സനാ ഇയ്യ സനദ് ദാന സമ്മേളന [ഇന്ന് , 25 - 12 - 24]ത്തിൻ്റെ ആദ്യ സെഷനുക ളിൽ പങ്കെടുത്തു. വെളിമുക്ക് ക്രസൻ്റ് ക്യാമ്പസിലെ വിശാലമായ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരുക്കിയ പരിപാടി പ്രൗഢഗംഭീരമായിരുന്നു. സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലി ( SNEC) ൻ്റെ കീഴിൽ നടന്ന് വരുന്ന 44 മത ഭൗതീക സമന്വയ സ്ഥാപനങ്ങളുടെ നേർചിത്രം പരിപാടിയിൽ പ്രകടമായിരുന്നു. SSLC യും മദ്രസ 7 ാം ക്ലാസ്സും കഴിഞ്ഞ പെൺകുട്ടികൾക്ക് സജ്ജമാക്കിയ പഞ്ചവൽസര കോഴ്സ് പൂർത്തിയാക്കിയ 150 കുട്ടികൾക്ക് സനദ് നൽകുന്ന വേദി. സമന്വയ ചിന്ത സമുദായത്തിന് സമർപ്പിച്ച മർഹും എം.എം ബശീർ മുസ്ലിയാർ വിഭാവനം ചെയ്ത അച്ചടക്കവും ആദർശബോധവും തങ്ങൾക്ക് തണലൊരുക്കിയ സമസ്ത യോടുള്ള കടപ്പാടും നിർവ്വഹിച്ച് കൊണ്ട് പ്രയാണം ചെയ്യാൻ അല്ലാഹു തൗഫീഖ് തൽകട്ടെ. നമ്മുടെ സന്തതികൾ തയ്യാറാക്കിയ ആർട്ട് ഗാലറി സന്ദർശിച്ചു. മനോഹാരം, ചിന്തോദ്ദീപകം. ഗസ്സയുടെ കരളലിയിക്കുന്ന ദൃശ്യങ്ങൾ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഉദ്ദേശം ഒന്നരമീറ്റർ വ്യാസത്തിൽ നൂലിൽതയ്യാറാക്കിയ ഒരു കലാവിരുത് കണ്ടു. ഒന്നും മനസ്സിലായില്ല. വളണ്ടിയർ പറഞ്ഞു. ഇത് ഇങ്ങിനെ കണ്ടാൽ ഒന്നും മനസ്സിലാകില്ല' മൊബൈലിൽ പകർത്തിനോക്കൂ. ചിത്രം വ്യക്തമാകും. ഗസ്സയിൽ അറുകൊല ചെയ്യപ്പെട്ട പൈതലിനെ നോക്കി വിതുമ്പുന്ന പിതാവിൻ്റെ ചിത്രമാണത്. തൊട്ടതെല്ലാം പൊന്നാക്കിയ സമസ്ത [അങ്ങിനെ പറയേണ്ടി വരും. ] തുടങ്ങിയതെല്ലാം വിജയം. അൽ ബിർറും ഫാളിലാ ഫളീലയും സുപ്രഭാതവും ഉദാഹരങ്ങൾ മാത്രം. ഇപ്പോൾ ഇതാ SNEC യും . അല്ലാഹു അനുഗ്രഹിക്കട്ടെ