അക്ഷരജാലകം


Channel's geo and language: India, Malayalam
Category: Books


വായന ഇഷ്ടപ്പെടുന്നവർക്ക് ജോയിൻ ചെയ്യാം
പുസ്തകങ്ങൾ, reviews ഇവിടെ ലഭിക്കും
അല്പം വട്ട് ഉണ്ടെന്നു തോന്നുന്നവർക്കും ജോയിൻ ചെയ്യാം .. പ്രണയം വിരഹം കാല്പനികത സാമൂഹ്യം
Https://t.me/aksharajalakam

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Books
Statistics
Posts filter


Admin ടെ Cousin എഴുതിയ പുസ്തകം

https://kairalibooks.com/product/nilayude-mazhaveeduu/
മേൽകാണിച്ച Link - ൽ Click ചെയ്ത് online ആയോ 8606905639 എന്ന നമ്പറിലേക്ക് വാട്സപ്മെസേജ് അയച്ചോ പുസ്തകം വാങ്ങാവുന്നതാണ്.
വില: 200 രൂപ
Gpay No. 9447263609


മരക്കാപ്പിലെ തെയ്യങ്ങൾ

അംബിക സുതൻ മാങ്ങാട്


@aksharajalakam


Forward from: ആനുകാലികം
മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പിയുടെ ഓർമ്മകൾ.

മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ

ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു.

“മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു.

@CAHACKERSS


അംബിക സുതൻ മാങ്ങാട്

@aksharajalakam


🍂ജീവിതനൗക' എന്ന സിനിമ ഇറങ്ങിയ 1951-ലെ ജനനം മുതൽ 1965 വരെയുള്ള പതിനഞ്ചു വർഷക്കാലത്തെ ജെസ്സിക്കയുടെ ജീവിതകഥയും അതിനു പശ്ചാത്തലമായി നിന്ന ലന്തൻ ബത്തേരി ദ്വീപിന്റേയും, നവകേരളത്തിന്റേയും, സ്വതന്ത്രഭാരതത്തിന്റേയും, ലോകത്തിന്റെ തന്നെയും ചിത്രമാണ് നോവലിലുള്ളത്...

ലന്ത്ൻ ബത്തേരിയിലെ ലുത്തിനിയകൾ
--- എൻഎസ് മാധവൻ

കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതി


@aksharajalakam


🍂🍂വായിച്ചതിൽ വെച്ച് ചുരുങ്ങിയ പുസ്തകമാണ് നല്ലവണ്ണം ഇഷ്ടപ്പെട്ടത്

ആ ലിസ്റ്റിൽ ഇപ്പോൾ കടന്നു കൂടി "എൻ മക ജെ 🥺


അംബിക സൂതൻ മാങ്ങാടിന്റെ, വളരെ വൈകി വായിച്ച പുസ്തകം, നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന് തോന്നിയത് ..

വായിക്കുമ്പോഴും വായിച്ച ശേഷവും ഒരുപാട് ചിന്തിപ്പിക്കുന്നു.

കാസർഗോഡിലെ ഉല്നാടൻ ഗ്രാമത്തെ കുറിച്ചും മനഃപൂർവം ആണോ അല്ലയോ സംഭവിച്ച എൻഡോസൽഫാൻ ദുരന്തത്തെ കുറിച്ചും..


പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്, സന്ദർശിക്കാൻ ബക്കറ്റ് ലിസ്റ്റുമുണ്ട്, എന്നാൽ അതിനൊക്കെ ഉപരി ഇവിടെ പോകണമെന്ന ആഗ്രഹം മനസ്സിനെ കീഴടക്കുകയാണ്..

ഇവിടെ തന്നെയുള്ള ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ അവരെ കാഴ്ച വസ്തു ആക്കാൻ ആരും ഇഷ്ടപ്പെടില്ലല്ലോ

ഒരുനാൾ പോവും..

വായിക്കാത്തവർ തീർച്ചയായും വായിക്കുക

എൻ മക ജെ : അംബിക സുതൻ മാങ്ങാട്

@aksharajalakam


നീലകണ്ഠൻ,ദേവയാനി ഏതു കൃതിയിലെ കഥാപാത്രങ്ങൾ?
Poll
  •   എൻമകജെ
  •   തീ കടൽ കടഞ്ഞ് തിരുമധുരം
  •   പൊതിച്ചോറ്
  •   കടൽത്തീരത്ത്
897 votes


എൻ മക ജെ

@aksharajalakam


വേര്‍പെടുത്തിയാല്‍ അടുപ്പം തീരുമോയെന്ന ഭയം മൂലം മറ്റില്‍ഡക്ക് കുഞ്ഞിനെ തന്റെ ഭാഗമായി കൊണ്ടുനടക്കാനായിരുന്നു ഇഷ്ടം. പ്രസവം കഴിയുന്നത്ര താമസിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. ഒടുവില്‍ മറ്റില്‍ഡ ജെസ്സിക്കയെ പ്രസവിച്ചത് ലിസ്സിപ്പശുവിനെ കെട്ടിയിരുന്ന തൊഴുത്തിലാണ്. മാമ്മോദീസയും ആദ്യകുര്‍ബ്ബാനയും പിന്നിട്ടും അമ്മ പറഞ്ഞ സിനിമാക്കഥകള്‍ കേട്ടും വളര്‍ന്ന ജെസ്സിക്കയെ മത്തേവൂസാശാരി താന്‍ വള്ളം പണിക്ക് ഉപയോഗിച്ചിരുന്ന മരപ്പലകകളിള്‍ ദൈവം കൊടുത്ത അരഞ്ഞാണങ്ങളായി കാണപ്പെട്ട വാര്‍ഷികവലയങ്ങള്‍ കാണിച്ചുകൊടുത്തു.

ലന്തൻബത്തേരിയിലെ ലുത്തിനിയകൾ

എൻ എസ് മാധവൻ


@aksharajalakam


*തിര*

എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ എന്ന്
തിര?

എൻ്റെ ഹൃദയത്തുടിപ്പെന്ന്
കടൽ!


എൻ്റെമേൽ തലതല്ലി
ചിതറിയവളെന്ന്
പാറക്കൂട്ടം!


എൻ്റെ മുറിവുകൾക്ക്
മേൽ ഉപ്പ് തേച്ചവളെന്ന്
കര!

ഒരൊറ്റ കുതിപ്പിൽ
എല്ലാം മായ്ച്ചുകൊണ്ട്
തിര ഇരമ്പി,

എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ?
ആകാശ് കിരൺ ചീമേനി




ടി പത്മനാഭൻ

@aksharajalakam


✏️കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ടി പത്മനാഭൻ
എഴുത്തച്ഛൻ പുരസ്കാരം 2003

പ്രധാന രചനകൾ

പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
ഒരു കഥാകൃത്ത് കുരിശിൽ
മഖൻ സിംഗിന്റെ മരണം
ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ
സാക്ഷി 
ശേഖൂട്ടി
ഹാരിസൺ സായ്‌വിന്റെ നായ
വീടു നഷ്ടപ്പെട്ട കുട്ടി
അശ്വതി
മരയ
പെരുമഴ പോലെ
കാലഭൈരവൻ
കത്തുന്ന ഒരു രഥ ചക്രം
നളിനകാന്തി
ഗൗരി
കടൽ
പത്മനാഭന്റെ കഥകൾ
പള്ളിക്കുന്ന്
ഖലീഫാ ഉമറിന്റെ പിൻമുറക്കാർ
സ്മരണകൾ
കഥകൾക്കിടയിൽ
യാത്രയ്ക്കിടയിൽ
അവലംബം

@aksharajalakam






Answer

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ

ഉത്തരം പറഞ്ഞത് LakshmiSree

@aksharajalakam


ഏതാണീ നോവൽ


Video is unavailable for watching
Show in Telegram
അറിയാത്ത മഹാത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രത്തേക്കാൾ ഏറെ അറിയുന്ന നിളയെയാണെനിക്കിഷ്ടം -


കേവലം രണ്ടക്ഷരങ്ങൾ മാത്രം പക്ഷേ, ആ രണ്ടക്ഷരങ്ങളോർത്താൽ വായനക്കാരുടെ മനസ്സിലേക്ക് ഒരു വസന്തകാലം കടന്നുവരും. അതെ, എം ടി, മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ✍️



അക്ഷരജാലകം


എൻ മക ജെ


“എന്റെ അടി വാങ്ങുന്ന ഏതൊരു വിദ്യാർത്ഥിയും ഒരു മഹാനായി ത്തീരും. ഓർമ്മിച്ചോളു. ഈ ബാലൻ അവൻ്റെ സ്‌കൂളിനും അവന്റെ അദ്ധ്യാപകർക്കും വലിയ ബഹുമതി നേടിത്തരും." അദ്ദേഹം കൂട്ടി ച്ചേർത്തു. പഴയ അപമാനത്തിനു പകരമായ പ്രശംസാവചനങ്ങൾ. ഈ വാക്കുകൾ കലാമിനെ ആഹ്ലാദചിത്തനാക്കി......

വിദ്യാർത്ഥികളെ സ്വപ്‌നം കാണാനും കർമ്മോത്സുകരാക്കാനും പ്രചോദിപ്പിച്ച  കലാം സാറിൻറെ കഥകളടങ്ങിയ അപൂർവ്വ ഗ്രന്ഥം. ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതിയുടെ ജീവിതവിജയത്തിന് ബാല്യകാലം എപ്രകാരം ഉപകാരപ്പെട്ടുവെന്ന് ഉദ്ഘോഷിക്കുന്ന കഥകളടങ്ങിയ ഉല്ലല ബാബു  സാർ എഴുതിയ  അബ്ദുൾ കലാം കഥകൾ     എന്ന പുസ്‌തകം.

APJ ❤️ എന്ന മൂന്നക്ഷരത്തോട് എനിക്കുള്ള അഭിനിവേശം ആകാം ഈ പുസ്തകമാണ് എൻറെ മനസ്സിനെ  ഉല്ലല ബാബു  സാർ എന്ന ബാലസാഹിത്യ  രചയിതാവിലേക്ക് ബന്ധിക്കുന്നത്.

ഉല്ലല ബാബു  സാർ്ന് ഒരായിരം അക്ഷരപ്പൂക്കൾ കൊണ്ട്  അശ്രുപൂജ 🙏🙏🥀🥀



പിക്കു

20 last posts shown.