1 Jan, 16:16
എംസോൺ റിലീസ് – 3432Once Upon a Small Town (2022)വൺസ് അപ്പോൺ എ സ്‌മോൾ ടൗൺ (2022)IMDb ⭐️ 7.1/10• ഭാഷ : #Korean • സംവിധാനം : Kwon Seok-jang• പരിഭാഷ : സജിത്ത് ടി. എസ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama #Comedy #Romance ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്.അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ അവനോട് അപ്പൂപ്പൻ ഫോണിൽ വിളിച്ച് ഒന്നും പറ്റിയിട്ടില്ലെന്നും, അപ്പൂപ്പനും അമ്മൂമ്മയും ക്രൂസ് യാത്രയ്ക്ക് പോകുന്നത് കൊണ്ട്, അവർ തിരികെ വരുന്നത് വരെ അവിടുത്തെ മൃഗാശുപത്രി നോക്കാനും പറയുന്നു. സോളിൽ (Seoul) വളർത്തു മൃഗങ്ങളെ മാത്രം ചികിത്സിച്ചിരുന്ന അവന് അവിടെ എത്തുമ്പോൾ കന്നുകാലികളെക്കൂടി ചികിത്സിക്കേണ്ടതായി വരുന്നു. ഗ്രാമത്തിലെ ആളുകളുടെ അമിത സൗഹൃദത്തോടെയുള്ള പെരുമാറ്റവും അവന് ഇഷ്ടമാകുന്നില്ല, ഒപ്പം അവന്റെ കാര്യങ്ങളിൽ തലയിടാൻ വരുന്ന പോലീസായ ഒരു പെണ്ണും. എങ്കിലും അപ്പൂപ്പൻ വരുന്നത് വരെ അവൻ തന്നാലാവും വിധം അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.ഫീൽ ഗുഡ് സീരീസ് അന്വേഷിച്ചു നടക്കുന്നവർക്ക് ഗ്രാമീണ ഭംഗിയും പച്ചപ്പും നിറഞ്ഞ ഈ സീരീസ് തീർച്ചയായും ഇഷ്ടമാകും.സീരിസിലെ പ്രധാന ആകർഷണം എന്നത് Red Velvet എന്ന K-Pop ഗ്രൂപ്പിലെ മെമ്പറായ Joy (Park Soo-Young) ആണ്. Choo Young-Woo, Baek Seong-Cheol എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
31 Dec 2024, 21:32
31 Dec 2024, 21:30
31 Dec 2024, 10:01
എംസോൺ റിലീസ് – 3431Conclave (2024)കോൺക്ലേവ് (2024)IMDb ⭐️ 7.4/10• ഭാഷ : #English • സംവിധാനം : Edward Berger• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Drama #Mystery #Thriller 2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന്‍ എഡ്‌വേര്‍ഡ് ബെര്‍ഗര്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“.നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവനും, കോണ്‍ക്ലേവിന്റെ മേല്‍നോട്ടവും വഹിക്കുന്നത് കര്‍ദ്ദിനാള്‍ തോമസ് ലോറന്‍സാണ്. കോണ്‍ക്ലേവ് മുന്നോട്ട് പോകുന്തോറും കോണ്‍ക്ലേവിന് വന്ന പല കര്‍ദ്ദിനാള്‍മാരെയും കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിയപ്പെടുന്നു.
30 Dec 2024, 17:06
എംസോൺ റിലീസ് – 3430Squid Game Season 02 (2024)സ്ക്വിഡ് ഗെയിം സീസൺ 02 (2024)IMDb ⭐️ 8.0/10• ഭാഷ : #Korean • സംവിധാനം : Hwang Dong-hyuk• പരിഭാഷ : ഹബീബ് ഏന്തയാർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Thriller #Survival #Action 456 മത്സരാർത്ഥികൾ!4560 കോടി സമ്മാനം!തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗം അവസാനിച്ചതിനുശേഷം നടക്കുന്ന കഥയാണ് സീസൺ 2 പറയുന്നത്.ഗെയിം അവസാനിച്ചിട്ട് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ സീസൺ പറഞ്ഞു പോകുന്നത്.രണ്ടു ഭാഗമായി ഇറങ്ങുന്ന ഈ കഥാഭാഗത്തിന്റെ ആദ്യത്തെ ഏഴു എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.
28 Dec 2024, 20:20
26 Dec 2024, 16:48
എംസോൺ റിലീസ് – 3420Dune: Prophecy (2024)ഡ്യൂൺ: പ്രൊഫസി (2024)IMDb ⭐️ 7.5/10• ഭാഷ : #English • സംവിധാനം : Anna Foerster, John Cameron, Richard J. Lewis• പരിഭാഷ : ഹബീബ് ഏന്തയാർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Action #Sci_Fi #Adventure #Drama 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
26 Dec 2024, 10:42
എംസോൺ റിലീസ് – 530Barfi! (2012)ബർഫി! (2012)IMDb ⭐️ 8.1/10• ഭാഷ : #Hindi • സംവിധാനം : Anurag Basu• പരിഭാഷ : വിഷ്ണു പ്രസാദ്• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Comedy #Drama #Romance 2012-ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ബർഫി!ജന്മനാ ബധിരനും മൂകനുമായ ‘ബർഫി’ എന്നാ മർഫി തന്റെ വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിതം ആസ്വദിക്കുന്ന ഒരു യുവാവാണ്. ഓട്ടിസം ബാധിച്ച ഝിൽമിൽ പെൺകുട്ടിയുമായുള്ള ബർഫിയുടെ പ്രണയമാണ് സിനിമയിലുടനീളം പറയുന്നത്.ചാർളി ചാപ്ലിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വാക്കുകളില്ലാതെ തന്നെ വികാരങ്ങൾ പകർന്നു നൽകാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.
25 Dec 2024, 14:38
25 Dec 2024, 09:28
എംസോൺ റിലീസ് – 3429True Lies (1994)ട്രൂ ലൈസ് (1994)IMDb ⭐️ 7.3/10• ഭാഷ : #English • സംവിധാനം : James Cameron• പരിഭാഷ : പ്രജുൽ പി• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Action #Comedy #Thriller ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ കോമഡി ചിത്രമാണ് ട്രൂ ലൈസ്.ഹാരി അമേരിക്കൻ രഹസ്യാന്വോഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇക്കാര്യം അവൻ്റെ ഭാര്യക്കും മകൾക്കും അറിയില്ല. അവർക്ക് മുൻപിൽ അവൻ ഒരു കമ്പ്യൂട്ടർ സെയിൽസ് റെപ് ആയി അഭിനയിക്കുകയാണ്.രാജ്യം അക്രമിക്കാനുള്ള തീവ്രവാദികളുടെ പ്ലാൻ മനസ്സിലാക്കുന്ന ഹാരി, അത് തകർക്കാൻ ഉള്ള ദൗത്യത്തിനിടെയാണ് തന്റെ ഭാര്യക്ക് മറ്റൊരാളുമായി ഒരു രഹസ്യ ബന്ധം ഉണ്ടെന്നറിയുന്നത്. ഭാര്യയേയും രഹസ്യക്കാരനെയും കയ്യോടെ പിടികൂടാൻ പോയ തൻ്റെ പിന്നാലെ ഒരുകൂട്ടം തീവ്രവാദികൾ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല.ഏജൻ്റായ ഹാരി ടാസ്‌കറായി അർണോൾഡ് ഷ്വാര്‍സ്നെഗർ അഭിനയിക്കുന്നു. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ഈ ചിത്രം 1994-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്.
24 Dec 2024, 22:44
24 Dec 2024, 18:12
എംസോൺ റിലീസ് – 296Triangle (2009)ട്രയാങ്കിൾ (2009)IMDb ⭐️ 6.9/10• ഭാഷ : #English • സംവിധാനം : Christopher Smith• പരിഭാഷ : ഗിരി പി. എസ്.• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Thriller #Sci_Fi #Survival ക്രിസ്റ്റഫർ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് ട്രയാങ്കിൾ.ജെസ്സും കൂട്ടുകാരും ഒരവധി ദിവസം കടൽ യാത്ര പോകുകയും, ശക്തമായ മഴയിൽ ബോട്ട് അപകടത്തിലാക്കുകയും ചെയ്യുന്നു, എന്ത് ചെയ്യുമെന്ന് അറിയാതിരിക്കുന്ന അവരുടെ മുന്നിലേക്ക് ഒരു കപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കപ്പലിൽ കേറിയ ശേഷമാണ് അവരെ ഞെട്ടിക്കുന്ന ആ രഹസ്യമവർ തിരിച്ചറിയുന്നത്: ആ കപ്പലിൽ അവരെ കൂടാതെ മറ്റാരുമില്ല. തുടർന്നുണ്ടാവുന്ന സംഭവങ്ങൾ, മികച്ചൊരു ടൈം ലുപ്പ് സിനിമ അനുഭവമാണ് പ്രേഷകർക്ക് നൽകുന്നത്.
21 Dec 2024, 18:04
20 Dec 2024, 21:19
20 Dec 2024, 11:58
എംസോൺ റിലീസ് – 3428Leap Year (2010)ലീപ് ഇയർ (2010)IMDb ⭐️ 5.8/10• ഭാഷ : #Spanish • സംവിധാനം : Michael Rowe• പരിഭാഷ : അഷ്‌കർ ഹൈദർ• പോസ്റ്റർ : അഷ്‌കർ ഹൈദർ• ജോണർ : #Romance #Drama ഫ്രീലാൻസ് ജേർണലിസ്റ്റായ ലോറയുടെ കഥയാണ് ലീപ് ഇയർ(Año bisiesto).പഴയതും ചെറുതുമായ ഒരു ഫ്ലാറ്റിൽ ഒറ്റക്കാണ് ലോറയുടെ താമസം. ഏറെക്കുറെ ആ ഫ്ലാറ്റിൽ തന്നെയാണ് അവളുടെ ജീവിതം. ഒറ്റപ്പെട്ടൊരു ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ അവൾക്കിഷ്ട്ടം ഏകാന്തതയാണ്. എന്നാലത് മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാട്ടാൻ അവൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് മുമ്പിൽ. അടിച്ചു പൊളിച്ചുള്ള ജീവിതമാണ് തന്റെതെന്ന്, മറ്റുള്ളവരെ അവൾ തെറ്റിധരിപ്പിക്കുന്നു. ഭക്ഷണം പോലും ഉണ്ടാക്കാൻ താൽപ്പര്യപ്പെടാത്ത ലോറയുടെ പ്രധാന വിനോദം, അയൽവാസികളുടെ ജീവിതത്തിലോട്ട് എത്തിനോക്കുക, ഇടയ്ക്ക് ക്ലബ്ബുകളിൽ പോയി, പരിചയപ്പെടുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചു അവരുമായി സെക്സിൽ ഏർപ്പെടുക, പക്ഷേ ഈ വരുന്നവർക്ക് സെക്സിനപ്പുറം ലോറയുമായി ഒരു തരത്തിലുമുള്ള ഇമോഷണൽ കണക്ഷനും ഉണ്ടാവാറില്ല. ഒരു പക്ഷേ അവളത് ആഗ്രഹിക്കുന്നുണ്ടാവാം.കഥ തുടങ്ങുന്നതൊരു ഫെബ്രുവരി 1 നാണ്. ഫെബ്രുവരി 29 ന്, ലോറയുടെ അച്ഛന്റെ ഓർമ ദിവസമാണ്. ആ ദിവസം അടുക്കുന്നതിന്റെ ഇടയിൽ ലോറ, അർതുറോ എന്നൊരാളുമായി റിലേഷനിലാവുന്നു. വൈകൃതമായ സെക്സിൽ തൽപ്പരനായ അർതുറയുമായി ലോറ എന്തിനു റിലേഷൻഷിപ്പിലായി. എന്തായിരിക്കും അവളുടെ മനസ്സിൽ? ആർതുറയുമായി മനസ്സറിഞ്ഞുള്ള ബന്ധമോ, അതോ മനപ്പൂർവം ഉണ്ടാക്കിയെടുത്ത ബന്ധമാണോ? ആണെങ്കിൽ എന്തിനു വേണ്ടി? അർതുറയുടെ മുമ്പിൽ അവൾ മനസ്സു തുറക്കുമോ? ബാക്കി അറിയാൻ സിനിമ കാണുക . ഇച്ചിരി പയ്യേയാണ് പടം പോവുന്നത്.⚠️ നഗ്നതയുടെ അതിപ്രസരം ഉള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം കാണുക.
19 Dec 2024, 17:31
19 Dec 2024, 17:07
എംസോൺ റിലീസ് – 3427172 Days (2023)172 ഡെയ്സ് (2023)IMDb ⭐️ 6.8/10• ഭാഷ : #Indonesian • സംവിധാനം : Hadrah Daeng Ratu• പരിഭാഷ : റിയാസ് പുളിക്കൽ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Drama #Romance #Biography നദ്‌സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്‌സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്‌സ്”.നദ്‌സീറ ശഫ, വളരെ ആധുനിക രീതിയിൽ ജീവിതം ആസ്വദിച്ചു മദ്യവും മയക്കുമരുന്നുമായി ഐഹികജീവിതത്തിൽ അഭിരമിച്ചു ജീവിക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയായിരുന്നു. അങ്ങനെ പെട്ടെന്നൊരു ദിവസം അവൾക്ക് ബോധോദയം ലഭിക്കുകയാണ്, ദൈവീക വഴിയിലേക്ക് മടങ്ങിചെല്ലണം! വിശ്വാസ വഴിയിലേക്ക് തന്നെ തിരിച്ചുവരാൻ ശ്രമിക്കുന്ന പ്രക്രിയയെ ഇൻഡോനേഷ്യയിൽ വിശേഷിപ്പിക്കുന്നത് ഹിജ്‌റ എന്നാണ്. നദ്‌സീറ ഹിജ്റയിലേക്ക് സഹായം അഭ്യർത്ഥിക്കുന്നത് സ്വന്തം സഹോദരി ബെല്ലയോടായിരുന്നു. നദ്‌സീറയെ വിശ്വാസ വഴിയിലേക്ക് വീണ്ടുമടുപ്പിക്കാനും ഇസ്ലാമിക വിശ്വാസ സംഹിതകളെ കൂടുതൽ പഠിപ്പിക്കാനുമായി പ്രശസ്തമായ പല ഇസ്ലാമിക പഠന കേന്ദ്രങ്ങളിലേക്കും ബെല്ല എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും അവർക്ക് പൂർണ്ണ സംതൃപ്തി നൽകുന്നില്ല. അവസാനം അവർ എത്തിപ്പെടുന്നത് ഇൻഡോനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായിരുന്നൊരു ഇസ്ലാമിക പണ്ഡിതന്റെ സുമുഖനായ മകൻ അമീർ അസിക്ര നടത്തുന്ന പഠനകേന്ദ്രത്തിലായിരുന്നു. അവിടെ വെച്ച് നദ്‌സീറ തന്റെ വിശ്വാസത്തെ കൂടുതൽ തൊട്ടറിയുന്നു, അതിലപ്പുറം തന്റെ ജീവിതത്തിലെ അതിമനോഹരമായ പ്രണയത്തെ അവൾ അവിടെ കണ്ടെത്തുന്നു.ദൈവം കൂട്ടിയോജിപ്പിച്ചതിനെ വേർപ്പിരിക്കാൻ നശ്വരനായ മനുഷ്യന് സാധ്യമല്ലല്ലോ?
18 Dec 2024, 09:34
എംസോൺ റിലീസ് – 243OSS 117: Cairo, Nest of Spies (2006)ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)IMDb ⭐️ 7.0/10• ഭാഷ : #French • സംവിധാനം : Michel Hazanavicius• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Action #Adventure #Comedy മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന്‍ കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന്‍ കൈറോയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ജാക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഫ്രഞ്ച് ചാര സംഘടനയിലെ മിന്നും താരവുമായ ഒഎസ്എസ് 117 (OSS 117) എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന “ഹ്യൂബേര്‍ ബോനിസോര്‍ ഡെ ലാ ബത്ത്” കേസന്വേഷിക്കാനായി ഈജിപ്തില്‍ എത്തുന്നു. ജാക്ക് ഒരു കോഴിഫാമിന്റെ മുതലാളിയുടെ വേഷം കെട്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹ്യൂബേര്‍ ആ കോഴി ഫാം ഏറ്റെടുത്ത് കൊണ്ട് ജാക്കിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ വേറെ ചാരന്മാരെയും, മതമൗലിക വാദികളെയും, തരുണിമണികളായ സുന്ദരിമാരെയും ഈ “കോഴിക്കച്ചവടക്കാരന്” നേരിടേണ്ടി വരുന്നു.
17 Dec 2024, 18:11
എംസോൺ റിലീസ് – 277Harry Potter and the Prisoner of Azkaban (2004)ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004)IMDb ⭐ 7.9/10• ഭാഷ : #English • സംവിധാനം : Alfonso Cuarón• പരിഭാഷ : മാജിത് നാസർ• പോസ്റ്റർ : പ്രവീൺ അടൂർ• ജോണർ : #Fantasy #Mystery #Adventure ഹാരി പോട്ടർ ആൻഡ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ (👉 /237) തുടർച്ചയായി പുറത്തിറങ്ങിയ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ.ഹോഗ്വാർട്സിലെ മൂന്നാം വർഷം വിദ്യാർത്ഥിയായ ഹാരി, ആസ്ക്കബാൻ തടവറയിൽ നിന്നും രക്ഷപ്പെട്ട സിറിയസ് ബ്ലാക്ക് എന്ന കൊലയാളിക്ക് തന്റെ ഭൂതകാലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു. ഹാരിയുടെ അന്വേഷണങ്ങളും, തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് ആസ്ക്കബാൻ അനാവരണം ചെയ്യുന്നത്. നിരൂപകപ്രശംസയും, മികച്ച ജനപിന്തുണയും നേടിയ ചിത്രം, 2004ലെ ഏറ്റവും വലിയ പണം വാരിയ പടങ്ങളിൽ ഒന്നു കൂടിയാണ്.
17 Dec 2024, 08:54
എംസോൺ റിലീസ് – 3411Person of Interest Season 4 (2014)പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)IMDb ⭐️ 8.5/10• ഭാഷ : #English • രചയിതാവ് : Jonathan Nolan• പരിഭാഷ : പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ്• പോസ്റ്റർ : നിഷാദ് ജെ എന്‍• ജോണർ : #Action #Crime #Drama എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.