Aagu Says | Kerala


Kanal geosi va tili: Hindiston, Inglizcha


Malayalam blogger, reviewer, and storyteller 📝

Связанные каналы

Kanal geosi va tili
Hindiston, Inglizcha
Statistika
Postlar filtri


Inside Out 2 #MovieReview

Inside Out-ൽ തന്നെ കഥ ഫുൾ കംപ്ലീറ്റ് ആയി പിന്നെ എന്തിനാ രണ്ടാം ഭാഗം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ കണ്ട് കഴിഞപ്പോൾ ഫസ്റ്റ് പാർട്ടിനെകാളും കൂടുതൽ ഇഷ്ട്ടപെട്ടു.

സിനിമ fast പേസാണ്, അടുത്തതെന്താ സംഭവിക്കാൻ പോകുന്നതെന്ന് ഒരു പിടിത്തവും തരാതെ engaging ആയി കൊണ്ടുപോകുന്നുണ്ട് തമാശകൾ ഒക്കെ വർക്കായി.

ആദ്യ ഭാഗം കണ്ടവർ തീർച്ചയായും രണ്ടാം ഭാഗം കാണുക ഇഷ്ട്ടപെടും.

#InsideOut2 | ©️ @AaguSays


Loop Habit Tracker - #App 📱

ഹാബിറ്റ് ട്രാക്ക് ചെയ്യാൻ നിരവധി അപ്ലിക്കേഷൻ ഉണ്ടെങ്കിലും ഉള്ളതിൽ മിക്കതും ലിമിറ്റഡ് ഫീച്ചർ ആണ് തരുന്നത്ത്. ബേസിക് ഫീച്ചർ ആയ കലണ്ടർ നോക്കാൻ പോലും പ്രീമിയം എടുകാൻ പറയുന്ന 😏

അവിടെയാണ് നമ്മുടെ മുത്ത് Loop Habit Tracker തിളങ്ങുന്നത് ✨

എല്ലാ ഫീച്ചർറും ഫ്രീ, Minimalistic design, Lite weight പോരാത്തതിന് widgets കൂടിയുണ്ട് 🔥 [PlayStore]

#LoopHabitTracker | ©️ @AaguSays


Atomic Habits by James Clear (1/12)

ചെറിയ ശീലങ്ങൾ എങ്ങനെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടികുമെന്ന് യഥാർത്ഥ ജീവിതത്തിൽ നിന്ന് എടുത്ത ഉദാഹരണങ്ങളിലൂടെയാണ് പറഞ്ഞ് തരുന്നത്.

ഈ പുസ്തകം മാനസിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയിരിക്കുന്നത്. എങ്കിൽ പോലും ഏതൊരു സാധാരണകാരനും മനസ്സിലാവാൻ സാധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും ലളിതമായ ഭാഷയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആദ്യമായി വായിക്കാൻ പോകുന്നവർ തുടങ്ങാൻ പറ്റിയ പുസ്തകമാണ് ജെയിംസ് ക്ലീറിന്റെ അറ്റോമിക് ഹാബിറ്റ്സ്.

Bonus:

നമ്മൾ ഒരു ഹാബിറ്റ് ചെയ്യാൻ തീരുമാനിക്കുമ്പോൾ എപ്പോഴും വ്യതമായിരിക്കണം. എവിടെ [Place] എപ്പോൾ [Time] ഈ രണ്ട് കാര്യങ്ങളും വ്യക്തമാവണം എന്നാൽ മാത്രമെ നിരന്തരമായി ചെയുക ഇല്ലെങ്കിൽ കുറച്ചുകഴിയുമ്പോൾ മറന്നുപോകും. ദിവസവും പുസ്തകം വായിക്കുമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് എപ്പോൾ എവിടെവെച്ച് ചെയ്യുമെന്ന് കൂടി തീരുമാനിക്കണം.

Eg: ദിവസവും രാത്രി [Time] ഉറങ്ങാൻ പോകുമ്പോൾ [Place] ഒരു പേജ് വായിക്കും.


#Book | ©️ @AaguSays


റസല്യൂഷൻ എടുത്ത് ഇന്നേക്ക് 14-ാം ദിവസം

മോട്ടിവേഷൻ ഉള്ളത് കൊണ്ട് ആദ്യത്തെ 5 ദിവസം മാറ്റമില്ലാതെ പുസ്തക വായന നടന്നു. അതിന്റെ കൂടെ Atomic Habits-ലെ നിയമങ്ങൾ ഇതിൽ പ്രയോഗിക്കാൻ തുടങ്ങി, ശേഷം ഞാൻ പോലും അറിയാതെ വായന ഒരു ശീലമായി മാറിയിരിക്കുന്നു.

അതിൻ്റെ അടയാളമാണ് ഈ ഗ്രാഫ്. ദിവസവും 25 പേജാണ് ടാർഗറ്റ് ചില ദിവസങ്ങളിൽ 40 പേജിന് മുകളിൽ വരെ വായിക്കാൻ സാധിച്ചു (approx double)

അങ്ങനെ രണ്ടാഴ്ച കൊണ്ട് Atomic Habits എന്ന് പുസ്തകം വായിച്ചു കഴിഞ്ഞു. ഇനി ഏത് പുസ്തകമാണ് വായിക്കേണ്ടത്?? നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഉണ്ടെങ്കിൽ താഴെ കമന്റ്‌ ചെയ്യു കിട്ടുവാണെകിൽ ഞാൻ വായിക്കാം 🙃

©️ @AaguSays


ലോകത്തിലെ ഏറ്റവും ധനികൻ. 6 കമ്പനികളുടെ ഉടമ. വാ തുറന്നാൽ X, Tesla, SpaceX മാത്രം പറഞ്ഞുകൊണ്ടിരിരുന്ന ഇലോൺ മസ്‌ക്.

എല്ലാവരുടെയും മുന്നിൽ താനൊരു പ്രോ ഗെയിമർ ആണെന്ന് കാണിക്കാൻ വേണ്ടി പൈസ കൊടുത്ത് ആളെ നിർത്തിയിരിക്കുന്നു.

ഇത്രയും ദയനീയ നിലവാരമുള്ള ഒരാൾ വേറെ ഉണ്ടാവില്ല 💀

#ElonMusk | © @AaguSays


InnerTune 🎧 | Music App

Spotify/YT music പകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു അടിപൊളി ഓപ്പൺ സോഴ്സ് അപ്ലിക്കേഷൻ.

Song suggestion, synchronized lyrics, offline download പിന്നെ Ads-ൻ്റെ ശാല്യമില്ല, സമഗ്രമായ UI എല്ലാം കൊണ്ട് സ്ഥിരമായി പാട്ട് കേൾക്കുന്നവർ പറ്റിയ ഒരു മ്യൂസിക് അപ്ലിക്കേഷൻ ആണിത്.

#InnerTune | ©️ @AaguSays


ഫ്രീ സ്പീച്ച് ഇവരുടെ രണ്ട് പേരുടെയും DNA-ൽ ഉണ്ടത്രെ 🥺

പക്ഷേ ഇഷ്ടമില്ലാത്ത content censor ചെയ്യും. 🌚

#ElonMusk #MarkZuckerberg


Life Of Mottu 🐈 #ShortFilm

വെറും 14min ദൈർഘ്യമുള്ള ഷോർട്ട് ഫിലിം അത്യാവശ്യം നല്ല രീതിയിൽ എടുത്ത് വെച്ചിട്ടുണ്ട്. [YouTube]

#LifeOfMottu | ©️ @AaguSays


Home Alone 1 & 2 🏡🎄

എത്ര കണ്ടാലും മടുകില്ലെങ്കില്ലും ക്രിസ്മസ്/ന്യൂ ഇയർ സമയത്ത് കാണാൻ പ്രത്യേക അനുഭവമാണ്.

ഇതുവരെ കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് നോക്കുക. ഇവർ മൂന്ന് പേരും അടിപൊളിയാണ് 😎

#HomeAlone | ©️ @AaguSays


New Year Resolution 2025 📖

എല്ലാ വർഷവും ന്യൂ ഇയർ റസല്യൂഷൻ എടുക്കുമെങ്കില്ലും അത് മുഴുവനും പാലിക്കാറില്ല. തുടങ്ങിയിട്ട് ഒരു ആഴ്ച ചെയ്യും പിന്നെ അത് വിട്ടുകളയും. പിന്നെയും തുടങ്ങും വിട്ടു കളയും, എല്ലാ വർഷവും ഇത്തുതന്നെയാണ് പതിവ് 🫠

അതുകൊണ്ടുതന്നെ എല്ലാ വർഷവും പോലെ ഈ വർഷവും ആവാൻ ഉദ്ദേശമില്ല. റസല്യൂഷൻ എടുക്കുക മാത്രമല്ല അത് പൂർത്തിയാക്കുകയും ചെയ്യും 💪

നിങ്ങളാണ് സാക്ഷി

My Resolution: Read one book every month.
ജനുവരിയിൽ വായിക്കാൻ പോകുന്ന പുസ്തകം Atomic Habits by James Clear


നിങ്ങളുടെ റസല്യൂഷൻ താഴെ കമൻ്റ് ചെയ്യൂ. ഈ വർഷത്തിൽ ഏതെങ്കിലും ദിവസം നിങ്ങളോട് ഞാൻ ചോദിക്കുന്നതായിരിക്കും "റസല്യൂഷൻ പാലിക്കുന്നുണ്ടോ" എന്ന്. (നിങ്ങൾക്ക് എന്നോടും ചോദികാം കേട്ടോ 🙂)

അപ്പം എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ. ഈ വർഷം നിങ്ങൾ ആഗ്രഹിച്ചതൊക്കെ ചെയ്യാൻ സാധിക്കട്ടെ.

#HappyNewYear | ©️ @AaguSays

370 0 1 10 14

അങ്ങനെ Arcane തീർന്നു...💔

ഇവർ രണ്ടുപേരും യഥാർത്ഥ സ്നേഹം എന്തെന്ന് അറിയാത്തവരാണ്, പക്ഷേ സ്നേഹിച്ചാൽ ജീവൻ പോലും കൊടുക്കാൻ മടിക്കില്ല.

Isha and Jinx, we love you no matter what you have become.

Review:
ആകെ കല്ലുകടിയായി തോന്നിയത് ഇതിൻ്റെ പേസിങ് ആണ്. ഒന്നും ഉൾക്കൊള്ളാനുള്ള സമയം തരാതെയെല്ലാം പെട്ടെന്ന് പറഞ്ഞു തീർത്തത് പോലെ തോന്നി. അടുത്ത സീസൺ കൂടി എടുത്ത് പതിയെ തീർകാമായിരുന്നു character arc ഒക്കെ പൂർണമാവത്തത് പോലെ തോന്നി.

ആദ്യത്തെ season-ൻ്റെ അത്ര വരില്ലെങ്കിലും അനിമേഷൻ & മ്യൂസിക്കിനു വേണ്ടി കാണാം.

#ArcaneSeason2 | ©️ @AaguSays


Watching Arcane Season 2 👀
Review soooooon....🔥


#ChristopherNolan സംഭവം loading... 🤩

ഗ്രീക്ക് മിത്തോളജി ആയ Homer-ൻ്റെ The Odyssey അടിസ്ഥാനമാക്കിയുള്ള സിനിമയാണ് വരാൻ പോകുന്നത്.

Cast:
Tom Holland
Matt Damon
Zendaya
Anne Hathaway


#TheOdyssey | ©️ @AaguSays


മലയാള സിനിമ All We Imagine As Light ഒബാമയ്ക്ക് പ്രിയപ്പെട്ടത്

#BarackObama | #AllWeImagineAsLight


ഗൂഗിളിൽ "Squid Game" എന്ന് സെർച്ച് ചെയ്താൽ Red Light, Green Light ഗെയിം കളിക്കാൻ സാധികും.

#SquidGame | ©️ @AaguSays


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
ഞാൻ കണ്ട്, നിങ്ങളും കാണ് 💀

[Credit]


Droid-ify (Mini Play Store) 🛍️

Open-source apps എളുപത്തി ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി FDroid ക്ലയൻ്റ്.

Spotify മോഡിന് പകരമായി ഉപയോഗിക്കാൻ പറ്റുന്ന InnerTune & Spotube ഇതിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും പിന്നീട് എന്തെങ്കിലും അപ്ഡേറ്റ് വന്നാൽ ഇതിൽ നിന്ന് കൊണ്ടുതന്നെ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.

'https://t.me/AaguSays/1760?comment=2431' rel='nofollow'>Install Droidify

#Droidify | ©️ @AaguSays


#ChatGPT യുടെ ഉടായിപ്പുകൾ 😑

File അപ്‌ലോഡ് ചെയ്ത്, ചോദിക്കുന്ന ചോദ്യത്തിന് File-ൽ റെഫർ ചെയ്‌ത് ഉത്തരം പറയാൻ പറഞ്ഞാൽ ആദ്യത്തെ 3 to 4 ചോദ്യത്തിന് കറക്റ്റ് ആയി ഉത്തരം പറയും.

അതിനു ശേഷം ചോദ്യങ്ങൾ ചോദിച്ചാൽ അപ്‌ലോഡ് ചെയ്‌ത File-ലുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് പറയുന്നത്. File refer ചെയ്ത് ഉത്തരം പറയാൻ പറഞ്ഞാൽ File expire ആയി ഒരു പ്രാവിശ്യം കൂടി അപ്‌ലോഡ് ചെയ്യണമെന്ന് പോലും.

വീണ്ടും File അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പറ്റുന്നില്ല, കാരണം അപ്‌ലോഡ് ലിമിറ്റ് കഴിഞ്ഞു ChatGPT Plus subscription എടുക്കണം എന്ന് 🌚

#OpenAI | ©️ @AaguSays

788 0 3 13 11

Genuine Mod കിട്ടുന്ന ടെലഗ്രാം ചാനൽ

Internet Database
RSKT Files

സ്കാൻ ചെയ്യേണ്ട ആവിഷ്യമില്ല. എല്ലാ മോഡും വർക്കിംഗ് & സേഫ് ആണ്.

#TelegramChannel | ©️ @AaguSays


Msone Released it's Mobile App 📱

മലയാളം സബ്ടൈറ്റിൽ ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റ് ആയ @msone

ഇപ്പോൾ അവരുടെ മൊബൈൽ അപ്പ് PlayStore ൽ റിലീസ് ചെയ്തിട്ടുണ്ട്.

#Msone | ©️ @AaguSays

20 ta oxirgi post ko‘rsatilgan.