Фильтр публикаций


#Msone Release - 3460 (Series)

Adolescence (2025)
അഡൊളെസെൻസ് (2025)

പരിഭാഷ: അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Stephen Graham, Jack Thorne
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ

IMDb : 8.3 (NC-17)

2025 ൽ നെറ്റ്‌ഫ്ലിക്സിൽ പുറത്തിറങ്ങിയ മിനി സീരിസ് ആണ് അഡൊളസെൻസ്.
തന്റെ ക്ലാസ്‌മേറ്റിനെ കൊലപ്പെടുത്തി എന്ന സംശയത്താൽ 13 വയസ്സുകാരൻ ജെയ്മിയെ അറസ്റ്റ് ചെയ്യുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന സീരീസ് കൊലപാതകി ആരാണെന്ന സസ്പെൻസിന് പുറകെയല്ല നീങ്ങുന്നത്, മറിച്ച് അത് ചെയ്തതിനുള്ള കാരണങ്ങൾ തേടിയാണ്.

സോഷ്യൽമീഡിയയുടെ കുത്തൊഴുക്കിൽ കൗമാരക്കാർ അതിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇൻസെൽ, 80-20 റൂൾ, റെഡ്പിൽ-ബ്ലൂപിൽ, മനോസ്ഫിയർ തുടങ്ങി ജെൻ സി തലമുറയുടെ വാക്കുകളും അവയെങ്ങനെ അവരുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു എന്നും ചർച്ച ചെയ്യുന്ന സീരിസ് മുതിർന്നവർക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയെയും ചൂണ്ടിക്കാണിക്കുന്നു.

എല്ലാ എപ്പിസോഡുകളും കട്ടുകൾ ഇല്ലാതെ ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. മുഖ്യ കഥാപാത്രമായ കൗമാരക്കാരനെ അവതരിപ്പിച്ച ഓവൻ കൂപ്പറിൻ്റെയും കുട്ടിയുടെ അച്ഛനായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമിൻ്റെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്.

രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരിസ് ആണിത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ




🔸🔸 #MSone Release 🎧 3459
🔸🔸


Home Alone 2: Lost in New York (1992)
ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക് (1992)


   
           📝പരിഭാഷ:
എൽവിൻ ജോൺ പോൾ
🔤
വിഷ്ണു പ്രസാദ്
               
     
📷പോസ്റ്റർ: നിഷാദ് ജെ എന്‍


🌸ഭാഷ: ഇംഗ്ലീഷ് 🇺🇸
🌸സംവിധാനം: Chris Columbus
🌸ജോണർ: അഡ്വെഞ്ചർ, കോമഡി, ക്രൈം


         
🎥🎥 6.9/10 🎬
 
         
📽📽 🍅 35% 🍿 62%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.5/5

1990-ൽ പുറത്തിറങ്ങിയ "ഹോം എലോൺ" എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്.

കെവിൻ മിക്കാലിസ്റ്റർ എന്ന കുസൃതിക്കാരനായ 10 വയസ്സുകാരനും കുടുംബവും വീണ്ടും ക്രിസ്മസ് വെക്കേഷന് ഒരുങ്ങുകയാണ്. ഇത്തവണ ഫ്ലോറിഡയിലേക്ക് യാത്ര. എന്നാൽ വിമാനത്താവളത്തിൽ വെച്ചുണ്ടാകുന്ന തിരക്കിനിടയിൽ അബദ്ധത്തിൽ കെവിൻ ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറിപ്പോകുന്നു. ന്യൂയോർക്കിൽ എത്തിയ ശേഷം അവൻ അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചൊരു ആഡംബര ഹോട്ടലിൽ താമസിച്ച് അടിച്ചുപൊളിക്കാൻ തുടങ്ങി.

അതേസമയം, ആദ്യ ചിത്രത്തിൽ കെവിനുമായി ഏറ്റുമുട്ടിയ കള്ളന്മാരായ ഹാരിയും, മാർവും ജയിൽചാടി ന്യൂയോർക്കിൽ എത്തിയിട്ടുണ്ടായിരുന്നു. തവണ കെവിൻ അവരെ എങ്ങനെ നേരിടുന്നു എന്നതാണ് ബാക്കി കഥ.


📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ




🔸🔸 #MSone Release 🟩 3458
🔸🔸

                Home Alone (1990)
ഹോം എലോൺ ‍(1990)


   
             ✍️പരിഭാഷ:
വിഷ്ണു പ്രസാദ്
🔤
എൽവിൻ ജോൺ പോൾ
               
     
💻പോസ്റ്റർ: നിഷാദ് ജെ എന്‍


❄️ഭാഷ: ഇംഗ്ലീഷ് 🇺🇸
❄️സംവിധാനം: Chris Columbus
❄️ജോണർ: കോമഡി, ഫാമിലി


         
🎥🎥 ⭐️ 7.7/10 🎬
 
         
📽📽 🍅 66% 🍿 80%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5

ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം പാരീസിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 8 വയസ്സുകാരനായ കെവിൻ മിക്കാലിസ്റ്റർ വീട്ടിൽ തനിച്ചായിപ്പോകുന്നു. തന്റെ ആഗ്രഹം സാധിച്ചെന്ന സന്തോഷത്തിലായിരുന്നു കെവിൻ. എന്നാൽ പെട്ടെന്ന് തന്നെ വീട് കൊള്ളയടിക്കാനായി രണ്ട് കള്ളന്മാർ വന്നു.

ബുദ്ധിയും വീട്ടുസാമഗ്രികളും ഉപയോഗിച്ച് കെണികളുണ്ടാക്കി കള്ളന്മാരിൽ നിന്ന് തന്റെ വീടിനെ സംരക്ഷിക്കാൻ കെവിൻ ഒരുക്കുന്നു. അതേസമയം, സ്വന്തം മകനെ കണ്ടെത്താനായി അമ്മ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.


🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ




Видео недоступно для предпросмотра
Смотреть в Telegram
ഉടൻ വരുന്നു....

📱 സൈബർ ബുള്ളിയിംഗ്, കൗമാര പ്രശ്നങ്ങൾ, മനോവിഷമങ്ങൾ – യഥാർത്ഥ കഥകൾ വെളിച്ചത്തിൽ!

🔥 നിങ്ങളുടെ കാഴ്ചയെ മാറ്റിമറിക്കുന്ന സീരീസ് – "Adolescence" എംസോണിൽ...

25.4k 2 15 19 117

Видео недоступно для предпросмотра
Смотреть в Telegram
ഉടൻ വരുന്നു....

📱 സൈബർ ബുള്ളിയിംഗ്, കൗമാര പ്രശ്നങ്ങൾ, മനോവിഷമങ്ങൾ – യഥാർത്ഥ കഥകൾ വെളിച്ചത്തിൽ!

🔥 നിങ്ങളുടെ കാഴ്ചയെ മാറ്റിമറിക്കുന്ന സീരീസ് – "Adolescence" എംസോണിൽ...


സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും ഒരുമയുടേയുമാകട്ടെ ഓരോ ആഘോഷങ്ങളും...

40.7k 3 12 17 256

🔸🔸 #MSone Release 🌟 05
🔸🔸

            
🆕🆕
🆕🆕⚡️⚡️⚡️⚡️


🥇🥇 #MsoneGoldRelease
🥇🥇 

Malena (2000)
മലേന (2000)


   
  😵‍💫പരിഭാഷ: വിഷ്ണു പ്രസാദ് 

     
⚡️പോസ്റ്റർ: ഉണ്ണി ജയേഷ്


❤️ഭാഷ: ഇറ്റാലിയൻ 🇮🇹
❤️സംവിധാനം: Giuseppe Tornatore
❤️ജോണർ: ഡ്രാമ, റൊമാൻസ്, വാർ


         
🎥🎥 😊 7.4/10 🔞
 
         
📽📽 🍅 54% 🍿 84%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.6/5


രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലിയിലുള്ള സിസിലിയിലെ ഒരു ചെറിയ പട്ടണത്തിൽ 13 വയസ്സുകാരനായ റെനാറ്റോ എന്ന കുട്ടിയുടെ കണ്ണിലൂടെ മലേന എന്ന സുന്ദരിയായ ചെറുപ്പക്കാരി വിധവയോട് തോന്നുന്ന പ്രണയമാണ് മലേന എന്ന ഈ സിനിമയുടെ പ്രമേയം.

മലേനയുടെ ഭർത്താവ് യുദ്ധത്തിൽ മരിക്കുന്നതോടെ, നാട്ടുകാരുടെ പീഡനങ്ങൾക്ക് അവൾ ഇരയാകുന്നു. അവളുടെ സൗന്ദര്യം കാരണം പുരുഷന്മാർ അവളെ മോഹിക്കുകയും സ്ത്രീകൾ അസൂയപ്പെടുകയും ചെയ്യുന്നു. അതോടെ നാട്ടിലെ ഇല്ലാക്കഥകളും അപവാദങ്ങളും മലേനയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കി മാറ്റുന്നു…

ലൂച്ചാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പേ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഈ ഇറ്റാലിയൻ ചിത്രത്തിൽ മലേനയായി മൊണിക്കാ ബെലുചിയും, റെനാറ്റോയായി ജുസെപ്പേ സുൽഫാറോയും അഭിനയിച്ചിരിക്കുന്നു.

വളരെയധികം നിരൂപകപ്രശംസ നേടിയെടുത്ത ചിത്രം മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാർ നാമനിർദ്ദേശങ്ങളും നേടിയിരുന്നു.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Italian #Msone_Gold #Romance #War@msone




#Msone Shorts Release - short81 (Short)

Anuja (2024)
അനുജ (2024)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഹിന്ദി
സംവിധാനം: Adam J. Graves
ജോണർ: ഡ്രാമ

IMDb : 6.6 (PG-13)

ആദം ജെ. ഗ്രേവ്സ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ വരെ ലഭിച്ച, രണ്ട് സഹോദരിമാരുടെ കഥ പറയുന്ന, ഷോർട്ട് ഫിലിമാണ് അനുജ.

തുന്നൽകേന്ദ്രത്തിൽ ജോലി നോക്കുന്ന രണ്ട് അനാഥസഹോദരങ്ങളാണ് പാലക്കും അനുജത്തി അനുജയും. അനുജയുടെ ലോകം തന്നെ പാലക്കായിരുന്നു. ബാലവേലയുടെ തീക്കനലേറ്റ് ജീവിക്കാൻ മറന്ന രണ്ടുപേർ. പഠിക്കാൻ മിടുക്കിയായിട്ടും പഠനമുപേക്ഷിച്ച് സൂചിയുടെ മൂർച്ചയളക്കാൻ വിധിക്കപ്പെട്ട ഒരു പാവം പെൺകുട്ടി പാലക്ക്. അങ്ങനെയിരിക്കെ അനുജയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായൊരു നിമിഷം കടന്നുവരികയാണ്, ഒരു തീരുമാനമെടുക്കാൻ അവൾ നിർബന്ധിതയാകുന്നു. ഒന്നുകിൽ സ്വപ്നം കണ്ടൊരു ലോകത്തേക്ക് ചിറകടിച്ചു പറന്നുയരാം, അങ്ങനെയെങ്കിൽ പാലക്കിൻ്റെ ലോകം നഷ്ടമാകും. അല്ലെങ്കിൽ ശിഷ്ടജീവിതവും കയ്പുനീരീറക്കി കഴിച്ചുകൂട്ടാം. തീരുമാനം അനുജയുടേത് മാത്രമാണ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ




പുതുക്കിയ വെബ്സൈറ്റിലെ മാറ്റങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടാം.
https://odysee.com/@ibcomputing:1/msonesite:3


🔸🔸 #MSone Release ⭐️ 3457
🔸🔸


Person of Interest Season 5 (2016)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 5 (2016)


✍️പരിഭാഷ:
പ്രശോഭ് പി.സി,
മുജീബ് സി പി വൈ
🤩
വിഷ്ണു പ്രസാദ്

💻പോസ്റ്റർ: നിഷാദ് ജെ എന്‍


♾ഭാഷ: ഇംഗ്ലീഷ് 🇺🇸
♾രചയിതാവ്: Jonathan Nolan
♾ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


🎥🎥 😊8.5/10

📽📽 🍅 92%🍿78%


എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.

അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.

അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.

എംസോൺ റിലീസ് ചെയ്തിട്ടുള്ള പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ മറ്റു സീസണുകൾ ⤵️

പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #English #Web_Series@msone




Android app update is now available on play store. please update your app immediately to enjoy new look and functionality of app

Nb: ആപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കാരണം ചിലർക്ക് ഓപൺ ആകാതെ വരും. App settings ൽ cache, data clear ചെയ്താൽ അത് ശരിയാകും.


📢🗞🗞🗞🗞🗞

പുത്തൻ രൂപത്തിലും ഭാവത്തിലും ❤️ എംസോൺ വെബ്സൈറ്റ് തിരിച്ചെത്തിയിരിക്കുന്നു.
ഒരുപാട് ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് നിങ്ങളിലേക്കെത്തിയിരിക്കുന്നത്. മാറ്റങ്ങളും ഫീച്ചറുകളും വിശദമായറിയാൻ ഈ കുറിപ്പ് വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.

കുറിപ്പ് :
https://malayalamsubtitles.org/writeups/howto-use-site/

NB: android/Ios ആപ്ലിക്കേൻ പ്ലേസ്റ്റോർ/ആപ്പ്സ്റ്റോർ റിവ്യൂ കഴിഞ്ഞ് ലഭ്യമാകുന്നത് വരെ എംസോൺ ലഭ്യമാകുന്നതല്ല.

53.1k 2 19 15 122

🔸🔸 #MSone Release 💡 3456
🔸🔸          

                I'm Still Here (2024)
ഐം സ്റ്റില്‍ ഹിയര്‍ (2024)

   
              😵‍💫പരിഭാഷ:
എൽവിൻ ജോൺ പോൾ
                🔣
            വിഷ്ണു പ്രസാദ് 

     
💻പോസ്റ്റർ: നിഷാദ് ജെ എന്‍


💎ഭാഷ: പോർച്ചുഗീസ് 🇧🇷
💎സംവിധാനം: Walter Salles
💎ജോണർ: ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി


         
🎥🎥 👹 8.4/10
 
         
📽📽 🍅 97% 🍿 97%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 4.3/5 


മാര്‍സെലോ റൂബന്‍സ് പൈവ എഴുതിയ സ്മരണികയെ ആസ്പദമാക്കി 2024-ല്‍ വാള്‍ട്ടര്‍ സല്ലസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ബ്രസീലിയന്‍ ചിത്രമാണ് “ഐം സ്റ്റില്‍ ഹിയര്‍”. ഒരേ പോലെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുകയുണ്ടായി. ചിത്രത്തിലെ അഭിനയത്തിന് ഫെര്‍ണാണ്ട ടോറസിന് ഏറ്റവും മികച്ച നടിക്കുള്ള (ഡ്രാമ) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി.

1970-കളില്‍ ബ്രസീലില്‍ പട്ടാള ഭരണം നടക്കുന്ന സമയത്ത് റിയോ ഡി ജനീറോയില്‍ താമസിക്കുകയാണ് റൂബന്‍സ് പൈവയും ഭാര്യ യൂനിസും. അവര്‍ക്ക് അഞ്ച് മക്കളുണ്ട്. വെറാ എന്ന് വിളിക്കുന്ന വെറോക്കയും, എലിയാനയും, നാലു എന്ന് വിളിക്കുന്ന അന ലൂസിയയും, ബബിയു എന്ന് വിളിക്കുന്ന ബിയാട്രിസും, ഏക മകനായ മാര്‍സെലോയും. ഒരു ദിവസം പട്ടാളത്തില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ വന്ന് റൂബന്‍സിനെ മൊഴി നല്‍കാന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് പോകുന്നു. തുടര്‍ന്ന് റൂബന്‍സിനെ കാണാതാവുന്നു. റൂബന്‍സിന് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ യൂനിസ് നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography @Drama #History #Portuguese@msone



33k 0 36 5 39
Показано 20 последних публикаций.