🧩Movie Review ( 8.5 / 10 ⭐️)
കണ്ടിരിക്കാൻ സുഖമുള്ളൊരു മനോഹര ചിത്രം. അജു വർഗീസും ലൈനയും മുഖ്യ വേഷത്തിലെത്തിയ സാജൻ ബേക്കറി സിൻസ് 1962 ന് ഈ വിശേഷണമാണ് ഏറ്റവും ഉചിതം. അപ്രതീക്ഷിതമായി ഒന്നുമില്ല, ഫീൽഗുഡ് സിനിമകളുടെ പ്രധാന ചേരുവകൾ വൃത്തിയോടെയും സ്വാദിഷ്ടമായും സാജൻ ബേക്കറിയിൽ വേവിച്ചെടുത്തിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് കഥയ്ക്ക് പശ്ചാത്തലം. അച്ഛന്റെ പേരിലള്ള ബേക്കറി നോക്കി നടത്തുകയാണ് സഹോദരങ്ങളായി ബോബനും (അജു വർഗീസ്), ബെറ്റ്സിയും (ലെന). കൈവെച്ചതെല്ലാം പരാജയമായ, ബേക്കറി നടത്താൻ കഴിവില്ലാത്ത, അലസനാണ് ബോബൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. ഭർത്താവ് മൈക്കിളുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വീട്ടിൽവന്നു നിൽക്കുകയാണ് ബെറ്റ്സി.
വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാനോ, അല്ലെങ്കിൽ മൈക്കളിന്റെ അടുത്തേക്ക് തിരിച്ചുപോകാനോ സഹോദരിയെ ബോബൻ നിർബന്ധിക്കുന്നു. അങ്ങനെ ഉള്ള ബാധ്യതകളെല്ലാം തീർത്ത്, വീട് വിറ്റു കിട്ടുന്ന പണവുമായി ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. അച്ഛനും അമ്മയും മരിച്ചു പോയ ഇവർക്ക് കൂട്ടായുള്ളത് അമ്മാച്ചൻ (ഗണേഷ് കുമാർ) മാത്രമാണ്. ബോബന്റെ ജീവിതത്തിലേക്ക് മെറിൻ (രഞ്ജിത മേനോൻ) എന്ന പെൺകുട്ടി വരുന്നു. ബെറ്റ്സിക്ക് മൈക്കിളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനിടയിൽ ബേക്കറി പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാൻ കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമമാണ് സിനിമ പറയുന്നത് ❤️
More files and reviews soon...