ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികൾ മാതൃജ്യോതി - ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കാൻ സാമൂഹിക നീതി വകുപ്പ് മുഖേന പ്രതിമാസം 2000 രൂപ ധനസഹായം.
നിരാമയ പദ്ധതി -
ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാസഹായം.
പദ്ധതിയിൽ ചേരാൻ ബിപിഎൽ വിഭാഗം 250 രൂപയും എപിഎൽ വിഭാഗം 500 രൂപയും പ്രീമിയം അടക്യണം.
വിദ്യാഭ്യാസ പദ്ധതികൾവിദ്യാജ്യോതി-
സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് സഹായം.
വിദ്യാർഥികൾക്കു പഠനോപകരണങ്ങളും യൂണിഫോമും.
വിദ്യാകിരണം-
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് ക്ലാസുകളുടെ അടിസ്ഥാനത്തിൽ 10 മാസത്തേക്കു സ്കോളർഷിപ്.
വിജയാമൃതം-
ന്യൂനതകളോടു പൊരുതി, ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്‌സുകളിൽ ഉന്നതവിജയം നേടുന്നവർക്കുള്ള പദ്ധതി.
JOIN @CAPEDIAA