മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി.ബാലകൃഷ്ണൻ. ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തുടങ്ങി ശ്രദ്ധേയങ്ങളായ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മോഹം, വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട വിഷയങ്ങൾ. കാലത്തിൻ്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുകയെന്ന ദൗത്യമാണ് 'ആയുസ്സിൻ്റെ പുസ്തക'മെന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്. അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കരണമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാനേ്വഷണത്തിന്റെയും കഥയാണ്.
#copied
@aksharajalakam
#copied
@aksharajalakam