CPIM Kerala


Гео и язык канала: Индия, Малаялам
Категория: Политика


Official Channel of the Communist Party of India (Marxist) Kerala State Committee

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Политика
Статистика
Фильтр публикаций


https://www.facebook.com/share/v/1ArJTbyDXo/ സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം:
പൊതുസമ്മേളനം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.


ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറം ഔദ്യോഗികമായി പ്രഖ്യാപിച്ച കേരള ഗ്രീൻ ഹൈഡ്രജൻ വാലിയെ കുറിച്ച് നിങ്ങൾ എത്ര മാധ്യമങ്ങളിൽ വായിക്കുകയോ കാണുകയോ കേൾക്കുകയോ ചെയ്തു? ലോകസാമ്പത്തിക ഫോറത്തിന്റെ ചരിത്രത്തിലാഭ്യമായാണ് കേരളത്തിലെ ഒരുപദ്ധതി ഇങ്ങനെയൊരു പ്രഖ്യാപനത്തിൽ ഇടം തേടുന്നത്. അതും 13 പുതിയ ക്ലസ്റ്ററുകളിൽ ആദ്യമായി പ്രഖ്യാപിക്കുന്നത് കേരളത്തിലെ പദ്ധതിയാണ്. വിവരാവകാശപ്രകാരം പോലും കേരളവിരുദ്ധ നെഗറ്റീവ് വാർത്തകൾ നൽകാൻ അത്യുത്സാഹം ചെയ്യുന്നവർക്ക് ലോകസാമ്പത്തിക ഫോറത്തിന്റെ ഔദ്യോഗിക റിലീസ് ചരമകോളത്തിലോ മിന്നിമറയുന്ന വാർത്തകളിലോ ഇടം നൽകാൻ പോലും പ്രാധാന്യമില്ലാത്തയൊന്നാണ്! നാടാകെ മാറിയിട്ടുണ്ട്. ചരിത്രം സൃഷ്ടിച്ച് വ്യവസായ സൗഹൃദത്തിലും നമ്മൾ ഒന്നാമതായി. ഇനി ഇവർ കൂടി മാറണം. മാറി തുടങ്ങിയിട്ടുണ്ട്. കേരളത്തിനായി മാറിയേ മതിയാകൂ.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി


Видео недоступно для предпросмотра
Смотреть в Telegram
"റവന്യൂ ചെലവിൽ ഓരോ 100 രൂപയിലും 63 രൂപ കേരളം സ്വന്തമായി കണ്ടെത്തുന്നു"


ബില്ലിൽ ഉൽക്കണ്ഠയുള്ള അഞ്ച് കോടി പേർ ഇ– -മെയിൽ സന്ദേശം അയച്ചതായി ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡും അറിയിച്ചു. എന്നാൽ, ഇതിൽ ഒന്നുപോലും ജെപിസി അംഗീകരിച്ചില്ല. ബിജെപി അംഗങ്ങൾ അവതരിപ്പിച്ച 14 ഭേദഗതിയും അതേപടി അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷമുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി വഖഫ് ബിൽ സംബന്ധിച്ച ജെപിസിയിൽ അത് പൂർണമായും നടപ്പാക്കി. ജെപിസി അംഗമായ ബിജെപിയിലെ നിഷികാന്ത് ദുബെ, കോടിക്കണക്കിന് വന്ന ഇ–- മെയിലിനു പുറകിൽ ചൈനയും പാകിസ്ഥാനുമാണെന്നുകൂടി ആരോപിച്ചു! ലൗജിഹാദും ലാൻഡ് ജിഹാദും പറഞ്ഞ് മതധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി ഇപ്പോൾ ഇ–- മെയിൽ ജിഹാദിനെക്കുറിച്ചാണ് പറയുന്നത്.
പ്രതിപക്ഷ ഭേദഗതികളും നിർദേശങ്ങളും ചവറ്റുകുട്ടയിലേക്ക് തള്ളിയ ജഗദംബികാ പാൽ, വിയോജനക്കുറിപ്പ് നൽകാനുള്ള സമയംപോലും അവർക്ക് നൽകിയില്ല. ജെപിസിയുടെ കരട് റിപ്പോർട്ട് ജനുവരി 28ന് രാത്രിയാണ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. 29ന് രാവിലെ പതിനൊന്നിനെതിരെ 15 വോട്ടിന്‌ റിപ്പോർട്ട് പാസാക്കുകയും ചെയ്തു. 655 പേജുള്ള റിപ്പോർട്ടിന്മേലുള്ള വിയോജനക്കുറിപ്പ് 29ന് രാവിലെ 10ന്‌ മുമ്പ് നൽകാനാണ് നിർദേശിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് വൈകിട്ട് നാലുവരെയാക്കിയെന്നുമാത്രം. അഞ്ചോളം പ്രതിപക്ഷ എംപിമാർ വിയോജനക്കുറിപ്പ് സമർപ്പിച്ചു. എന്തുതന്നെയായാലും ബജറ്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് ഒരുങ്ങുന്നത്.
പുതിയ വഖഫ് ഭേദഗതി ബിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനംകൂടിയാണ്. വഖഫ് ബോർഡിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം പരിമിതപ്പെടുമെന്ന് പല വിദഗ്‌ധരും ഇതിനകം ചൂണ്ടിക്കാട്ടി. മൂലനിയമത്തിലെ 109-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനായിരിക്കും. സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡുകൾക്കുമുള്ള അധികാരങ്ങളാണ് കേന്ദ്രം കവരുന്നത്.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ധൃതിപിടിച്ച് ഈ ബിൽ പാസാക്കാൻ ശ്രമിക്കുന്നതെന്നാണ് ഒരുപക്ഷം. ബിൽ നിയമമാകുന്നതോടെ വഖഫ് സ്വത്ത് സംബന്ധിച്ച് പലവിധ തർക്കങ്ങളും പൊന്തിവരാനിടയുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ ഉൾപ്പെടെ ഹിന്ദു–മുസ്ലിം വിഭജനം സൃഷ്ടിച്ച് വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ബിൽ ധൃതിപിടിച്ച് പാസാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കൽ, ഏക സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയുടെ തുടർച്ചയായാണ് വർഗീയധ്രുവീകരണം ലക്ഷ്യമിട്ട്‌ വഖഫ് നിയമഭേദഗതിയും. എല്ലാ മസ്ജിദുകൾക്കടിയിലും ക്ഷേത്രാവശിഷ്ടങ്ങൾ തിരയുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് സംഭലിലെ സംഭവങ്ങൾ തെളിയിക്കുന്നു. ആർഎസ്എസിന് നൂറുവയസ്സ് പൂർത്തിയാകുന്ന ഈ വർഷം രാജ്യത്തെ വർഗീയ സംഘർഷങ്ങളിലാഴ്‌ത്തി, ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണത്തിന്റെ കടിഞ്ഞാൺ കൈമോശം പോകാതെ സൂക്ഷിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഈ വർഗീയ അജൻഡയ്‌ക്കെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. മധുരയിൽ മാർച്ച് ആദ്യവാരം ചേരുന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ മുമ്പിലുള്ള പ്രധാന അജൻഡയും അതുതന്നെയാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ ആദ്യ മൻ കി ബാത്തിൽ (ജനുവരി 19ന്) ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം നിലനിൽക്കുമോയെന്ന, 1950കളിൽ ഉയർന്ന ആശങ്കകൾ അസ്ഥാനത്തായെന്ന് അഭിമാനത്തോടെ പറഞ്ഞു. എന്തുതന്നെയായാലും ഇന്ത്യ "മദർ ഓഫ് ഡെമോക്രസി’ യാണെന്ന കാര്യം ആവർത്തിച്ച് ഓർമിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജനാധിപത്യത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയും സ്വാഭാവികമായും പാർലമെന്റിലേക്കും അതിന്റെ പ്രവർത്തനങ്ങളിലേക്കും നയിക്കപ്പെടും. 2014ൽ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായ നരേന്ദ്ര മോദി പഴയ പാർലമെന്റ്‌ മന്ദിരത്തിലേക്ക് പ്രവേശിച്ച രംഗം ഇന്നും ഓർമയിലുണ്ട്. ശിരസ്സ്‌ താഴ്‌ത്തി പാർലമെന്റിന്റെ ചവിട്ടുപടികളിൽ നമസ്കരിച്ചാണ് ആദ്യമായി ഇന്ത്യൻ പാർലമെന്റിലേക്ക് ഒരംഗമെന്ന നിലയിൽ അദ്ദേഹം പ്രവേശിച്ചത്. "ജനാധിപത്യ ക്ഷേത്രത്തോടുള്ള’ മോദിയുടെ ആഴത്തിലുള്ള ആദരവായാണ് ഈ നടപടിയെ അന്ന് മാധ്യമങ്ങൾ ആഘോഷിച്ചത്. എന്നാൽ, തുടർന്നുള്ള അദ്ദേഹത്തിന്റെ നടപടി ഓരോന്നും പാർലമെന്റ്‌ എന്ന മഹത്തായ ജനാധിപത്യ സ്ഥാപനത്തെ ഇകഴ്‌ത്തുന്നതായിരുന്നു (മോദി വന്ദിച്ച മന്ദിരം ഉപേക്ഷിച്ച് പാർലമെന്റിന്റെ പ്രവർത്തനംതന്നെ പിന്നീട് പുതിയ മന്ദിരത്തിലേക്ക് മാറ്റി).
അപൂർവമായി മാത്രമാണ് പ്രധാനമന്ത്രി സഭയിൽ എത്താറുള്ളത്. ബജറ്റടക്കം പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾപ്പോലും പ്രധാനമന്ത്രി സഭയിൽ എത്താറില്ല. ഒരു വർഷത്തിൽ ശരാശരി നാലുതവണ മാത്രമാണ് മോദി പാർലമെന്റിൽ സംസാരിക്കാറുള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്‌. ഒരു വർഷം 10 മണിക്കൂറിൽ താഴെ മാത്രമാണ് അദ്ദേഹം ലോക്‌സഭയിൽ ഇരിക്കാറുള്ളത്. സുപ്രധാന ബില്ലുകളടക്കം ചർച്ച കൂടാതെയാണ് പാസാക്കാറുള്ളത് (പിൻവലിക്കാൻ നിർബന്ധിതമായ മൂന്ന് കാർഷിക ബില്ലുകൾ ഉൾപ്പെടെ). നേരത്തേ 70 ശതമാനത്തിലധികം ബില്ലുകളും സൂക്ഷ്മപരിശോധനയ്‌ക്കായി പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. അതിപ്പോൾ 20 ശതമാനത്തോളമായി ചുരുങ്ങി. പാർലമെന്റ്‌ സമ്മേളിക്കുന്ന ദിവസത്തിലും കുറവുണ്ടായി. പാർലമെന്ററി ജനാധിപത്യത്തിന് ഉയർച്ചയല്ല താഴ്ചയാണ് മോദി ഭരണകാലത്തുണ്ടായിട്ടുള്ളതെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി ബിൽ പാസാക്കാനുള്ള ധൃതിപിടിച്ച നീക്കം.
ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതും നിഷേധിക്കുന്നതുമായ ബില്ലാണ് കേന്ദ്രം കൊണ്ടുവരുന്നത്. വഖഫ് എന്നത് ഒരു ഇസ്ലാമിക സങ്കൽപ്പമാണ്. അറബിനാടുകളിൽപ്പോലും ഇസ്ലാംമതത്തിനു മുമ്പ് വഖഫ് ഇല്ലായിരുന്നുവെന്നാണ് പണ്ഡിതമതം. വഖഫ് സ്വത്തിൽ ഇടപെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഭേദഗതി നീക്കം. അഞ്ചു വർഷം മുസ്ലിംമത വിശ്വാസിയായി തുടരുന്ന ഒരാൾക്ക് മാത്രമേ വഖഫ് നൽകാവൂ എന്ന് ശഠിക്കുന്ന ഭേദഗതി ബില്ലിൽ, മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ബോർഡിൽ അംഗമാക്കാമെന്ന വിചിത്രനിബന്ധനയുമുണ്ട്. ഒരു നിശ്ചിത മതത്തിനുവേണ്ടിയുള്ള കമ്മിറ്റികളിലോ സ്ഥാപനങ്ങളിലോ മറ്റു മതസ്ഥർക്ക് പ്രാതിനിധ്യം നൽകുന്ന തരത്തിൽ പാർലമെന്റ്‌ നിയമനിർമാണം നടത്തുന്നത് തെറ്റാണെന്ന വാദവും ഉയർന്നിട്ടുണ്ട്. ബില്ലിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്. മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും കാണിച്ച് ഭൂരിപക്ഷ ഹിന്ദുവോട്ട് നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപി വഖഫ് ഭേദഗതി ബില്ലിലൂടെ പയറ്റുന്നത്.
ആഗസ്‌ത്‌ എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി നിയമം 2024 ലോക്‌സഭയിൽ അവതരിപ്പിച്ചത്‌. മോദി സർക്കാരിന് നിർണായക പിന്തുണ നൽകുന്ന ഐക്യജനതാദൾ ലോക്‌സഭയിൽ സുതാര്യതയുടെ പേരിൽ ബില്ലിനെ പിന്തുണച്ചെങ്കിലും തെലുഗുദേശം പാർടി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നാവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സൂക്ഷ്‌മപരിശോധനയ്‌ക്കായി ജെപിസിക്ക്‌ വിടാൻ സർക്കാർ നിർബന്ധിതമായത്. എന്നാൽ, ബില്ലിന്റെ സൂക്ഷ്‌മപരിശോധനയോ അപാകം തിരുത്തലോ സർക്കാരിന്റെ ലക്ഷ്യമല്ലായിരുന്നു. ലോക്‌സഭയിൽനിന്ന്‌ 21 പേരും രാജ്യസഭയിൽനിന്ന്‌ 10 പേരും ഉൾപ്പെട്ട ജെപിസിയുടെ ചെയർമാനായി മുൻ യുപി മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി ലോക്‌സഭാംഗവുമായ ജഗദംബികാ പാൽ നിയമിതനാകുകയും ചെയ്തു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ലോക്‌സഭയിലും രാജ്യസഭയിലും പുറത്താക്കുന്നത് പതിവായിരിക്കേ ജഗദംബികാ പാൽ ജനുവരി 17ന് ജെപിസിയിലെ 10 പ്രതിപക്ഷ അംഗങ്ങളെയും സസ്‌പെൻഡ്‌ ചെയ്‌തു.
ചെയർമാൻ ഏകപക്ഷീയമായി അജൻഡയിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്തതിനായിരുന്നു സസ്‌പെൻഷൻ. മുൻ കോൺഗ്രസ് നേതാവുകൂടിയായ ജഗദംബികാ പാലിന്റെ സ്വേച്ഛാധിപത്യ നടപടികൾ ഇവിടംകൊണ്ടവസാനിക്കുന്നില്ല. വഖഫ് ഭേദഗതി ബില്ലിന്റെ 44 വ്യവസ്ഥയിലും പ്രതിപക്ഷം ഭേദഗതി അവതരിപ്പിച്ചു. ഇതിനു പുറമെ അഞ്ഞൂറിലധികം നിർദേശങ്ങളും സമർപ്പിച്ചു.




കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87)-o ചട്ടം പരിഷ്കരിച്ച് കൊണ്ട് 29.05.2023-ൽ KSERC Terms and Conditions of Tariff Amendment Regulations പുറപ്പെടുവിക്കുകയും പ്രസ്തുത റെഗുലേഷനിൽ ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ ലൈസെൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്വമേധയാ പിരിക്കുന്ന 10 paise/unit ന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്. നിലവിൽ ഏപ്രില്‍ 2024 മുതൽ സെപ്റ്റംബര്‍ 2024 മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജന് പുറമെയുള്ള അധിക സർചാർജാണ് ജനുവരി 31 വരെ 9 പൈസ നിരക്കിൽ തുടർന്നു പോയിരുന്നത്.
അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മീഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ ഇന്ധന സർചാർജജ് നിലവിൽ ഉണ്ടായിരുന്നു.
എന്നാൽ, ഫെബ്രുവരി മുതല്‍ KSEB സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുള്ളു. ഒക്റ്റോബര്‍ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ ഫെബ്രുവരി 2025 ൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു.
ആയതിനാല്‍, ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.




സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. ഫെബ്രുവരി 01 മുതൽ 03 വരെ തളിപ്പറമ്പിലാണ് പാർടി കണ്ണൂർ ജില്ലാ സമ്മേളനം.


സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം
ജില്ലാ സെക്രട്ടറിയായി സ. എം മെഹബൂബിനെ തെരഞ്ഞെടുത്തു.




മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരുന്നു മഹാത്മാഗാന്ധി എക്കാലവും ആലോചിച്ചിരുന്നത്. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം ജീവിതം മാറ്റിവച്ചത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അചഞ്ചലമായി നിലകൊണ്ടതാണ് ഹിന്ദുത്വ വർഗീയവാദികൾ അദ്ദേഹത്തെ വധിക്കാൻ കാരണമായത്. ഗാന്ധിജിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈകളിലാണ് രാജ്യഭരണം. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത് രാഷ്ട്രപിതാവാണ് എന്നത് ഖേദകരമാണ്. ഗാന്ധിയെ നിരാകരിക്കുന്നതുവഴി ഒരു നൂറ്റാണ്ടിന്റെ സമരമൂല്യങ്ങളെയാണ് അവർ മായ്ക്കാൻ ശ്രമിക്കുന്നത്. ഗാന്ധിയും ദേശീയപ്രസ്ഥാനവും ഉയർത്തിയ മൂല്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സന്ദർഭമാണിത്. ആ മൂല്യങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് പുതിയ മാറ്റത്തിലേക്ക് ഇന്ത്യ പോവുകതന്നെ ചെയ്യും.
ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. അദ്ദേഹത്തിന്റെ ഈ രക്തസാക്ഷി ദിനത്തിലും രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ ഉത്തരേന്ത്യയിൽ സമരത്തിലാണ്. രാജ്യത്താകെ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ഒരുപിടി സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും കൂടുതൽ കൂടുതൽ ചവിട്ടിയരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന സംഘപരിവാറിന്റെ സങ്കുചിതദേശീയതയെ ചെറുത്ത് സർവ്വരേയും ഉൾക്കൊള്ളുന്ന വിമോചനാത്‌മകമായ ദേശീയതയെ പകരം വയ്ക്കുന്ന പോരാട്ടത്തിനുള്ള ഊർജമാണ് ജനുവരി 30 നമുക്ക് നൽകുന്നത്.
മഹാത്മജിയുടെ സ്മരണകൾക്ക് മുന്നിൽ നൂറുപുഷ്പങ്ങൾ

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം




മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്.




കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടാകുന്നത്.


https://www.facebook.com/share/p/19xatctXvJ/ സിപിഐ എം തൃപുര സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഗർത്തലയെ ചെങ്കടലാക്കിയ ബഹുജനറാലി


Видео недоступно для предпросмотра
Смотреть в Telegram
"നുണകളുടെ പെരുമഴയും മഴവെള്ള സംഭരണിയും"


https://www.facebook.com/share/v/1BeJmgi1du/ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ മുന്നോടിയായി വടക്കൻ കേരളത്തിലെ പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന മലബാർ കോൺക്ലേവ് വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.


മതനിരപേക്ഷ രാഷ്ട്രീയപാർടികൾ മിക്കവയും ഇതൊന്നും സൂക്ഷ്‌മമായി തിരിച്ചറിയാതെ ബിജെപിയെ മറ്റൊരു രാഷ്ട്രീയപാർടിയായി മാത്രം വിലയിരുത്തിപ്പോരുകയാണ്‌ എന്ന അപകടവുമുണ്ട്‌. ഫാസിസ്റ്റ് സംഘടനാ സ്വഭാവമുള്ള ആർഎസ്എസ് അതിനെ നിയന്ത്രിക്കുന്നു എന്ന അപകടകരമായ വ്യത്യാസം ഇടതുപക്ഷം ഒഴികെയുള്ളവർ ഏറെക്കുറെ അവഗണിച്ചു. വർഗീയതയ്ക്കെതിരായി, വിശേഷിച്ച് ഹിന്ദുത്വ വർഗീയ പദ്ധതികൾക്കെതിരായി അടിയുറച്ച നിലപാട് സ്വീകരിച്ചതിനാലായിരുന്നു മഹാത്മജിയെ അതേ വർഗീയശക്തികൾ വെടിവച്ചു കൊന്നതെന്ന വസ്‌തുത സമൂഹത്തിന്റെ പൊതുബോധമാക്കാൻ മതനിരപേക്ഷ ശക്തികൾ വേണ്ടത്ര ശ്രമിച്ചില്ല എന്നതും വലിയ ബലഹീനതയാണ്‌.
ദയനീയവും അപമാനകരവും അത്യന്തം ആപൽക്കരവുമായ ഈ അവസ്ഥാവിശേഷത്തിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ അതീവഗൗരവമായി നാം ചർച്ച ചെയ്യണം. അതിൽ മഹാത്മജിയുടെ വിചാരസമര മാതൃകകളിൽനിന്ന് നാം സ്വീകരിക്കേണ്ടതെന്ത് എന്നും ചർച്ച ചെയ്യാനാണ് മുതിരേണ്ടത്
ഗാന്ധിജിയുടെ ഘാതകരുടെ പിന്മുറക്കാരെന്ന് ചൂണ്ടിക്കാട്ടി അകറ്റി നിർത്തപ്പെടേണ്ടിയിരുന്ന വർഗീയ സംഘാംഗങ്ങൾ ഇന്ന് ഇന്ത്യൻ സമൂഹത്തിന്റെ നടുമുറ്റത്ത് ബഹുമാന്യരായി അംഗീകരിക്കപ്പെടുന്ന അവസ്ഥ ‘ജനാധിപത്യ’ രാഷ്ട്രീയ പ്രക്രിയയിലൂടെത്തന്നെയാണ്‌ സംജാതമായിരിക്കുന്നത്‌. കുത്തകകളുടെ പിന്തുണ വഴിയുള്ള ഭീമമായ ഫണ്ടുകളും മാധ്യമപിന്തുണയും ജാതി–ഉപജാതി ബലാബലം വച്ചുള്ള വോട്ട്‌ രാഷ്‌ട്രീയ ആസൂത്രണവും വർഗീയ വിഭജനവും ഉപയോഗിച്ചാണ്‌ സംഘപരിവാർ നിയന്ത്രിത ഭരണം ഇന്ത്യയിൽ തുടർച്ചയായി രണ്ടാം പതിറ്റാണ്ടിലേക്ക്‌ നീങ്ങുന്നത്‌. ദയനീയവും അപമാനകരവും അത്യന്തം ആപൽക്കരവുമായ ഈ അവസ്ഥാവിശേഷത്തിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ അതീവഗൗരവമായി നാം ചർച്ച ചെയ്യണം. അതിൽ മഹാത്മജിയുടെ വിചാരസമര മാതൃകകളിൽനിന്ന് നാം സ്വീകരിക്കേണ്ടതെന്ത് എന്നും ചർച്ച ചെയ്യാനാണ് മുതിരേണ്ടത്. അത് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലോ, ജന്മദിനത്തിലോ മാത്രം ചെയ്യേണ്ടതല്ല; നമ്മുടെ ദൈനംദിന രാഷ്ട്രീയ–സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുക്കേണ്ട കർത്തവ്യമാണ്.
ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടത്തിൽ ക്ഷമാപൂർവം വിപുലമായ ബഹുജന രാഷ്ട്രീയ സമരപ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി മഹാത്മജി വഹിച്ച പ്രത്യേക പങ്ക് പ്രസിദ്ധമാണ്. വ്യക്തിസത്യഗ്രഹത്തിന് ഊന്നൽ നൽകുമ്പോൾത്തന്നെ ദണ്ഡിമാർച്ചും ഉപ്പുസത്യഗ്രഹവുംപോലുള്ള ചരിത്രം സൃഷ്‌ടിച്ച വമ്പൻ ബഹുജനസമരങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. ത്യാഗപൂർവം സമരത്തിൽ പങ്കെടുക്കാനുള്ള അച്ചടക്കവും സന്നദ്ധതയുമുള്ള വളന്റിയർമാരെ ഇതിന്റെ ഭാഗമായി അക്കാലത്ത് പരിശീലിപ്പിച്ചു. യാഥാസ്ഥിതികരും തീവ്രവാദികളും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരുമൊക്കെ അത്തരം സമരങ്ങളിൽ പലപ്പോഴും പങ്കാളികളായി. ആ മാതൃക കണക്കിലെടുത്ത്‌ മതവിശ്വാസികളെക്കൂടി അണിനിരത്തിക്കൊണ്ടുള്ള വിശാലമായ വർഗീയ വിരുദ്ധ സമരപ്രസ്ഥാനം വളർത്തിയെടുക്കുകയെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയകർത്തവ്യങ്ങളിലൊന്ന്‌. അതോടൊപ്പം വിവിധ വിഭാഗം ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളെ ആസ്‌പദമാക്കിയുള്ള സംയുക്ത സമരങ്ങൾ വളർത്തിയെടുക്കുന്നതും പ്രധാനമാണ്‌. തെറ്റായ കാഴ്‌ചപ്പാടോടെ വഴിതെറ്റി വർഗീയതയിലേക്ക് സാമാന്യ ജനത ആകർഷിക്കപ്പെടുന്നത് തടയാനും ഇത്‌ സഹായിക്കും.
സ. എം എ ബേബി
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

Показано 20 последних публикаций.