Postlar filtri


#Msone Release - 3420

Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)

എപ്പിസോഡ്സ് – 1

എംസോൺ റിലീസ് – 3420

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Anna Foerster, John Cameron, Richard J. Lewis
------------------------------
പരിഭാഷ | ഹബീബ് ഏന്തയാർ
------------------------------
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

Action, Adventure, Drama, English, Science Fiction, Web Series

IMDB: 🌟 7.5/10

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍

അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍

എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെപ്രശ്സ്തനായ ട്രാവിസ് ഫിമ്മൽഎന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Science_Fiction #Web_Series




#Msone Release - 3419

Even If This Love Disappears from the World Tonight / ഈവൻ ഇഫ് ദിസ് ലൗ ഡീസപ്പിയർസ് ഫ്രം ദ വേൾഡ് ടുനൈറ്റ് (2022)

എംസോൺ റിലീസ് – 3419

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Takahiro Miki
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ

Drama, Japanese, Romance

IMDB: 🌟 7.1/10


ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”.

ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി വരുകയാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഈ ഡയറി വായിച്ച് മുമ്പത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കണം. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി, തൊരു എന്ന ഒരു പയ്യൻ മാവോരിയോട് ഇഷ്ടമാണെന്ന് പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ, അവൾ അവനോട് തിരിച്ചും ഇഷ്ടമാണെന്ന് പറയുന്നു. തന്റെ കൂട്ടുകാരനെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്താനായാണ് അവളോട് അവൻ ഇഷ്ടമാണെന്ന് പറഞ്ഞത്‌. എന്നാൽ, ഇവർ തമ്മിൽ ഡേറ്റിങിലാണെന്ന് കോളേജിൽ മൊത്തം പാട്ടായാതോടെ, ആളുകളുടെ കണ്ണിൽ പൊടിയിടാൻ തൊരുവും മാവോരിയും കപ്പിളായി ഭാവിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #Romance




#Msone Release - 3418

The 8-Year Engagement / ദി 8-ഇയർ എൻഗേജ്‌മെന്റ് (2017)

എംസോൺ റിലീസ് – 3418

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Takahisa Zeze
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ

Drama, Japanese, Romance

IMDB: 🌟7.0/10


Rurouni Kenshin, Ajin-Demi Human,Inuyashikiഎന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ തകെരു സാതോയും, Alice In Borderland, Orange എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ താവോ ത്‌സുചിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് “The 8-year Engagement”.

ഒരു ഡ്രിങ്ക് പാർട്ടിക്കിടയിലാണ് ഹിസാഷിയും മായിയും കണ്ടുമുട്ടുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ഹിസാഷിക്ക് അന്ന് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ നിർബന്ധപ്രകാരം ചെന്ന അവന് ഡ്രിങ്ക് പാർട്ടി ആസ്വദിക്കാനായില്ല. അത് ശ്രദ്ധയിൽപ്പെട്ട മായി പാർട്ടിക്ക് ശേഷം അവനോട് ഈ കാര്യവും ചോദിച്ച് ചെല്ലുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് പാർട്ടിയിൽ അങ്ങനെ ഇരിക്കേണ്ടി വന്നതെന്ന് പറഞ്ഞപ്പോ അവൾ യാത്ര പറഞ്ഞ് പോകുന്നു. പതിയെ അവർ തമ്മിൽ കൂടുതൽ അടുത്ത്, പ്രണയത്തിലകപ്പെടുന്നു.
വിവാഹത്തിനായുള്ള ഹാൾ ബുക്ക്‌ ചെയ്ത് ഒരുക്കങ്ങൾ നടത്തുന്നതിനിടയ്ക്കാണ് മായിയ്ക്ക് ആദ്യം തല വേദന വരുകയും, പിന്നീട് ഓർമ്മകൾ മങ്ങിതുടങ്ങുകയും ചെയ്യുന്നത്. കോമയിലായ അവളെ കൈവിടാതെ അവൻ കൂടെ നിന്ന് പരിപാലിക്കുന്നു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച അനശ്വര പ്രണത്തെക്കുറിച്ചുള്ളതാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #Romance




#Msone Release - 3417

Drawing Closer / ഡ്രോയിങ് ക്ലോസർ (2024)

എംസോൺ റിലീസ് – 3417

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Takahiro Miki
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ

Drama, Japanese, Romance

IMDB: 🌟7.6/10


നത്‌സുകി ദെകുചി, റെൻ നഗാസെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് തകഹിരോ മികിയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് Drawing Closer.

ഹോസ്പിറ്റലിലെ റൂഫ് ടോപ്പിൽ നിക്കുമ്പോഴാണ് ഇരിപ്പിടത്തിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന ഹാറുനയെ തൊരു കാണുന്നത്. അവൾ വരയ്ക്കുന്ന ചിത്രമെന്താണെന്ന് ചോദിച്ചപ്പോ, താൻ അധികം വൈകാതെ പോകുന്ന സ്വർഗമാണെന്നാണ് അവൾ മറുപടിയായി പറഞ്ഞത്. 6 മാസം മാത്രമേ തനിക്ക് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. സ്വർഗത്തിലേക്ക് പോകുന്നതും പ്രതീക്ഷിച്ച് ത്രില്ലടിച്ചിരിക്കുകയാണെന്ന അവളുടെ വാക്കുകൾ തൊരുവിന് ഉൾക്കൊള്ളാനായില്ല. പക്ഷേ, അതവൾ 6 മാസത്തിനുള്ളിൽ മരിക്കുമെന്നത് കൊണ്ടല്ല. മറിച്ച്, അവൾക്കെങ്ങനെ ത്രില്ലടിച്ചിരിക്കാൻ പറ്റുന്നു എന്നതിലാണ്. ഹൃദയത്തിലെ ട്യൂമർ മൂലം 1 വർഷത്തിനുള്ളിൽ താൻ മരിക്കുമെന്ന് തൊരുവിനും അറിയാം. അതുമൂലം പേടിച്ച് നടക്കുന്ന അവന് അവളൊരു അത്ഭുതമായിരുന്നു. അവളുടെ സന്തോഷത്തിന്റെ രഹസ്യം മനസ്സിലാക്കാൻ അവൻ അവളുമായി കൂടുതൽ അടുക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #Romance




#Msone Release - 3416

Someday or One Day / സം ഡേ ഓർ വൺ ഡേ (2022)

എംസോൺ റിലീസ് – 3416

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | മാൻഡറിൻ
------------------------------
സംവിധാനം | Tien-Jen Huang
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ, ഫാന്റസി

Drama, Fantasy, Mandarin, Romance

IMDB: 🌟5.9/10


ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്‌. അങ്ങനെ, അവിടുത്തെ ഡെയ്‌ലി കസ്റ്റമറായ ലി സു-വേയും ഹ്വാങ് യു-ഷാനും തമ്മിൽ അടുപ്പത്തിലാവുന്നു. തന്റെ കൂട്ടുകാരനെ ഹ്വാങ്‌ യു-ഷാന് പരിചയപ്പെടുത്തി കൊടുക്കുന്ന വേളയിലാണ് തന്നെ പോലെത്തന്നെയുള്ള ചെൻ യെൻ-രുവിന്റെ ഫോട്ടോ അവൾ കാണുന്നത്.

അപ്രതീക്ഷിതമായ ലി സു-വേയുടെ മരണം തളർത്തി കളഞ്ഞ ഹ്വാങ് യു-ഷാന്, പുതുതായി ചെന്ന ജോലി സ്ഥലത്ത് വെച്ച് ഒരു ടേപ്പ് കൊറിയറായി കിട്ടുന്നു. തന്നെയും ലി സു-വേയെയും കണ്ടുമുട്ടാൻ ഇടയാക്കിയ ആ പാട്ട് അവൾ കേൾക്കുന്നു. എന്നാൽ, പാട്ട് കേട്ട് കഴിഞ്ഞ് അവൾ ഉണരുന്നത് ചെൻ യെൻ-രുവിന്റെ ശരീരത്തിലാണ്. അതും ലി സു-വേ മരിക്കുന്നതിന് 2 ദിവസം മുമ്പ്. തന്നെക്കൊണ്ട് ലി സു-വേയെ രക്ഷിക്കാൻ കഴിഞ്ഞേക്കും എന്ന് മനസ്സിലാക്കിയ അവൾ അവന്റെ അടുത്തേക്ക് ചെല്ലുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Fantasy #Mandarin #Romance




#Msone Release - 3415

Silent Love / സൈലന്റ് ലൗ (2024)

എംസോൺ റിലീസ് – 3415

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Eiji Uchida
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ

Drama, Japanese, Romance

IMDB: 🌟 6.3/10

മിനാമി ഹമാബെ, ര്യോസുകെ യമാദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് എയ്‌ജി ഉചിദയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Silent Love”.

ഒരു മ്യൂസിക് സ്കൂളിലെ ഹൗസ് കീപ്പിങ് ജോലിക്കാരനാണ് അവോയി. ഒരു അപകടത്തിൽ സംസാരശേഷി നഷ്ടമായ അവന് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. അതേ സ്കൂളിലെ പിയാനോ സ്റ്റുഡന്റാണ് ജിന്ന മികായ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട അവൾ ജീവിതം മടുത്ത്‌ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. എന്നാൽ, അവോയി അത് കാണുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പതിയെ അവർ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നു. താൻ ഒരു പിയാനോ സ്റ്റുഡന്റാണെന്ന് തെറ്റിദ്ധരിച്ച മികയ്ക്ക്, അവൻ പിയാനോ വായിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നു. അങ്ങനെ സ്കൂളിൽ വെച്ച് കാണുന്ന ഒരു പിയാനോയ്സ്റ്റിനെ അവൻ തനിക്ക് പകരം പിയാനോ വായിക്കാനായി സമീപിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #Romance




#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 09

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

IMDB: 🌟7.7/10



നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller #Web_Series




❤️#MSone Release 🌟 3414


Look Back (2024)
ലുക്ക് ബാക്ക് (2024)



🔘ഭാഷ: ജാപ്പനീസ് 🇯🇵
🔘സംവിധാനം: Kiyotaka Oshiyama
🔘ജോണർ: ആനിമേഷൻ, ഡ്രാമ


⌨️പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
🖥പോസ്റ്റർ: അഷ്‌കർ ഹൈദർ


🎥🎥 🌟8.1/10

📽📽 🍅 100% 🍿99%

🧩🧩⭐️⭐️⭐️⭐️⭐️4.4/5


ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്‍സോ മാന്‍ 2022 🤩🤩) എഴുതിയ അതേ പേരിലുള്ള വൺ-ഷോട്ട് മാങ്കയെ ആസ്പദമാക്കി 2024-ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേ ചിത്രമാണ് ലുക്ക് ബാക്ക്.

ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് ബാക്ക്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #Drama #Japanese




#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 08

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

IMDB: 🌟7.7/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller #Web_Series




❤️#MSone Release 🔷 3413

🤩🤩

Strange Darling (2023)
സ്ട്രേഞ്ച് ഡാർലിങ്
(2023)

🔴ഭാഷ: ഇംഗ്ലിഷ് 🇺🇸
🔴സംവിധാനം: JT Mollner
🔴ജോണർ: ഡ്രാമ, ത്രില്ലർ


⌨️പരിഭാഷ: വിഷ്ണു പ്രസാദ്
🎨പോസ്റ്റർ: അഷ്‌കർ ഹൈദർ


🎥🎥 ⭐️7.1/10

📽📽 9️⃣ 95% 🍿85%

🧩🧩 ⭐️⭐️⭐️⭐️⭐️

തന്നെ കൊല്ലാൻ വരുന്ന ഒരു സീരിയൽ കില്ലറിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സ്ത്രീയെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ആരാണ് അവൾ, എന്തിനാണ് ആ കില്ലർ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്?എന്നതിനുള്ള ഉത്തരങ്ങളാണ് 6 അധ്യായങ്ങളിലായി നോൺ ലീനിയർ രീതിയിൽ സ്ട്രേഞ്ച് ഡാർലിങ് എന്ന ഈ സൈക്കോ ത്രില്ലർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജെടി മോൾനർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ല ഫിറ്റ്സ്ജെറാൾഡും കൈൽ ഗാൽനറൂമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

👍👍👍👍👍👍👍

ഒരു സീരിയൽ കില്ലർ മൂവി ആയതിനാൽ ബ്രൂട്ടൽ സീനുകളും, ന്യൂഡിറ്റിയും, വയലൻസും കൊണ്ട് സമ്പന്നമായ ഒരു അഡൾട്ട് ഒൺലി സിനിമ കൂടിയാണിത്. അതുകൊണ്ട് 18 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം കാണുക.⚠️

👤 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Thriller



54.7k 0 132 20 49
20 ta oxirgi post ko‘rsatilgan.