കറപിടിച്ച ഓർമ്മകൾ🟡
തെക്കൻ കാറ്റിന്റെ ശക്തിയിൽ ശരീരം ആകെ തണുപ്പ് കയറുകയാണ് ഒപ്പം അതി ശക്തമായ മഴയും. വീടിന്റെ മേൽക്കൂര ചോർന്നു വീടിനകം ആകെ വെള്ളം നിറഞ്ഞു.
സ്കൂളിൽ പോകാൻ വേണ്ടി മഴ തോരുന്നതും കാത്തിരിക്കുകയാണ് അപ്പു. ആകെ ഒരു യൂണിഫോം മാത്രമേ സ്വന്തമായി ഉള്ളൂ, തുള വീണ കുടയും കൊണ്ട് ഇപ്പോൾ ഇറങ്ങിയാൽ ആകെ നനയും.മഴയൊന്നു തോർന്നപ്പോൾ അമ്മയോടും കുഞ്ഞനുജത്തിയോടും യാത്ര പറഞ്ഞു അപ്പു സ്കൂളിൽ പോകാൻ ഇറങ്ങി.
മഴ ഇപ്പോഴും ചാറിക്കൊണ്ടിരിക്കുകയാണ്.വഴി ആകെ വെള്ളം കെട്ടി കിടക്കുകയാണ്, മഴയുടെ അവശേഷിപ്പുകൾ. ചെളി ഡ്രസ്സിൽ ആവാതിരിക്കാൻ പരമാവതി ശ്രെമിച്ചുകൊണ്ടാണ് അപ്പു നടന്നത്.
പക്ഷെ പ്രതീക്ഷിക്കാതെ വന്ന ഒരു മഞ്ഞ കാർ അവന്റെ ഡ്രസ്സിൽ ആകെ ചെളി തെറിപ്പിച്ചു.അതിയായ സങ്കടം കൊണ്ട് അവൻ നോക്കുമ്പോൾ കാറിനുള്ളിൽ നിന്നും വന്യമായി ചിരിക്കുന്ന സാം നെ യാണ് അവൻ കണ്ടത്.
ഇത് പതിവുള്ളതാണ്, ഒന്നുകിൽ ഡ്രൈവറെ കൊണ്ട് ഇതുപോലെ വെള്ളം തെറിപ്പിക്കും. അതുമല്ലേൽ വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ചിട്ടു പോകും.
സാം അപ്പുവിന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വിദ്യാർത്ഥിയാണ്.ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ നിന്നായതുകൊണ്ടുതന്നെ സാമിന് പാവപ്പെട്ട വീട്ടിലെ കുട്ടികളോട് വല്ലാത്ത അവഗണനയാണ്.ക്ലാസ്സിൽ പഠനത്തിൽ അപ്പു മുന്നിലായതുകൊണ്ട് അവനോട് വല്ലാത്ത ദേഷ്യമാണ് സാമിന്.
അപ്പുവിന്റെ മുന്നിൽ നിന്നും അകന്നുപോകുന്ന മഞ്ഞ കാർ നോക്കി നിർവികാരനായി അവൻ നിന്ന്. പിന്നീട് അടുത്തുള്ള തോട്ടിൽ പോയി, ഡ്രസ്സ് എല്ലാം വൃത്തിയാക്കി അവൻ സ്കൂളിൽ എത്തി.
സ്കൂളിൽ എത്തിയപ്പോഴേക്കും ലേറ്റ് ആയ കാരണം ആദ്യത്തെ പീരിയഡ് മുഴുവൻ പുറത്ത് നിൽക്കേണ്ടി വന്നു.കൂടെ പഠിക്കുന്ന കുട്ടികൾ ഒക്കെ പരിഹസിച്ചെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്തില്ല, കാരണം ഇത്തരം ദുരനുഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
അച്ഛൻ കൂലി പണിക്കാരൻ ആണ്, വളരെ കഷ്ടപെട്ടാണ് അപ്പുവിനെ പഠിപ്പിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ കളിയാക്കലുകൾ ഒന്നും അവൻ വീട്ടിൽ അറിയിക്കാറില്ല. നല്ല പോലെ പഠിച്ചു നല്ല ജോലി വാങ്ങണം എന്ന ആഗ്രഹം മാത്രേ അവനുള്ളൂ.
വർഷങ്ങൾ കടന്നു പോയി... ഇന്ന് mbbs പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുകയാണ് അപ്പുവും സാമും.സാം ഡോക്ടർ ആയി വലിയ ഹോസ്പിറ്റൽ പണിയുമെന്ന് എല്ലാരോടും പറയുമ്പോൾ, mbbs നു ഗവണ്മെന്റ് സീറ്റ് കിട്ടണേയെന്ന പ്രാർത്ഥനയിൽ ആണ് അപ്പു.അല്ലാതെ പണം കൊടുത്തു സീറ്റ് വാങ്ങാൻ ഒന്നും അവന്റെ കുടുംബത്തിന് കഴിയില്ല.അങ്ങനെ റിസൾട്ട് വന്നു, അപ്പുവിന്റെ പ്രതീക്ഷ കൈവിടാതെ തന്നെ അവനു first റാങ്ക് കിട്ടി. സാം ആകട്ടെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല.
വർഷങ്ങൾ പിന്നെയും അഞ്ചുവർഷം പിന്നിട്ടു.അപ്പു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും നല്ല മാർക്കൊടെ mbbs പാസ്സായി. സാമിന് ഗവണ്മെന്റ് സീറ്റ് കിട്ടിയില്ലെങ്കിലും അപ്പൻ പണം കൊടുത്തു വാങ്ങിയ സീറ്റിൽ mbbs പഠനം പൂർത്തിയാക്കി.ഇന്ന് ആ നാട്ടിൽ ഒരു കൊച്ചു ക്ലിനിക് ഇട്ടു പാവപെട്ടവരെ ചികിൽസിക്കുകയാണ് അപ്പു. സാം ആകട്ടെ വീട്ടുകാരുടെ പേര് നിലനിർത്താൻ എന്നോണം ഒരു വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ പണിതു അവിടെ ചികിത്സ ആരംഭിച്ചു.
സാം പണിത ഹോസ്പിറ്റലിനു അവർ മെട്രോ എന്ന് പേരുനൽകി. ഇന്നും അപ്പുവിനെക്കാൾ മുന്നിലെത്തണം എന്ന വാശി മാത്രമേ സാമിനുള്ളൂ.അങ്ങനെ ഇരിക്കെ ഒരു ദിവസം സാമിന്റെ പുതിയ മഞ്ഞ ബെൻസ് കാർ ഇടിച്ചു ഒരാൾക്ക് ആക്സിഡന്റ് പറ്റി.അയാൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിൽസിച്ചു എങ്കിലും സാമിന്റെ അശ്രദ്ധ കാരണം അയാൾ മരണപെട്ടു.
സാമിനെ അറസ്റ്റ് ചെയ്യുകയും ഹോസ്പിറ്റൽ അടച്ചു പൂട്ടുകയും ചെയ്തു.നിയമത്തെ പോലും പണം കൊണ്ട് സ്വാധീനിക്കാൻ കഴിവുള്ളവർ ആയിരുന്നു എങ്കിലും, പൂർണ്ണമായും കേസിൽ നിന്നും രക്ഷപെടാൻ സാമിന് കഴിഞ്ഞില്ല.
അപ്പു ക്ലിനിക്കിലേക്ക് വരുമ്പോൾ ആണ് സാമിന്റെ കാർ ഒരു ക്രെയിൻ ഉപയോഗിച്ച് തൂക്കികൊണ്ട് പോകുന്നത് അപ്പു ശ്രദ്ധിച്ചത്, അതിനു എന്തൊക്കെയോ പരിക്കുകൾ പറ്റിയിട്ടുണ്ട് . അപ്പോൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നത് വർഷങ്ങൾക്ക് മുമ്പ് സാം യാത്ര ചെയ്തിരുന്ന ആ പഴയ മഞ്ഞ അംബാസ്സഡർ കാർ ആണ്.
എത്ര മറക്കാൻ ശ്രമിച്ചാലും കഴിയാതെ മനസ്സിൽ തിങ്ങി നിൽക്കുന്ന കറപിടിച്ച ഓർമ്മകൾ.
✍️Thasleema sathar💞