CPIM Kerala


Kanal geosi va tili: Hindiston, Malayalam
Toifa: Siyosat


Official Channel of the Communist Party of India (Marxist) Kerala State Committee

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Toifa
Siyosat
Statistika
Postlar filtri




Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish




സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററുടെ പത്രസമ്മേളനം ഇന്ന് (ഏപ്രിൽ 20) ഉച്ചയ്ക്ക് 12.00 ന് കൊല്ലം പ്രസ്‌ക്ലബ്ബിൽ.




സിപിഐ എം അഖിലേന്ത്യാ നേതാക്കള്‍ ഇന്ന് (ഏപ്രിൽ 20) സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും. പാർടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ആലപ്പുഴ, കൊല്ലം ലോക്സഭാ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിലാണ് പങ്കെടുക്കുക. പാർടി പോളിറ്റ് ബ്യുറോ അംഗം സ. പ്രകാശ് കാരാട്ട് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. പാർടി പിബി അംഗമായ സ. ബൃന്ദാ കാരാട്ട് തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികൾ പങ്കെടുക്കും. പിബി അംഗം സ. തപൻ സെൻ എറണാകുളം മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. പിബി അംഗം സ. സുഭാഷിണി അലി മാവേലിക്കര മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കും. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. വിജൂ കൃഷ്ണൻ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഈ പൊതുയോഗങ്ങളിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.




പാലക്കാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എ വിജയരാഘവന്റെ ഇന്നത്തെ (ഏപ്രിൽ 20) വിവിധയിടങ്ങളിലെ പ്രചരണ പരിപാടികളിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി പങ്കെടുക്കും. രാവിലെ 11.00 ന് അട്ടപ്പാടിയിലാണ് ആദ്യ പരിപാടി. വൈകുന്നേരം 05.00 ന് തെങ്കരയിൽ രണ്ടാമത്തെ പൊതുയോഗവും, രാത്രി 06.00 ന് കുമരംപുത്തൂരിൽ മൂന്നാമത്തെ പൊതുയോഗവും നടക്കും. ഈ പൊതുയോഗങ്ങളിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.




കൊല്ലം, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ഇന്നത്തെ (ഏപ്രിൽ 20) എൽഡിഎഫ് പ്രചരണ പരിപാടികളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും. കൊല്ലം മണ്ഡലത്തിലെ ചാത്തന്നൂരിൽ രാവിലെ 10.00 മണിക്കാണ് ആദ്യ പരിപാടി. മാവേലിക്കര മണ്ഡലത്തിലെ കൊട്ടാരക്കരയിൽ വൈകുന്നേരം 04.30 ന് രണ്ടാമത്തെ പൊതുയോഗവും വൈകുന്നേരം 06.00 ന് കൊല്ലം മണ്ഡലത്തിലെ പുനലൂരിൽ മൂന്നാമത്തെ പൊതുയോഗം നടക്കും. ഈ പരിപാടികളിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.




വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. കെ കെ ശൈലജ ടീച്ചറുടെ ഇന്നത്തെ (ഏപ്രിൽ 20) വിവിധയിടങ്ങളിലെ പ്രചരണ പരിപാടികളിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 10.00 ന് പുറമേരിയിലാണ് ആദ്യ പരിപാടി. വൈകുന്നേരം 04.00 ന് കൊയിലാണ്ടിയിൽ രണ്ടാമത്തെ പൊതുയോഗവും, വൈകുന്നേരം 06.00 ന് പാനൂരിൽ മൂന്നാമത്തെ പൊതുയോഗവും നടക്കും. ഈ പൊതുയോഗങ്ങളിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.




തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്കുനേരെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയും ഹിന്ദുത്വ സംഘടനങ്ങൾ അഴിച്ചുവിടുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. മലയാളികളായ മാനേജർ ഫാദർ ജൈമോൻ ജോസഫിനും പ്രിൻസിപ്പൽ ഫാദർ ജോബി ഡൊമിനിക്കിനും നേരെ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പേരിൽ എടുത്തിട്ടുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണം. സംഭവത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണം. ആക്രമണത്തിന് പിന്നിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എഡിജിപി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും സ. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.




തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ് സർക്കാരാണ്. അവിടത്തെ മുഖ്യമന്ത്രി കേരളത്തിൽ വന്നിരുന്നു. പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംസ്ഥാനത്താണ് ഈ ആക്രമണമുണ്ടായത്.

ഗുജറാത്തിൽ മുസ്ലിങ്ങൾക് നേരെയാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് നമ്മുടെ രാജ്യത്തെ മതനിരപേക്ഷത അംഗീകരിക്കുന്നില്ല. രണ്ടാമൂഴത്തിൽ രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്തു. ആദ്യം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെച്ചു. പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നാണ് ആദ്യം ഇത് നടപ്പാക്കിയത്. ലോകം തന്നെ ഞെട്ടിയ സംഭവമാണിത്. ലോകത്ത് ഒരു പരിഷ്കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തിൽ ആക്കിയിട്ടില്ല. ഇതിനെതിരെ നടന്ന സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു കോൺഗ്രസുകാരനെയും കണ്ടിട്ടില്ല. എന്നാൽ കേരളം ഈ നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ മൂല്യങ്ങൾ ഓരോന്നായി തകർക്കുന്ന നിലപാടാണ് മോദിസർക്കാർ സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാറിൻ്റെ കാൽക്കീഴിൽ കൊണ്ടുവരാനാണ് മോദി ശ്രമിച്ചത്. എല്ലാം കാവിവൽക്കരിക്കുന്ന നിലപാടാണ് ബിജെപി തുടർന്ന് വരുന്നത്. മതനിരപേക്ഷത രാജ്യത്തിന് പറ്റുന്നതല്ല എന്നതാണ് ആർഎസ്എസ് നിലപാട്. അവർ ആ നയം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അവർക്ക് കൂട്ട് നിൽക്കുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
കേരളത്തെ തേടിയെത്തുന്ന പുരസ്‌കാരങ്ങൾ



ഡോട്ട് കോം മീഡിയ ഇൻസ്റ്റാഗ്രാം പേജ്..

https://www.instagram.com/dotcom_media?igsh=MTlzb3ZrMmN3NGhmeQ==


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
അശ്ലീലതയല്ല കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം


ഡോട്ട് കോം മീഡിയ ഇൻസ്റ്റാഗ്രാം പേജ്..

https://www.instagram.com/dotcom_media?igsh=MTlzb3ZrMmN3NGhmeQ==


രാഹുൽ ഗാന്ധിയുടെ
പരിപാടിയിൽ കൊടിവീശിയ ലീഗ് പ്രവർത്തകനെ ഇറക്കിവിട്ടു


കേരള സ്‌ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


https://chat.whatsapp.com/FKBiwwySUkaKf4so22qrWb


അനീതികളെ നേരിടാൻ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണ്
-സുധീർ കരമന



കേരള സ്‌ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


https://chat.whatsapp.com/FKBiwwySUkaKf4so22qrWb

20 ta oxirgi post ko‘rsatilgan.