ശ്രീ വി.ഡി സതീശൻ
പ്രതിപക്ഷ നേതാവ്
ചെയർമാൻ UDF
ക്ഷേമമെന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു.
കോൺഗ്രസുകാരായ നിരവധി ആളുകൾ പ്രവർത്തിക്കുന്ന ഒരു ബഹുജന മത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് താങ്കൾക്ക് അറിയുമല്ലോ. സമസ്തയുടെ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയപരമായി യു.ഡി.എഫിനോടൊപ്പമാണ് പ്രവർത്തിക്കുന്നത്.
സമീപ കാലത്ത് സമസ്തയുടെ അധ്യക്ഷനെയും, നേതാക്കളെയും, പ്രവർത്തകരെയും, അപരവത്കരിക്കുന്ന സമീപനം യു.ഡി.എഫിലെ ചില നേതാക്കളിൽ നിന്നുണ്ടാകുന്നുണ്ട്.
കോൺഗ്രസ് മത്സരിച്ച പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ കോൺഗ്രസിന്റെ വിജയത്തെ ബാധിക്കുന്ന വിധത്തിൽ സമസ്തക്കെതിരെ വിദ്വേഷ പ്രചരണം നടത്താൻ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തെ പോലും, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ദുഷ്പ്രചരണം നടത്താൻ വേണ്ടി ഉപയോഗിക്കുകയാണ് മുസ്ലിം ലീഗ് ജന.സെക്രട്ടറി പി.എം.എ സലാം.
സമസ്തയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകരെയും, അനുഭാവികളെയും വരെ വേട്ടയാടുകയും ചാപ്പകുത്തുകയും ചെയ്യുന്ന സമീപനമാണ് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കോൺഗ്രസ് പ്രവർത്തകർക്കുണ്ടായ വിഷമത്തിന് പരിഹാരം കാണണമെന്നും, സമസ്തക്കാർക്കെതിരെ നടക്കുന്ന വിഭാഗീയ പ്രചരണത്തിൽ നിന്നും, മുസ്ലിം ലീഗിനോട് പിന്മാറണമെന്ന് ആവശ്യപ്പെടണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്, സ്നേഹപൂർവ്വം
1. റഹീം വെറ്റക്കാരൻ (IYC സംസ്ഥാന സെക്രട്ടറി)
2. സലീം കൈപ്പമംഗലം (IYC സംസ്ഥാന സെക്രട്ടറി)
3. ഷഹദ് മൂഴിക്കൽ (സെക്രട്ടറി, KSU കോഴിക്കോട് ജില്ലാ കമ്മിറ്റി)
4. ആസിഫ് കെ.എം (KSU സംസ്ഥാന കൺവീനർ)
5. സയ്യിദ് ത്വാഹ ഹുസൈൻ ജിഫ്രി
6. അബ്ദുൽ അസീസ് പാടലഡുക്ക (IYC കാസർഗോഡ് അസംബ്ലി മണ്ഡലം സെക്രട്ടറി)
7. ഷഹീർ ദേശമംഗലം (വള്ളത്തോൾ നഗർ കോൺഗ്രസ് ബ്ലോക് വൈസ് പ്രസിഡണ്ട്)
8. അബ്ദുൽ വാജിദ് സി.കെ (AIPC മെമ്പർ കേരള & മഹാരാഷ്ട്ര)
9. ഫാഷിം വെള്ളിമാട്കുന്ന് (മെമ്പർ, ദുബൈ ഇൻകാസ്)
10. സാലിഹ് (KSU കൈപ്പമംഗലം മണ്ഡലം സെക്രട്ടറി)
11. മുഹമ്മദ് ഇസ്ഹാഖ് (IYC കുറുമ്പിലാവ് ബൂത്ത് പ്രസിഡന്റ്)
CC :
1. ശ്രീ എം.എം ഹസൻ
കൺവീനർ UDF
2. ശ്രീ കെ. സുധാകരൻ
പ്രസിഡന്റ്
കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി
3. ശ്രീ കെസി വേണുഗോപാൽ
ജനറൽ സെക്രട്ടറി AICC