കണ്ണീർ ഖനനത്തിലൂടെ ഘനീഭവിച്ച എൻ്റെ ദു:ഖത്തെ പൊട്ടിച്ചിരിച്ചുകൊണ്ട് ഉടച്ചു കളഞ്ഞ ടീച്ചർക്ക് ...
അമ്മ എന്ന രണ്ടക്ഷരം എനിക്ക് അത്രക്കൊന്നും
ഇഷ്ടമല്ല...
പക്ഷെ,ഇടക്കെനിക്ക് തോന്നാറുണ്ട് ടീച്ചറെ അങ്ങനെ വിളിക്കാൻ...
അക്ഷരങ്ങൾ അവ്യക്തങ്ങളാകുന്നതുപോലെ...
ജലംകൊണ്ട് മുറിവേൽപ്പിക്കുന്നതുപോലെ..
"മർത്ത്യായുസ്സിൽ സാരമായത് ചില സന്ദർഭങ്ങളല്ല ;മാത്രകൾ മാത്രം "
ഓർമ്മകളേ... സമയമളന്ന്
ജീവിക്കുന്നതിനിടയിൽ
നിങ്ങളെന്നിൽനിന്നും
ഓടി മറയരുതേ...
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | ദീപ നിശാന്ത് ✍️✍️
ഓർമകളുടെ തടവുകാരായിരിക്കുക എന്നത് ഇത്രയേറെ സുഖകരമാണെന്ന് പഠിപ്പിച്ച എഴുത്തും എഴുത്തുകാരിയും ♥️
അക്ഷരജാലകം