പ്രേക്ഷക പിന്തുണയ്ക്ക് ആയിരം നന്ദി...
എംസോൺ ആപ്പ് ഇന്നലെ സംവിധായകൻ ഗിരീഷ് എഡി പുറത്തിറക്കിയിരുന്നത് എല്ലാവരും അറിഞ്ഞിരുന്നല്ലോ. എന്നാൽ തുടക്കത്തിൽ ഇത്രയും ഡൗൺലോഡ് വരും എന്ന് ഞങ്ങൾ ഒട്ടും വിചാരിച്ചില്ല. അതുകൊണ്ട് തന്നെ എംസോൺ സർവീസുകൾ മുടങ്ങിയതിൽ ഖേദം പ്രകടിപ്പിക്കട്ടെ. നമ്മുടെ സൈറ്റിന്റെ സെർവർ കൊണ്ടുതന്നെ ആപ്പും സുഗമമായി പോകും എന്ന ധാരണയിലാണ് അങ്ങനെ സംഭവിച്ചത്. പക്ഷേ ഡൗൺലോഡ് കൗണ്ട് ആ കുഞ്ഞ് സെർവറിന് താങ്ങാനായില്ല. ഇപ്പൊ പുതിയ സെർവർ വാങ്ങി അതിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു രാത്രി മുഴുവൻ നമ്മുടെ പ്രിയ പരിഭാഷകനും സൈറ്റ് മാനേജറും ആയ മുജീബ് പണിയെടുത്ത് ഒടുവിൽ ആപ്പ് സാധാരണ നിലയിൽ എത്തിച്ചിട്ടുണ്ട്. നിങ്ങൾ ഈ കാണിക്കുന്ന സ്നേഹവും താൽപര്യവുമാണ് ഞങ്ങളുടെ ശക്തി.
സ്നേഹം ❤️
ഡൊണേറ്റ് ബട്ടൻ പരീക്ഷിക്കാൻ മറക്കരുതേ.... സെർവർ ഓടണ്ടേ.... 😁