ആനയുടെ പഴയ പാപ്പാൻ മാറി പകരം മറ്റൊരു ആനക്കാരൻ വന്നാൽ അയാളെ ആന പേടിക്കാനും അനുസരിക്കാനും വേണ്ടി അയാൾ ചെയ്യുന്ന കൊടും ക്രൂരമായ പ്രക്രിയയെയാണ് 'കെട്ടിയഴിക്കൽ' എന്ന് പറയുന്നത്. ഓരോ പാപ്പാന്മാരും മാറി വരുമ്പോൾ ഇതുപോലെ ആനകളെ കെട്ടിയഴിച്ച് ചട്ടത്തിലാക്കണം. എങ്കിൽ മാത്രമേ ആന പുതിയ പാപ്പാനെ അനുസരിക്കുകയുള്ളു. സാധാരണ ഒരു മനുഷ്യനെ കൊണ്ട് കണ്ട് നിൽക്കാൻ പോലും സാധിക്കാത്ത തരത്തിലായിരിക്കും ഈ സമയം പാപ്പാൻ ആനയെ പീഡിപ്പിക്കുന്നത്. എങ്ങനെയാണ് ആനയെ കെട്ടിയഴിക്കുന്നത് എന്ന് നോക്കാം
ആദ്യം പഴയ പാപ്പാൻ ആനയെ ആളൊഴിഞ്ഞ പറമ്പിലോ മറ്റൊ കെട്ടും. മുൻകാലും പിൻകാലും ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടും. അതുകൊണ്ട് ആനയ്ക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കില്ല. ശേഷം അയാൾ പോകും. പിന്നീടാണ് പുതിയ പാപ്പാൻ വരുന്നത്. ആദ്യത്തെ കുറച്ച് ദിവസങ്ങൾ അയാൾ ആനയ്ക്ക് ഭക്ഷണമൊക്കെ കൊടുത്ത് അടുത്ത് കൂടാൻ ശ്രമിക്കും. എന്നാൽ, ആന ഒരിക്കലും അയാളെ അടുപ്പിക്കില്ല. ചിലപ്പോൾ തുമ്പിക്കൈ കൊണ്ട് പട്ടയും കല്ലുമൊക്കെ എടുത്ത് അയാളുടെ നേരെ എറിയുകയും ചെയ്യും.
അപ്പോൾ, അയാൾ ആനയെ പട്ടിണിക്ക് ഇടും. തിന്നാനും കുടിക്കാനും ഒന്നും കൊടുക്കില്ല. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വരുമ്പോൾ ആന മാനസികമായും ശാരീരികമായും തളരും. ഈ അവസ്ഥയെ മുതലെടുത്തുകൊണ്ട് പാപ്പാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കും. പാപ്പാനും അയാളുടെ സഹായികളും ചേർന്ന് തോട്ടിയും കാരക്കോലും കുന്തക്കോലുമായി ആനയുടെ അടുത്ത് ചെല്ലും. "വലത്തോട്ട് കേറി നില്ലാനേ" എന്ന് ആനയോട് ആജ്ഞാപിക്കും. എന്നാൽ ആന അത് അനുസരിക്കില്ലെന്ന് മാത്രമല്ല പാപ്പാന് നേരെ എന്തെങ്കിലുമൊക്കെ എടുത്ത് എറിയുകയും അയാളെ അവിടെന്ന് ഓടിക്കാൻ ശ്രമിക്കുകയും ചെയ്യും. 3 കാലും ചങ്ങലക്ക് ഇട്ടിരിക്കുന്ന ആനയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും.
പിന്നീട് അയാളും സഹായികളും ആനയുടെ പിൻകാലിൻ്റെ അടുത്തേക്ക് ചെല്ലും. എന്നിട്ട് ആനയുടെ വാലും പിടിച്ച് കെട്ടിയിടും, അതോടെ വാല് പോലും ആനക്ക് പൊക്കാൻ പറ്റാതെ വരും. ഇനിയാണ് മർദ്ദനങ്ങൾ തുടങ്ങുന്നത്. ആദ്യം അയാൾ ആനയോട് ഇരിക്കാൻ ആജ്ഞാപിക്കും. 'ഇടത്തെ മെയ്ക്ക് ഇരിയാനേ" "അവിടെ ഇരിയാനേ ഇയ്യ് " എന്നൊക്കെ ആവർത്തിച്ചു പറയും. അതോടൊപ്പം ആനയെ കുന്തക്കോൽ കൊണ്ട് ഇടിക്കുകയും സഹായികൾ ആനയെ കാരക്കോൽ കൊണ്ട് അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്ന് അടിക്കുകയും വലിയകോൽ കൊണ്ട് ഇടിക്കുകയും ചെയ്യും.
പക്ഷെ കീഴടങ്ങില്ല എന്ന് ആനയും കീഴടക്കുമെന്ന് ആനക്കാരും പരസ്പരം പോർവിളിക്കും ആനയും പാപ്പാന്മാരും തമ്മിലുള്ള കൊടും ക്രൂരമായ യുദ്ധമായിരിക്കും അവിടെ നടക്കുന്നത്. ഈ യുദ്ധം ദിവസങ്ങൾ നീണ്ടു പോകും. സാധാരണ മനുഷ്യർക്ക് ആർക്കും ഇതൊന്നും കണ്ട് നിൽക്കാൻ പോലും സാധിക്കില്ല. ആനയുടെ ഭയാനമായ കരച്ചിലും പാപ്പന്മാരുടെ മർദ്ദനത്തിൻ്റെ ശബ്ദവും എല്ലാം കൂടിയൊരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കപ്പെടും, വിശപ്പും ദാഹവും പേടിയും വേദനയും ആനയ്ക്ക് അസ്സഹനീയമാകുമ്പോൾ അവിടെ ഇരിക്കും. തീർന്നില്ല. ഉടനെ ആനയോട് കിടക്കാൻ ആവശ്യപ്പെടും. അപ്പോഴും ചില ആനകൾ അനുസരിക്കില്ല. വീണ്ടും ക്രൂരമായി പീഡിപ്പിക്കും.അങ്ങനെ നിരന്തരമായ മർദ്ദനത്തിലൂടെ ആനയെ ഇരുത്തിയും കിടത്തിയും തല പൊക്കി നിർത്തിച്ചും ഒക്കെ ചട്ടത്തിലാക്കും. പിന്നെ ഭക്ഷണം വെള്ളവും കൊടുത്ത് കുളിപ്പിച്ച് മുറിവൊന്നും പുറത്ത് കാണാതിരിക്കാൻ വ്രണങ്ങളിൽ കരിയൊക്കെ തേച്ച് ഉത്തമ ഗജരാജനാക്കി എഴുന്നള്ളിപ്പിന് കൊണ്ടുപോകും. ഇങ്ങനെ പീഡിപ്പിക്കുന്നത് കാരണം ചരിഞ്ഞുപോയ ഒരുപാട് ആനകളുണ്ട്. അസ്ഥികൾക്കും മറ്റും ഗുരുതരമായി പരിക്ക് പറ്റിയത് കാരണം ജീവിതകാലം മുഴുവൻ വേദന അനുഭവിച്ച് നരകിച്ച് ജീവിച്ച ആനകളും കുറവല്ല
ഇതൊക്കെ പണ്ട് കാലത്താണ് ഇപ്പോ ഇങ്ങനെയൊന്നും അല്ല എന്ന് പറയുന്നവരോട് ...ഇപ്പോഴും ഇങ്ങനെ തന്നെയാണ്
#ElephantCruelty