NCERT PADIKKAM😍


Гео и язык канала: Индия, Английский
Категория: Образование


Great teachers emanate out of knowledge, passion, and compassion. "
"A. P. J. Abdul Kalam"
നിങ്ങൾക്കായി അൽപ്പം അറിവുകൾ ഒരുക്കാൻ ഒരിടം.... എന്ത് പഠിച്ചു എങ്ങനെ പഠിച്ചു എന്ന് സ്വയം മനസിലാക്കാൻ ഒരിടം..... ✨🤍

Связанные каналы  |  Похожие каналы

Гео и язык канала
Индия, Английский
Категория
Образование
Статистика
Фильтр публикаций


10 th പ്രീലിംസ് സ്പെഷ്യൽ 🎯💥

ക്ലാസ് പ്രയോജനപ്പെട്ട ഓരോ റിയാക്ഷൻ കൂടെ 🌚


കുറച്ചു ചോദ്യങ്ങൾ... ഉത്തരം കമന്റ്‌ ചെയ്തേ.... 😌❤️

100 കമന്റ്‌ കുറഞ്ഞത് വന്നാൽ ഉത്തരം update ചെയ്യുന്നതാണ്


📚“ഞാനെന്ന ഭാരതീയൻ’ എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്ക്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്?

(A) ഡോ. എം.ജി.എസ്. നാരായണൻ
(B) കെ.കെ. മുഹമ്മദ്
(C) കെ.എൻ. പണിക്കർ
(D) മോഹൻലാൽ വിശ്വനാഥൻ


📚1 MB (മെഗാബൈറ്റ്)

(A) 1024 GB
(B) 1024 Bytes
(C) 1024 KB
(D) 1024 Bits


📚വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്

(A) മോഹിനിയാട്ടം
(B) കഥകളി
(C) കൂടിയാട്ടം
(D) ഓട്ടൻതുള്ളൽ


📚താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ് കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്

(A) സ്റ്റെയിൻലസ് സ്റ്റീൽ
(B) അൽനിക്കോ
(C) നിക്രോം
(D) ഇവയൊന്നുമല്ല


📚താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ₂₉Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക :

(A) 1S²2S²2P⁶3S²3P⁶3d⁹4S²

(B) 1S²2S²2P⁶3S²3P⁶3d¹⁰4S¹

(C) 1S²2S²2P⁶3S²3P⁶3d⁹4S¹

(D) 1S²2S²2P⁶3S²3P⁶3d¹⁰4S²


📚പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത

(A) വ്യത്യാസപ്പെടുകയില്ല.
(B) കുറവായിരിക്കും
(C) ആയതിയെ ആശ്രയിച്ചിരിക്കുന്നു
(D) കൂടുതലായിരിക്കും


📚ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :

(i) ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
(ii) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
(iii) എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
(A) (i) മാത്രം
(B) (ii) മാത്രം
(C) (iii) മാത്രം
(D) (i) ഉം (iii) ഉം


📚മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :

(A) താലോലം
(B) അന്നദായിനി
(C) സാന്ത്വനം
(D) അമൃതം-ആരോഗ്യം


📚താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?

(A) വിറ്റാമിൻ എ
(B) വിറ്റാമിൻ ഇ
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ ബി


📚ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്

(A) ഇടുപ്പ് സന്ധി
(B) തലയോട്ടിയിലെ സന്ധി
(C) കൈമുട്ടിലെ സന്ധി
(D) കാൽമുട്ടിലെ സന്ധി


📚താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്

I. വൈക്കം സത്യാഗ്രഹം – റ്റി.കെ. മാധവൻ

II. പാലിയം സത്യാഗ്രഹം – വക്കം അബ്ദുൽ ഖാദർ

III. ഗുരുവായൂർ സത്യാഗ്രഹം – കെ. കേളപ്പൻ

(A) I ഉം II ഉം
(B) II മാത്രം
(C) III മാത്രം
(D) II ഉം III ഉം


📚ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
(A) കേരളം
(B) കർണ്ണാടകം
(C) രാജസ്ഥാൻ
(D) ഗുജറാത്ത്


📚സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം :
(A) കേരളം
(B) മണിപ്പൂർ
(C) ഗുജറാത്ത്
(D) രാജസ്ഥാൻ


📚ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :
I. മൗണ്ട് ബാറ്റൻ പ്രഭു
II. ഇർവ്വിൻ പ്രഭു
III. എ.വി. അലക്സാണ്ടർ
IV. സ്റ്റാഫോർഡ് ക്രിപ്സ്
(A) I ഉം II ഉം
(B) I ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം


📚കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?

I. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു.
II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) I ഉം III ഉം


എക്സാം ടൈം തീർന്നു

അൻസർ കീ നോക്കിയിട്ട് നിങ്ങളുടെ മാർക്ക്‌ Comment ചെയ്യൂ


Answer Key Question Paper ൻ്റെ അവസാന പേജിലുണ്ട്

Mark Calculate അറിഞ്ഞൂടാത്തവർക്ക് negative mark ഉൾപ്പെടെ ശരിയായി calculate ചെയ്യേണ്ട വിധം


119-22 Assistant Jailor @Kamalobyl.pdf
6.4Мб
മുന്നൊരുക്കം


ഇന്ന് ചെയ്ത് നോക്കാൻ ഉള്ള DEGREE Level ലെവൽ ചോദ്യപേപ്പർ

Question Code :- 119/2022
ASST. JAILOR GR.I/SUPDT.
/ARMOROUR-SICA etc..( DEGREE LEVEL MAIN EXAM) - IN JAIL

(ആദ്യത്തെ 60 ചോദ്യങ്ങളും അവസാനത്തെ 20 ചോദ്യങ്ങളും മാത്രം ചെയ്താൽ മതി . ബാക്കി ആ പരീക്ഷയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ടോപ്പിക്കുകൾ ആണ് )

PYQ Series - 103
QUESTION PAPER &
FINAL KEY


#exam_pyq_series

@NCERTmedia


PSC profile Information

TEAM
@NCERTmedia

Показано 20 последних публикаций.