്‌ കേരളം ആർജിച്ചത്‌. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി. വർഗീയ കലാപങ്ങളില്ലൊതെയും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെയും നാട്‌ സംരക്ഷിച്ചു. എന്നാൽ ഗവർണറെ ഉപയോഗിച്ച്‌ ബില്ലുകൾ ഒപ്പിടാതെ കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുന്നു. കേന്ദ്രസർക്കാർ കോർപറേറ്റ്‌ അനുകൂല–അതിതീവ്ര ഹിന്ദുത്വ നടപടികളുമായി മുന്നോട്ട്‌ പോവുകയാണ്‌. അതുവഴി മണിപ്പൂർ ഉൾപ്പടെ യുദ്ധഭൂമിയായി മാറുന്നു. പാവപ്പെട്ടവരുടെ ജീവിതം തകരുന്നു. കേരളത്തിലെ യുഡിഎഫും എല്ലാവിധ ഹിന്ദു, മുസ്ലീം തീവ്ര വർഗീയ ശക്തികളുമായും കൂട്ടുചേർന്ന്‌ പ്രാകൃതമായ കമ്യൂണിസ്‌റ്റ്‌ വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ്‌. ഇത്തരം അപകടകരമായ വലതുപക്ഷ കൂട്ടായ്‌മകൾക്കെതിരെ പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ നേടണം.
സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം



Показано 19 последних публикаций.