സമസ്‌ത സ്നേഹികൾ


Гео и язык канала: Индия, Малаялам
Категория: Религия


Messages related to Samastha Kerala Jamiyyathul Ulama.
Not an official channel

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Религия
Статистика
Фильтр публикаций


ശ്രീ വി.ഡി സതീശൻ
പ്രതിപക്ഷ നേതാവ്‌
ചെയർമാൻ UDF


ക്ഷേമമെന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു.
കോൺഗ്രസുകാരായ നിരവധി ആളുകൾ പ്രവർത്തിക്കുന്ന ഒരു ബഹുജന മത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് താങ്കൾക്ക്‌ അറിയുമല്ലോ. സമസ്തയുടെ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയപരമായി യു.ഡി.എഫിനോടൊപ്പമാണ് പ്രവർത്തിക്കുന്നത്‌.

സമീപ കാലത്ത്‌ സമസ്തയുടെ അധ്യക്ഷനെയും, നേതാക്കളെയും, പ്രവർത്തകരെയും, അപരവത്കരിക്കുന്ന സമീപനം യു.ഡി.എഫിലെ ചില നേതാക്കളിൽ നിന്നുണ്ടാകുന്നുണ്ട്‌.

കോൺഗ്രസ് മത്സരിച്ച പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ കോൺഗ്രസിന്റെ വിജയത്തെ ബാധിക്കുന്ന വിധത്തിൽ സമസ്തക്കെതിരെ വിദ്വേഷ പ്രചരണം നടത്താൻ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തെ പോലും, സമസ്ത പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ദുഷ്പ്രചരണം നടത്താൻ വേണ്ടി ഉപയോഗിക്കുകയാണ് മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.എം.എ സലാം.

സമസ്തയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകരെയും, അനുഭാവികളെയും വരെ വേട്ടയാടുകയും ചാപ്പകുത്തുകയും ചെയ്യുന്ന സമീപനമാണ് മുസ്‌ലിം ലീഗിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കോൺഗ്രസ്‌ പ്രവർത്തകർക്കുണ്ടായ വിഷമത്തിന് പരിഹാരം കാണണമെന്നും, സമസ്തക്കാർക്കെതിരെ നടക്കുന്ന വിഭാഗീയ പ്രചരണത്തിൽ നിന്നും, മുസ്‌ലിം ലീഗിനോട്‌ പിന്മാറണമെന്ന് ആവശ്യപ്പെടണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്, സ്നേഹപൂർവ്വം

1. റഹീം വെറ്റക്കാരൻ (IYC സംസ്ഥാന സെക്രട്ടറി)
2. സലീം കൈപ്പമംഗലം (IYC സംസ്ഥാന സെക്രട്ടറി)
3. ഷഹദ് മൂഴിക്കൽ (സെക്രട്ടറി, KSU കോഴിക്കോട് ജില്ലാ കമ്മിറ്റി)
4. ആസിഫ്‌ കെ.എം (KSU സംസ്ഥാന കൺവീനർ)
5. സയ്യിദ്‌ ത്വാഹ ഹുസൈൻ ജിഫ്‌രി
6. അബ്ദുൽ അസീസ് പാടലഡുക്ക (IYC കാസർഗോഡ്‌ അസംബ്ലി മണ്ഡലം സെക്രട്ടറി)
7. ഷഹീർ ദേശമംഗലം (വള്ളത്തോൾ നഗർ കോൺഗ്രസ് ബ്ലോക് വൈസ് പ്രസിഡണ്ട്)
8. അബ്ദുൽ വാജിദ്‌ സി.കെ (AIPC മെമ്പർ കേരള & മഹാരാഷ്ട്ര)
9. ഫാഷിം വെള്ളിമാട്കുന്ന് (മെമ്പർ, ദുബൈ ഇൻകാസ്‌)
10. സാലിഹ്‌ (KSU കൈപ്പമംഗലം മണ്ഡലം സെക്രട്ടറി)
11. മുഹമ്മദ്‌ ഇസ്‌ഹാഖ്‌ (IYC കുറുമ്പിലാവ് ബൂത്ത്‌ പ്രസിഡന്റ്‌)

CC :

1. ശ്രീ എം.എം ഹസൻ
കൺവീനർ UDF

2. ശ്രീ കെ. സുധാകരൻ
പ്രസിഡന്റ്‌
കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റി

3. ശ്രീ കെസി വേണുഗോപാൽ
ജനറൽ സെക്രട്ടറി AICC




Stop targeting minorities
#skssfIndia


🛑 വഹാബിസത്തിന്റെ ഭീകരത | വഹാബിസം എന്ന വിപത്ത് ലോകത്തിന് വരുത്തി വെച്ച നാശങ്ങൾ | വഹാബിസം ആധാരമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ | ലോക ഇസ്ലാമിക പണ്ഡിതർ വഹാബിസത്തെ എതിർത്തു നടത്തിയ രചനകൾ | വഹാബിസം, മുസ്ലിമിന്റെ മാത്രം പ്രശ്നം അല്ല, ലോകത്തിന്റെ തന്നെ പ്രശ്നമാണ്!

21 ഭാഗങ്ങൾ ഉള്ള വഹാബിസം വിശദീകരണ പ്രഭാഷണ പരമ്പരയുടെ Youtube Playlist

ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം

https://youtube.com/playlist?list=PLOemac3OFDjnZgCuTJxCiwn-MBPCdDlIb&feature=shared
കമ്യൂണിസത്തേക്കാൾ അപകടമാണ് വഹാബിസം | Kammunisathekkal apakadamanu vahabisam
Share your videos with friends, family, and the world


Видео недоступно для предпросмотра
Смотреть в Telegram
"ഞാൻ " എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ഞാനിനു മറന്നു പോയേക്കാം പക്ഷേ, എല്ലാവരും മറക്കണമെന്നില്ലല്ലോ!?
ഈ സ്ഥാനത്ത് യോജിച്ച ഒരാളാണോ ഈ ചങ്ങാതി!?


Видео недоступно для предпросмотра
Смотреть в Telegram
ഈ തിങ്കളിൻ പ്രഭ മിഴിവേറി,... മിഴിവേറി വരുന്നതെ കാണൂ...
സയ്യിദുൽ ഉലമ🥰
#sayyidululama


മുസ്‌ലിം ലീഗ്‌ നേതാവ് പി.എം.എ സലാം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചു നടത്തിയ പരാമർശം അപലപനീയമാ ണെന്ന് SKSSF TRIKARIPUR ZONE GCC കമ്മിറ്റി വിലയിരുത്തി.
മതേതര കേരളത്തിന്റെയും വീശിഷ്യ മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിനു പരസ്പര ധാരണയോടെയും ബഹുമാനത്തോടെയും മുൻകാമികൾ കാണിച്ച പാതയിൽ മുന്നോട്ടു പോകുന്നതാണ് അഭികാമ്യം. ആയതിനാൽ മേലിൽ ഇത്തരം നിരുത്തരവാദപരവും പദവിക്കു നിരക്കാത്തതും ഐക്യം തകർക്കുന്നതുമായ പ്രസ്താവനകൾ ഉണ്ടാവാതിരിക്കാനുള്ള കൃത്യമായ ഇടപെടൽ ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നു.

SKSSF തൃക്കരിപ്പൂർ

മേഖല GCC കമ്മിറ്റി


കോഴിക്കോട്: പാലക്കാട് ഇലക്ഷൻ ഫലവുമായി ബന്ധപ്പെടുത്തി സമസ്ത
കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി പി.എം.എ സലാമിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണ്. വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്. ഇതിന്റെ പേരിൽ കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്‌തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മറപിടിച്ച് സലഫി ആശയക്കാരായ സലാമുൾപ്പെടെ ചിലർ നിരന്തരമായി സുന്നീ വിശ്വാസങ്ങളെയും സമസ്‌തയെയും ആക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നു. സലഫി പ്രസ്ഥാനവുമായി സുന്നീ വിശ്വാസികൾക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങൾ പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തി തൻ്റെ സലഫി ആശയം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയത് സമീപകാലത്താണ്. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും സമസ്‌തയെയും പരസ്‌പരം അകറ്റി സലഫി സം നടപ്പിലാക്കാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:-

1. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (ജന. സെക്രട്ടരി, Sys സംസ്ഥാനകമ്മിറ്റി)

2 അബ്ദു‌ൽ ഹമീദ് ഫൈസി അമ്പലക്കടവ് (വർക്കിംഗ് സെക്രട്ടരി SYS സംസ്ഥാന കമ്മറ്റി)

3 അബ്ദുസ്സമദ് പൂക്കോട്ടൂർ (Sys സംസ്ഥാന സെക്രട്ടറി)

4എ.എം പരീദ് (ട്രഷറർ, Sys സംസ്ഥാന കമ്മറ്റി)

5 ഇബ്രാഹിം ഫൈസി പേരാൽ (Sys സംസ്ഥാന വൈ: പ്രസിഡണ്ട്) 6 മുസ്തഫ മുണ്ടുപാറ (SYS സംസ്ഥാന സെക്രട്ടരി )

7 ഒ.പി. എം.അഷറഫ് (SKSSF സംസ്ഥാന ജനറൽ സെക്രട്ടരി )

8.സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ( വൈ. പ്രസിഡണ്ട് SKSSF സംസ്ഥാന കമ്മിറ്റി)

9 അയ്യൂബ് മാസ്റ്റർ മുട്ടിൽ ( SKSSF സംസ്ഥാന ട്രഷറർ)




Репост из: SNEC
Congratulations🎊
SNEC ODD SEMESTER EXAMINATION🎓
---------------------------------
Shareea and SHE Rank Holders 2024 October

#SNEC #samastha #snecupdates

© SAMASTHA National Education Council (SNEC)


Видео недоступно для предпросмотра
Смотреть в Telegram
എന്റെ ഉസ്താദും,
മുർശിദുമാണ്, സയ്യിദുൽ ഉലമ 💖

മുസ്ലിം കൈരളിയുടെ
അഭിമാനം,
ശുഹൈബുൽ
ഹൈതമി ഉസ്താദിന്റെ വാക്കുകൾ
#Sayyidululama
#shuaibulhaithami


വയനാട് ദുരന്തം:
പുനർജീവിക്കണം
പുനരധിവാസ ചർച്ചകൾ
#wayanad #friday_message


കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ഭാരവാഹികള്ളായ വഹാബികൾ വഖഫ് ഭൂമി വിറ്റ് പുട്ടടിച്ചതിന്റെ സുപ്രധാന തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വഖഫ് ഭൂമിയാണെന്നത് മറച്ച് വെച്ച് പാവപ്പെട്ട നാട്ടുകാരെ പറ്റിച്ച് കാശു വാങ്ങി. കാശ് കൊടുത്ത് വാങ്ങിയ ഭൂമിയില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മുനമ്പത്തെ സാധാരണക്കാരായ ആളുകള്‍. 400 ലധികം ഏക്കര്‍ വരുന്ന ഭൂമി ഒരു മുതലാളി മലബാറിലെ മുസ്ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ഉദ്ദേശത്തോടെ വഖ്ഫ് ചെയ്ത് ഫാറൂഖ് കോളേജിന് കൈമാറി. ഈ ഭൂമി എങ്ങനെ കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവരുടെ കൈകളിലെത്തി എന്ന് വിശധീകരിക്കാന്‍ ഫാറൂഖ് കോളേജ് കമ്മറ്റിക്ക് ബാധ്യതയുണ്ട്.

ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഈ വന്‍ കൊള്ള മൂടി വെക്കാന്‍ , കഴിഞ്ഞ UDF സര്‍ക്കാര്‍ അത് വഖഫ് ഭൂമിയല്ല എന്ന് പറഞ്ഞാണ് പ്രശ്നം ഒതുക്കിയത്. എന്നാല്‍ വഖഫ് ഭൂമിയാണെന്ന് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയടക്കം തീര്‍പ്പ് കല്‍പ്പിച്ചിട്ടും സതീഷനടക്കുള്ളവര്‍ അത് വഖഫ് ഭൂമിയല്ല എന്ന വാദം ആവര്‍ത്തിക്കുകയാണ്.

മുനമ്പം ഭൂമി നിയമവിരുദ്ധമായി വിൽപ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും വഖ്ഫ് സംരക്ഷണ സമിതി ആരോപിച്ചിരിക്കുകയാണ്.
മൗനം വെടിഞ്ഞ് വാ തുറക്കാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറാവേണ്ടതുണ്ട്.

വഖഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ഫാറൂഖ് കോളേജിന് കൈമാറിയ ഭൂമി സൂക്ഷിക്കുന്നതിൽ ഫാറൂഖ് കോളേജ് മാനേജ്മെന്റ് വീഴ്ചവരുത്തിയെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നു. അത് നിയമവിരുദ്ധമായി വിൽപ്പന നടത്തി. മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. ഇതാണ് മുനമ്പത്തെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഈ ഭൂമി വാങ്ങിയ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ് ഇപ്പോൾ പ്രശ്നത്തിലായത്.

"ഈ വിവാദങ്ങളൊക്കെ നടക്കുമ്പോഴും ഇതിന് കാരണക്കാരായ ഫറൂഖ് കോളേജ് മാനേജ്മെന്റ് ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ പിന്തുണ നൽകുന്നു". മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാൻ പ്രതിപക്ഷ നേതാവ് മുഫ്തിയല്ലല്ലോ എന്ന വിമർശനവും വഖഫ് സംരക്ഷണ സമിതി ഉയർത്തുന്നു.

ഇങ്ങനെ അഭിപ്രായപ്പെടാൻ ആരാണ് പ്രതിപക്ഷനേതാവിനെ ചുമതലപ്പെടുത്തിയത്. ഇത്തരം നീക്കങ്ങൾക്ക് പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗ് നേതൃത്വവും പിന്തുണ നൽകുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തിൽ വഖഫ് സംരക്ഷണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ മറികടക്കുന്ന തീരുമാനങ്ങളാണ് ഉണ്ടായതെന്നും വഖഫ് സംരക്ഷണ സമിതി വിമർശിക്കുന്നു.


വഹാബി നേതാക്കളുടെ വന്‍ കൊള്ള സമര സമിതി പുറത്ത് കൊണ്ട് വന്നു കൊണ്ടിരിക്കുമ്പോഴാണ് സമുദായത്തിന്റെ ശ്രദ്ധ തിരിക്കാന്‍ സുപ്രഭാതം പരസ്യത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്.
സുപ്രഭാതം ആദ്യമായിട്ടല്ലല്ലോ LDF ന്റെ പരസ്യം കൊടുക്കുന്നത്. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ 10 കൊല്ലമായി രണ്ട് മുന്നണികളുടെയും പരസ്യം പ്രസിദ്ധീകരിച്ച് വരുന്ന പത്രിത്തിലെ ഇപ്പോഴത്തെ പരസ്യത്തെ മാത്രം വിവാദമാക്കിയതിന് പിന്നില്‍ കൃത്യമായ വഹാബി – മൗദൂതി കൂട്ട് കെട്ട് നമുക്ക് കാണാനാവും. വഹാബികള്‍ക്ക് മുനമ്പം മൂടി വെക്കണം – മൗദൂദികള്‍ക്കാണെങ്കില്‍ സുപ്രഭാതത്തിന്റെ വരവോടെ നഷ്ടപ്പെട്ട സര്‍ക്കുലേഷന്‍ വീണ്ടെടുക്കണം. അതിനിടയില്‍ മുനമ്പം മറന്ന് പോകാൻ നമ്മൾ അനുവദിക്കരുത്.

വഖഫ് ഭൂമി വിറ്റ് പുട്ടടിച്ചവർ ആരാണെങ്കിലും അവരെ വെളിച്ചത്ത് കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്.

സമൂഹത്തില്‍ പ്രശ്മമുണ്ടാവാതിരിക്കാനാണ് മുനമ്പം വഖഫ് വിഷയം ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ ന്യായീകരിക്കുന്നുണ്ട്. അങ്ങനെയങ്ങ് ലാഘവത്തോടെ കാണേണ്ടതല്ല വഖഫ് വിഷയം എന്ന് ഓതിക്കൊടുക്കാന്‍ പറ്റിയ ഒരാളും ഇവിടെ ഇല്ലാതായോ.?.

മുനമ്പം വഖഫ് ഭൂമിയാണ്. അത് മറിച്ചു വിറ്റവരെ കണ്ടെത്തി ആ തുക കൊണ്ട് മുനമ്പത്ത് വഞ്ചിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് പുനരധിവാസമൊരുക്കണം. വഖഫ് ഭൂമി വഖഫ് ഭൂമിയായി തന്നെ നില നില്‍ക്കണം. നമ്മുടെ നേതാക്കള്‍ മൗനത്തിലാണെങ്കിലും നമ്മള്‍ ബാധ്യത നിര്‍വഹിക്കണം. കാരണം നാളെ പടച്ച റബ്ബിന്റെ മുമ്പില്‍ മറുപടി പറയാന്‍ ഈ നേതാക്കളുണ്ടാവില്ല.

https://www.ifshaussunna.in/2024/11/blog-post_20.html

https://chat.whatsapp.com/JkF2OBXPmQNJ2EK7rgcHZg




പണ്ഡിതന്മാരുടെ മെക്കിട്ട് കയറിയാൽ നിലക്ക് നിർത്തും...കെ.എം ഷാജിക്ക് കിടിലൻ മറുപടി...
🎙️ARCKP

https://youtu.be/ErHaB6pS7VM?si=yPcJ0uRlGN7cbeLJ


Видео недоступно для предпросмотра
Смотреть в Telegram
പരസ്യം വെറും പരസ്യം മാത്രമാണെന്ന്..
അനാവശ്യ പുകിലുകൾ നോക്കേണ്ടതില്ല.


മതപണ്ഡിതൻമാരെ ഇകഴ്ത്താൻ
ലീഗ് വേദികൾ ഉപയോഗിക്കുന്ന
കെ.എം ഷാജിയെ പാർട്ടി നിലക്ക് നിർത്തണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയിൽ അധിക്ഷേപിക്കുന്നത് ആവർത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി.

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ
നേതൃ തലത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത്
കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങൾ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശ പ്രഭാഷണങ്ങൾക്ക് ഓരോ സമയത്തും മറുപടി പറയാൻ
കെ. എം ഷാജിയെ പാർട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം.
മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തിൽ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്.

ഇസ്ലാമിൻ്റെ ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തിൽ കെ.എം ഷാജി ഒരു പൊതുവേദിയിൽ പറഞ്ഞപ്പോൾ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കൾക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.
അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങൾ കൊണ്ട് സമസ്ത പ്രവർത്തകരെ ആദർശ ക്യാമ്പയിനിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്.
സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങൾക്കും ഷാജി ലീഗ് വേദികൾ നിരന്തരം ഉപയോഗിക്കുന്നത് പാർട്ടി നേതൃത്വം ഗൗരവത്തിൽ കാണണം.

ഒ.പി അഷ്റഫ് കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, SKSSF സംസ്ഥാന കമ്മിറ്റി)
https://www.facebook.com/share/p/1E25Y6ETfE/


കെ.എം ഷാജിയുടെ പരാമർശം നികൃഷ്ടം. നേതൃത്വം ഇടപെടണം :
സമസ്ത തൃശൂർ ജില്ല കമ്മിറ്റി


Видео недоступно для предпросмотра
Смотреть в Telegram
സേവന സന്നദ്ധരായ്. ..

SKSSF നീലഗിരി ജില്ല
ഇന്ന് നാടിന് സമർപ്പിക്കുന്ന
വിഖായ വിജിലൻറ് വളണ്ടിയർസ് 💙👌

#viqaya


“•ആദർശം അമാനത്താണ്•“

SKSSF ഒമാൻ ആദർശ സമ്മേളനം..

Показано 20 последних публикаций.