بسم الله الرحمن الرحيم
🕌
സമയമാകുന്നതിന് മുൻപേ ബാങ്ക് വിളിക്കൽ.📢
⭕️
ഫജ്ർ ബാങ്ക് മുന്തിപ്പിക്കലും മഗ്‌രിബ് ബാങ്ക് പിന്തിപ്പിക്കലും ⭕️
🔹സമയമാകുന്നതിന് മുൻപേ ബാങ്ക് വിളിക്കൽ അനുവദനീയമല്ല. അത് ഫജ്‌റിന്റെ ബാങ്കായാലും മറ്റേത് ബാങ്കായാലും ശരി. റമദാനിലായാലും അല്ലാത്ത മാസങ്ങളിലായാലും ശരി. ശറഈയായ അടയാളങ്ങൾ മനസ്സിലാക്കികൊണ്ട് അതിന്റെ സമയം നിർണയിക്കൽ നിർബന്ധമാണ്. നേരെ മറിച്ച് കലണ്ടറുകളെ വിശ്വസിച്ച് അവലംബിക്കൽ അനുവദനീയമല്ല, കാരണം അവയിലധികവും ബാങ്കിന്റെ സമയം നേരെത്തെയോ വൈകിയോ ആയിരിക്കും. അതിൽ ഫജ്റിന്റെ സമയം ഫജ്ർ ഉദിക്കുന്നതിനു ഒന്നുകിൽ 5 മിനിട്ടോ അല്ലെങ്കിൽ 10 ഓ 15 മിനിട്ട് മുൻപോ ആയിരിക്കാം.
അത് 1മിനിട്ട് നേരത്തെ ആയാല്പോലും അത് ദോഷം ചെയ്യും. കാരണം സമായമാകുന്നതിന് മുൻപാണ് ബാങ്ക്‌വിളിക്കപ്പെടുക. ജമാഅത്ത് നമസ്കാരത്തിന് ഹാജരാകാത്ത സ്ത്രീകളേയും രോഗികളേയും പോലെയുളളവർ ഈ ബാങ്കുകൊണ്ട് വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്. സമായമാകുന്നതിന് മുൻപേ അവർ തക്ബീറത്തുൽ ഇഹ്റാം കെട്ടി നമസ്ക്കാരത്തിലേക്ക് പ്രവേശിച്ചേക്കാം. ഇതാകട്ടെ നോമ്പിനേക്കാൾ മഹത്തായ നമസ്‌കാരത്തിന്റെ കാര്യത്തിൽ സംഭവിക്കുന്ന പിഴവാണ്. അല്ലാഹു തആല പറഞ്ഞു:
{
إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً
مَّوْقُوتاً }
"തീർച്ചയായും നമസ്കാരം മുഅ'മിനുകൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു". (സൂറത്തു ന്നിസാഅ': 103).
ഇമാം ഹാഫിദ് ഇബ്നു ഹജർ رحمه الله പറഞ്ഞു: "
ഫജ്ർ ബാങ്ക് മുന്തിപ്പിക്കലും മഗ്‌രിബ് ബാങ്ക് പിന്തിപ്പിക്കലും വെറുക്കപ്പെട്ട ബിദ്‌അത്താണ് ". അപ്രകാരം തന്നെ മഗ്‌രിബ്. അതിന്റെ ആദ്യ സമയത്തിൽ നിന്ന് പിന്തിപ്പിക്കുക എന്നത് സുന്നത്തിനെതിരാണ്. കാരണം സൂര്യൻ അസ്തമിക്കുന്നതോട് കൂടി നോമ്പുകാരൻ നോമ്പുമുറിക്കാൻ വിധിക്കപ്പെട്ടവനാണ്. ഇത് റസൂൽ صلى الله عليه وسلم യുടെ ഹദീസുകളും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഉമർ رضي الله عنه റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ, റസൂൽ صلى الله عليه وسلم പറഞ്ഞു:
"ഈ ഭാഗത്തുനിന്ന് (കിഴക്ക്) രാത്രി വരികയും ഈ ഭാഗത്തു നിന്ന് (പടിഞ്ഞാറ്) പകൽ പോകുകയും സൂര്യൻ അസ്തമിക്കുകയും ചെയ്താൽ തീർച്ചയായും നോമ്പുകാരൻ നോമ്പു മുറിച്ചു ".
ഇമാം നവവീ رحمه الله പറഞ്ഞു: "തീർച്ചയായും നോമ്പുകാരൻ നോമ്പു മുറിച്ചു" എന്നാൽ അർത്ഥം അവന്റെ നോമ്പ് പൂർണമായി പൂർത്തിയായി എന്നാണ്, അവനെ ഇപ്പോൾ നോമ്പുകാരൻ എന്ന് വിശേഷിപ്പിക്കാവുന്നതല്ല, കാരണം സൂര്യൻ അസ്തമിച്ചതോട് കൂടി പകൽ പോകുകയും രാത്രി പ്രവേശിക്കുകയും ചെയ്തു. രാത്രിയാകട്ടെ നോമ്പിന്റെ സമയമോ സന്ദർഭമോ അല്ല." (ശർഹു മുസ്ലിം 7/209).
#ramadan #رمضان
من 'مجالس رمضانية' للشيخ أبي يوسف الأحمدي الشرعبي حفظه الله.വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.
https://t.me/uloomussunnah/585